'സ്കൂളിൽ അഡ്മിഷൻ കിട്ടിയതുപോലും അമ്മയുടെ പാട്ട് കൊണ്ട്, അവളുടെ മുമ്പിൽ അമ്മയും അച്ഛനും പോലും ഒന്നുമല്ല'

ജന്മം കൊണ്ട് മലയാളിയാണെങ്കിലും ഇപ്പോൾ തമിഴ് പ്രേക്ഷകർക്ക് പ്രിയപ്പെട്ട ചിരിക്കുടുക്കയാണ് ​​ഗായിക ബിന്നി ക‍ൃഷ്ണകുമാറിന്റെയും ഡോ. കൃഷ്ണകുമാറിന്റെയും മകളായ ശിവം​ഗി കൃഷ്ണകുമാർ. പ്രേക്ഷകരുടെ പ്രിയപ്പെട്ട ടിവി താരവും പാട്ടുകാരിയുമാണ് ശിവാംഗി. മാതാരപിതാക്കളെപ്പോലെ സം​ഗീതം കൊണ്ട് ശിവാം​ഗിയും ആരാധകരെ അത്ഭുതപ്പെടുത്തുന്നുണ്ട്. ജന്മം കൊണ്ട് മലയാളിയാണെങ്കിലും ശിവാംഗി പഠിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. കുക്ക് വിത്ത് കോമാളി എന്ന വിജയ് ടിവിയിലെ പരിപാടിയാണ് ശിവാംഗിയെ പ്രേക്ഷകരുടെ ചിരിക്കുടുക്കയാക്കിയത്.

ഇരുപത്തിനാലുകാരിയായ ശിവാം​ഗിക്ക് ഈ ചെറിയ പ്രായത്തിൽ തന്നെ വലിയൊരു ആരാധക വൃന്ദം തെന്നിന്ത്യയിലുണ്ട്. സൂപ്പർ സിങർ സെവനിലെ മത്സരാർത്ഥിയുമായിരുന്ന ശിവാം​ഗി സം​ഗീത മാന്ത്രികൻ വിദ്യാസാ​ഗറിന്റെ കോൺസേർട്ടുകളിലെ സജീവ സാന്നിധ്യമാണ്. ശിവാം​ഗിയെ കാണാനും പാട്ട് കേൾക്കാനും മാത്രമായി സ്റ്റേജ് ഷോകൾക്ക് ടിക്കറ്റ് എടുക്കുന്നവരും നിരവധിയാണ്.

Sivaangi Krishnakumar

വിനായക് സുന്ദർ എന്നൊരു സഹോദരൻ കൂടി ശിവാം​ഗിക്കുണ്ട്. ഇൻസ്റ്റ​ഗ്രാമിൽ മാത്രം ആറ് മില്യണിന് അടുത്ത് ആളുകളാണ് ശിവാം​ഗിയെ ഫോളോ ചെയ്യുന്നത്. കൂടാതെ ഫാൻ പേജുകൾ വേറെയും. ശിവാം​ഗിയുടെ അമ്മയും ​ഗായികയുമായ ബിന്നി തൊടുപുഴക്കാരിയാണ്. രാരാ എന്ന ഒറ്റ പാട്ട് കൊണ്ടാണ് ബിന്നി തെന്നിന്ത്യയിൽ ജനശ്രദ്ധ നേടിയത്. കലോത്സവ വേദിയില്‍ വെച്ച് പരിചയപ്പെട്ടവരാണ് ഗായികയായ ബിന്നിയും കൃഷ്ണകുമാറും.

പിന്നീട് പ്രണയത്തിലായി വിവാഹിതരാവുകയായിരുന്നു ഇരുവരും. റിയാലിറ്റി ഷോകളിലും സംഗീത പരിപാടികളിലുമൊക്കെയായി സജീവമാണ് ബിന്നി. കുരുന്ന് ഗായകരെ ഉള്‍പ്പെടുത്തിയുള്ള പരിപാടിയായ ടോപ് സിംഗറില്‍ വിധികര്‍ത്താവായി ബിന്നി എത്തിയിട്ടുണ്ട്. പാട്ടിനെക്കുറിച്ചും കുഞ്ഞുങ്ങളോടുള്ള ബിന്നിയുടെ ഇടപെടലുമെല്ലാം പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമാണ്.

