'ഈ വളർച്ചയൊക്കെ മതി... ഞങ്ങൾ പറയുന്നതേ അവൻ കേൾക്കൂ'; ശിവകാർത്തികേയനെ ഒതുക്കാൻ ശ്രമിച്ച സൂര്യയുടെ കുടുംബം!
സിനിമ സ്വപ്നം കാണുന്നവർ നിരവധി നമുക്ക് ചുറ്റുമുണ്ട്. പലരും നല്ല പ്രായത്തിൽ ലഭിക്കുന്ന ജോലിയും ശമ്പളവും പോലും ഒഴിവാക്കിയാണ് അഭിനയം, സംവിധാനം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലേക്ക് ഭാഗ്യം പരീക്ഷിക്കാൻ എത്തുന്നത്. കാത്തിരിപ്പും കഠിന പ്രയത്നവും കുറച്ച് ഭാഗ്യവും എല്ലാം ഒത്തുചേർന്ന് വന്നാൽ മാത്രമെ സിനിമയിൽ ആർക്കും ഒരു നിലനിൽപ്പുണ്ടാകൂ.
അത്തരത്തിൽ വർഷങ്ങൾ നീണ്ട പ്രയത്നത്തിലൂടെ തമിഴ് സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയ നടനാണ് ശിവകാർത്തികേയൻ. മെറിറ്റിൽ വന്നവരുടെ ലിസ്റ്റെടുത്താൽ ആദ്യം നിസംശയം പറയാൻ പറ്റുന്ന പേരാണ് ശിവകാർത്തികേയന്റേത്. സിനിമ മോഹിച്ച് നടക്കുന്നവർക്ക് ശരിക്കും ഇൻസ്പെയറിങ്ങാണ് ശിവകാർത്തികേയന്റെ വളർച്ച.

വിജയ് ടിവിയിൽ മത്സരാർത്ഥിയായി എത്തിയ നടൻ വർഷങ്ങൾ നീണ്ട പ്രയത്നത്തിലൂടെയാണ് തമിഴ് സിനിമയിലെ സൂപ്പർ താരങ്ങൾക്ക് ഇടയിൽ തന്റേതായൊരു സിംഹാസനം ഉണ്ടാക്കിയത്. ക്രിഞ്ച് കാർത്തികേയൻ എന്ന് വിളിച്ചവരെ കൊണ്ടുതന്നെ എസ്കെ എന്ന് മാറ്റി വിളിപ്പിച്ചു. ജൂനിയർ ആർട്ടിസ്റ്റായിട്ടാണ് സിനിമയിൽ ശിവ അഭിനയിച്ച് തുടങ്ങുന്നത്. പിന്നീട് കൊമേഡിയനായും സഹനടനായും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
പതിയെ നായക വേഷങ്ങൾ ചെയ്ത് കുട്ടികളുടെയും സ്ത്രീകളുടെയും ഇഷ്ടം നേടി. റൊമാന്റിക്ക് നായകനായതോടെ യൂത്തിനേയും കയ്യിൽ കിട്ടി. അമരന്റെ റിലീസിനുശേഷം പ്രായഭേദമന്യ ഒട്ടുമിക്ക ആളുകളും ശിവകാർത്തികേയൻ സിനിമകളുടെ ആരാധകരായി മാറുകയാണ്. എന്നാൽ തുടക്കകാലത്ത് സഹപ്രവർത്തകരിൽ നിന്ന് അടക്കം നിരവധി തിരിച്ചടികൾ നടന് നേരിടേണ്ടി വന്നിട്ടുണ്ട്.
സിനിമയിൽ എത്താൻ സഹായിച്ചവരിൽ പലരും തന്നെ ശിവകാർത്തികേയന്റെ കരിയർ ഇല്ലാതാക്കാൻ ശ്രമിച്ച കഥകളും നിരവധിയുണ്ട്. താൻ നേരിട്ട പ്രതിസന്ധികളെ കുറിച്ച് നടൻ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. ഞാൻ ശ്രദ്ധിച്ച ഒരു കാര്യമെന്താണെന്ന് വെച്ചാൽ എല്ലാവർക്കും ഞാൻ അവരുടെ കൺട്രോളിൽ ജീവിക്കണം എന്ന ആഗ്രഹമാണ്. ചിലർക്ക് അവർ പറയുന്നത് മാത്രമെ ഞാൻ ചെയ്യാവു എന്ന പ്രകൃതമാണ്. ഇത്രയൊക്കെ നീ വളർന്നാൽ മതി.
ഈ സമയത്ത് ഇത്രത്തോളം വളർച്ച മതി ഇതിന് മുകളിൽ പോകേണ്ടതില്ല എന്നൊക്കെയുള്ള ഐഡിയോളജി എന്റെ കാര്യത്തിൽ ഒരുപാട് പേർക്കുണ്ട്. ജനറലായാണ് ഞാനിത് പറയുന്നത്. ഞങ്ങൾ പറയുന്നതെ അവൻ കേൾക്കു... എന്നൊക്കെ പലരും പുറത്ത് പറഞ്ഞ് നടക്കുന്നുമുണ്ട്. ഇങ്ങനെയൊക്കെയാകുമ്പോൾ എങ്ങനെയാണ് അത് പ്രോത്സാഹിപ്പിക്കുന്നത്.

