ഉള്ളൊഴുക്ക് കണ്ടശേഷം വിവാഹ ജീവിതത്തെ കുറിച്ച് ആലോചിച്ച് ഛർദ്ദിച്ചു, ഉണ്ണി മുകുന്ദനുമായി സെറ്റാവില്ല; ശിവാംഗി
സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർക്ക് വളരെ സുപരിചിതമായ പേരാണ് ശിവാംഗി കൃഷ്ണകുമാർ. ഗായിക ബിന്നി കൃഷ്ണകുമാറിന്റെ മകളായ താരം റിയാലിറ്റി ഷോകളിലൂടെയാണ് പ്രശസ്തയായതും ആരാധകരെ സമ്പാദിച്ചതും. ചെന്നൈയിൽ പഠിച്ച് വളർന്ന ശിവാംഗിക്ക് തമിഴ്നാട്ടിൽ മാത്രമല്ല അടുത്തിടെയായി കേരളത്തിലും നിരവധി ആരാധകരുണ്ട്. മലയാളം സിനിമകളും താരങ്ങളും ശിവംഗിക്കും മനപാഠമാണ്.
തിരക്കുകൾക്കിടയിലും മലയാളത്തിൽ ഇറങ്ങുന്ന സിനിമകളെല്ലാം താരം കാണാറുണ്ട്. ചില സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ടെങ്കിലും ഗായികയായ ശിവാംഗിക്കാണ് ആരാധകർ കൂടുതൽ. ഇപ്പോഴിതാ തനിക്ക് പ്രിയപ്പെട്ട മലയാള സിനിമകളെ കുറിച്ചും താരങ്ങളെ കുറിച്ചുമെല്ലാം മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് ശിവാംഗി.

മുമ്പ് മലയാളം സെലിബ്രിറ്റീസിനെ ഞാൻ ഫോളോ ചെയ്യാറില്ലായിരുന്നു. പക്ഷെ ഇപ്പോൾ എനിക്ക് എല്ലാവരേയും അറിയാം. ധ്യാൻ ചേട്ടന്റെ ഇന്റർവ്യൂസ് കാണാറുണ്ട്. ബേസിൽ ജോസഫിനെ ഇഷ്ടമാണ്. ഉണ്ണി മുകുന്ദനേയും ഇഷ്ടമാണ്. ഉള്ളൊഴുക്ക് കണ്ടശേഷം ഞാൻ കല്യാണമെ കഴിക്കേണ്ടെന്ന് തീരുമാനിച്ചു. ആ പടം കണ്ടപ്പോൾ എന്റെ വിവാഹ ജീവിതത്തെ കുറിച്ച് ഞാൻ ആലോചിച്ചു.
മാത്രമല്ല അത് ആലോചിച്ച് ഞാൻ ഛർദ്ദിക്കുകയും ചെയ്തു. എന്റെ വിവാഹ ജീവിതവും ഇങ്ങനെയായിപ്പോകുമോ എന്ന പേടിയായിരുന്നു. പ്രേമത്തിൽ എനിക്ക് ഹോപ്പ് വന്നത് ഓം ശാന്തി ഓശാന കണ്ടശേഷമാണെന്നും ശിവാംഗി പറയുന്നു. മുമ്പ് തമിഴർ മലയാള സിനിമ കാണാറില്ലായിരുന്നു. ഇപ്പോൾ സാഹചര്യം മാറി. ഭൂരിഭാഗം തമിഴരും മലയാള സിനിമ കാണാറുണ്ടെന്ന് ബിന്നി കൃഷ്ണകുമാറും പറഞ്ഞു.
മലയാളത്തിൽ ആരെങ്കിലും അഭിനയിക്കാൻ വിളിച്ചാൽ താൻ അഭിനയിക്കാൻ റെഡിയാണെന്നും ശിവാംഗി പറയുന്നു. സംസാരം ഇങ്ങനെയാണെങ്കിലും പഠിപ്പിച്ച് തന്നാൽ ഞാൻ അഭിനയിക്കും. ഉണ്ണി മുകുന്ദന്റെ പെയറാകണമെന്നാണ് ആഗ്രഹം. മലയാളത്തിലേക്ക് ഇതുവരെ ഓഫർ വന്നിട്ടില്ല. ഞാൻ സംസാരിക്കുന്നത് വെച്ച് എന്നെ ജഡ്ജ് ചെയ്യരുതെന്നും താരം പറയുന്നു. ഉണ്ണി മുകുന്ദൻ ബാച്ച്ലറാണെന്ന് അവതാരക പറഞ്ഞപ്പോൾ പ്രായത്തെ കുറിച്ചാണ് ശിവാംഗി ചോദിച്ചത്.
മുപ്പതിൽ കൂടുതൽ ഉണ്ടെന്ന് പറഞ്ഞപ്പോൾ മറുപടി ഇങ്ങനെയായിരുന്നു... ഉണ്ണി മുകുന്ദന് മുപ്പതിൽ കൂടുതൽ വയസുണ്ടെങ്കിൽ ഞാനുമായി സെറ്റാവില്ല. ഒരുപാട് പ്രായ വ്യത്യാസം ഞങ്ങൾ തമ്മിൽ വരും. ഞാൻ യൂത്തായിരിക്കുമ്പോൾ പുള്ളിക്ക് വയസായിപ്പോവില്ലേ. മല്ലുസിങ് കണ്ടശേഷമാണ് ഉണ്ണി മുകുന്ദനെ ഇഷ്ടപ്പെട്ട് തുടങ്ങിയതെന്നും ശിവാംഗി പറയുന്നു. ഈ കുട്ടി എന്തൊക്കയോ പറയുന്നതാണ്.

ഞാൻ ഇതിന് ഉത്തരവാദിയല്ല. എന്റെ മോളാണെന്ന് മാത്രമെയുള്ളു എന്നാണ് മകളുടെ മറയില്ലാത്ത സംസാരം കേട്ട് ബിന്നി പറഞ്ഞത്. നമ്മളോട് പറയാൻ പറ്റുന്ന കാര്യങ്ങളെ നിങ്ങൾ ജീവിതത്തിൽ ചെയ്യാൻ പാടുള്ളുവെന്ന് രണ്ട് മക്കളോടും ഞാൻ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അവർ എങ്ങയാണെന്ന് ഞങ്ങൾക്ക് അറിയാം. ഞങ്ങൾ ഒരുപാട് സ്ട്രിക്ടായ മാതാപിതാക്കളലെന്നും ബിന്നി കൂട്ടിച്ചേർത്തു. ബിന്നിയും ഭർത്താവും മലയാളികളാണ്. പിന്നണി ഗാനരംഗത്ത് പ്രശസ്തയായതോടെയാണ് ബിന്നി കുടുംബസമേതം ചെന്നൈയിൽ സെറ്റിൽഡായത്.
അതുകൊണ്ട് തന്നെ മലയാളത്തേക്കാൾ തമിഴാണ് ശിവാംഗിക്ക് വഴങ്ങുന്ന ഭാഷ. നിരവധി തമിഴ് സിനിമകളിൽ പിന്നണി പാടിയിട്ടുള്ള ശിവാംഗി അമ്മയുടെ പ്രശസ്തി ഉപയോഗിക്കാതെയാണ് പിന്നണി ഗാനരംഗത്ത് കരിയർ ഉണ്ടാക്കി എടുത്തത്. തമിഴ്നാട്ടിൽ ശിവാംഗിയുടെ അമ്മ എന്ന പേരിലാണ് ബിന്നിയോട് ആളുകൾ സ്നേഹം കാണിക്കുന്നത്.


Click it and Unblock the Notifications