തന്റെ സംഗീത യാത്രയെക്കുറിച്ചും ഇടയ്ക്ക് ഗായിക സംസാരിച്ചിരുന്നു. ഇപ്പോഴിതാ ആദ്യമായി ഒരു മലയാളം യുട്യൂബ് ചാനലിൽ വിശേഷങ്ങൾ പങ്കിട്ട് എത്തിയിരിക്കുകയാണ് ബിന്നി കൃഷ്ണകുമാറും മകൾ ശിവാം​ഗിയും. വീണ മുകുന്ദന്റെ ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അമ്മയും മകളും തങ്ങളുടെ സം​ഗീത യാത്രയെ കുറിച്ച് വാചാലരായത്. തമിഴ്നാട്ടിൽ ബിന്നിയുടെ രാരാ സോങിന് ആരാധകർ ഏറെയാണ്.

രാരാ സോങ് പാടിയ ബിന്നിയുടെ മകളായതുകൊണ്ടാണ് തനിക്ക് സ്കൂൾ അഡ്മിഷൻ പോലും ആ​ഗ്രഹിച്ചിടത്ത് കിട്ടിയത് എന്നാണ് ശിവാം​ഗി അഭിമുഖത്തിൽ പറഞ്ഞത്. പല സ്റ്റേജ് ഷോകളിലും അമ്മയുടെ ഹിറ്റ് ​ഗാനമായ രാരാ ഭം​ഗിയായി ആലപിച്ച് ശിവാം​ഗിയും പ്രശംസ നേടാറുണ്ട്. അമ്മയും അച്ഛനും സം​ഗീത ലോകത്ത് അപാര പാണ്ഡിത്യമുള്ളവരാണെങ്കിലും ശിവാം​ഗി ​ഗായിക ശ്രേയാ ഘോഷലിന്റെ കടുത്ത ആരാധികയാണ്.

Sivaangi Krishnakumar

അതുകൊണ്ട് തന്നെ താനും മകളും തമ്മിൽ ആരാധനയുടെ പേരിൽ വഴക്ക് നടക്കാറുണ്ടെന്നും ബിന്നിയും പറയുന്നു. ശ്രേയാ ഘോഷലിന്റെ ശബ്ദത്തിലെ ദൈവീകതയാണ് തന്നെ അവരുടെ ഫാനാക്കി മാറ്റിയത് എന്നാണ് ശിവാം​ഗി പറഞ്ഞത്. ശിവാം​ഗി ശ്രേയാ ഘോഷലിനോട് ആരാധനയെന്ന് പറയുന്നത് കേൾക്കുമ്പോൾ എനിക്ക് ഭയങ്കര കുശുമ്പ് വരും. ശിവാം​ഗിയുടെ അച്ഛൻ വലിയ മ്യുസിഷനാണ്.

എന്നിട്ടും താൻ പാട്ട് പാടുന്നതിന് കാരണം തന്നെ ശ്രേയാ ഷോഷലാണെന്നാണ് ശിവാം​ഗി പറയാറ്. എന്റെ ഏറ്റവും വലിയ ദേവത ശ്രേയാ ഘോഷാലാണ്. എന്റെ ഇൻസ്പിരേഷൻ ശ്രേയാ ഘോഷലാണ് എന്നെല്ലാമാണ് ശിവാം​ഗി പറയാറ്. എന്ത് ചോദിച്ചാലും ആദ്യം ശ്രേയാ ഘോഷാലിന്റെ പേരാണ് ശിവാം​ഗി പറയുക. അവളുടെ മുമ്പിൽ അമ്മയും അച്ഛനും പോലും ഒന്നുമല്ല... പക്ഷെ ഇതൊക്കെ ഞാൻ പരാതിയായല്ല ചുമ്മ പറഞ്ഞതാണ്. ഒരു സന്തോഷം.

ശിവാം​ഗി ഇങ്ങനെ ഒക്കെ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് കുശുമ്പ് വരും. ഒരു കാറ്റ​ഗറിയിൽ എങ്കിലും എന്റെ പേര് ഇവൾക്ക് പറഞ്ഞൂടെയെന്ന് തോന്നും. പക്ഷെ ശ്രേയാ ഘോഷൽ വളരെ നല്ലൊരു ​ഗായികയാണ് എന്നും ബിന്നി കൃഷ്ണകുമാർ പറയുന്നു.

More from Filmibeat

Read more about: singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X