ഇക്കാര്യങ്ങളെല്ലാം ഞാൻ അറിഞ്ഞെങ്കിലും അവരോട് ചോദിക്കാനോ ദേഷ്യപ്പെടാനോ വഴക്കിടാനോ ഒന്നും ഞാൻ പോയിട്ടില്ല. ഞാൻ എന്റെ ജോലി ചെയ്തോളം എന്നെ വെറുതെ വിടൂ... എന്ന രീതിയിൽ ഒതുങ്ങി വന്നു. ഞാൻ ഇങ്ങനെ ഒതുങ്ങി പോകുന്നതുകൊണ്ട് എന്റെ മേൽ നിരവധി ആരോപണങ്ങൾ വരുന്നുണ്ട് എന്നാണ് ശിവകാർത്തികേയൻ ഒരിക്കൽ പറഞ്ഞു.
നടന്റെ പഴയ അഭിമുഖം വീണ്ടും വൈറലായപ്പോൾ ശിവകാർത്തികേയനെ തുടക്കത്തിൽ ഒതുക്കാൻ ശ്രമിച്ചത് സൂര്യയുടെ കുടുംബമാണെന്നാണ് പഴയ ചില സംഭവങ്ങൾ കൂടി വിവരിച്ച് ആരാധകർ പറയുന്നത്. സ്റ്റുഡിയോ ഗ്രീൻ എന്ന പ്രൊഡക്ഷൻ കമ്പനി ഉടമയും നടൻ സൂര്യയുടെ ബന്ധുവായ കെ.ഇ ജ്ഞാനവേൽ രാജയുമായി ഒരിടയ്ക്ക് ശിവകാർത്തികേയന് ചില അസ്വാരസ്വങ്ങളുണ്ടായിരുന്നു. അതിനാൽ ശിവയുടെ കരിയർ തകർക്കാൻ സൂര്യയുടെ കുടുംബം ശ്രമിച്ചിരുന്നുവത്രെ.
സൂര്യയുടെ കുടുംബം മാത്രമല്ല ധനുഷും ശിവകാർത്തികേയന്റെ വളർച്ച തടയാൻ ശ്രമിച്ചിരുന്നതായും കമന്റുകളുണ്ട്. സിനിമാ മേഖലയിൽ രാഷ്ട്രീയമുണ്ടെന്നത് തനിക്ക് അനുഭവമുള്ള കാര്യമാണെന്ന് മുമ്പൊരിക്കൽ ശിവകാർത്തികേയൻ പൊതു വേദിയിൽ പറഞ്ഞിരുന്നു. നടൻ എന്നതിലുപരി നിർമാതാവ്, ഗായകൻ, ഗാനരചയിതാവ് തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച് കഴിഞ്ഞു താരം.


Click it and Unblock the Notifications











