'ആർക്കും എന്നെ അറിയില്ല, ഏതാണ് ഈ ​ഹീറോയിനെന്ന് ചോദിച്ചപ്പോൾ അനുഷ്ക ഷെട്ടിയുടെ സഹോ​ദരിയെന്ന് പറഞ്ഞു'

തെന്നിന്ത്യൻ സിനിമയിൽ ഒറ്റയ്ക്ക് വഴിവെട്ടി വന്ന് സൂപ്പർ താരമായ നിരവധി പേരുണ്ട്. അക്കൂട്ടത്തിൽ പ്രധാനിയാണ് തമിഴ് സിനിമയുടെ ഭാവി വാ​ഗ്ദാനമായ ശിവകാർത്തികേയൻ. റിയാലിറ്റി ഷോകളിൽ തുടങ്ങിയതാണ് ശിവകാർത്തിയേകന്റെ സിനിമ യാത്ര. പിന്നീട് അവതാരകനായി. ശേഷം ധനുഷ് അടക്കമുള്ളവരുടെ സിനികളിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. പതിയെ പതിയെ ചുവടുകൾ വെച്ചാണ് താരം ഇന്ന് കാണുന്ന സ്റ്റാർ‌ഡത്തിലേക്ക് എത്തിയത്. ​

ഗോട്ടിലെ ​ഗസ്റ്റ് റോളിനുശേഷം ചിന്ന ദളപതി എന്നൊരു ടൈറ്റിൽ കൂടി ശിവകാർത്തികേയന് വന്ന് ചേർന്നിട്ടുണ്ട്. ഭാവിയിൽ ദളപതി വിജയിയുടെ സ്റ്റാർഡത്തിലേക്ക് തങ്ങളുടെ പ്രിയ താരം എത്തുമെന്ന് പ്രതീക്ഷിക്കുന്നവരും നിരവധിയാണ്. ഏറ്റവും പുതിയ സിനിമ അമരൻ വൻ വിജയമായതിന്റെ ത്രില്ലിലാണിപ്പോൾ ശിവകാർത്തികേയൻ.

Sivakarthikeyan remo movie

സിനിമയുടെ പ്രമോഷനായി താരം കേരളത്തിലും എത്തിയിരുന്നു. വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ബയോപിക്കായ അമരനിൽ മുകുന്ദായിട്ടാണ് ശിവകാർത്തികേയൻ അഭിനയിച്ചത്. ഇതുവരെ താരം ചെയ്തതിൽ ഏറ്റവും കൂടുതൽ പ്രശംസ ലഭിച്ച സിനിമ കൂടിയാണിത്. ലൈറ്റ് ഹാർട്ടട് സിനിമകളാണ് ശിവകാർത്തികേയൻ ഇതുവരെ ചെയ്തതിൽ ഏറെയും.

അക്കൂട്ടത്തിൽപ്പെട്ട റൊമാന്റിക്ക് കോമഡി ചിത്രമായിരുന്നു 2016ൽ പുറത്തിറങ്ങിയ റെമോ സിനിമ. കീർത്തി സുരേഷ് നായികയായ സിനിമയിൽ നഴ്സായ പെൺകുട്ടിയായി ​ഗെറ്റപ്പിട്ടാണ് ഏറെയും സീനുകളിൽ ശിവകാർത്തികേയൻ പ്രത്യക്ഷപ്പെട്ടത്. തമിഴ് സിനിമയിൽ നിരവധി പേർ ​ഗേൾസ് ​ഗെറ്റപ്പ് ചെയ്തിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ പ്രശംസ ലഭിച്ചത് ശിവകാർത്തികേയന്റെ റെമോ സിസ്റ്റർ ​ഗെറ്റപ്പിനാണ്.

ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിങ് വേളയിൽ നടന്നൊരു രസകരമായ സംഭവം വെളിപ്പെടുത്തുകയാണിപ്പോൾ ശിവകാർത്തികേയൻ. അമരന്റെ പ്രമോഷനായി ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് റെമോ സിനിമ ഷൂട്ടിങ് അനുഭവങ്ങൾ താരം പങ്കുവെച്ചത്. റെമോ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ ഒന്ന് വൈസാ​ഗ് ആയിരുന്നു. റെമോ സിസ്റ്ററായുള്ള ലുക്ക് പുറത്ത് വരാതിരിക്കാനാണ് അവിടെ ഷൂട്ട് വെച്ചത്.

അവിടെ ആർക്കും എന്നെ അറിയില്ലെന്നതുകൊണ്ട് തന്നെ ഞാനും നേഴ്സ് ​ഗെറ്റപ്പിൽ ജോളിയായി അവിടെയൊക്കെ ചുറ്റി നടന്നു. എന്നെ കണ്ടപ്പോൾ ഷൂട്ടിങ് കാണാൻ വന്ന ആളുകൾ എല്ലാം തിരക്കി ഏതാണ് ഈ ഹീറോയിനെന്ന്. മാർക്കറ്റിലൂടെ എന്നെ യോ​ഗി ബാബു ഓടിക്കുന്ന സീനെല്ലാം അവിടെയാണ് ഷൂട്ട് ചെയ്തത്. ആ സീനൊക്കെ എടുക്കുന്ന സമയത്താണ് ഏതാണ് ഈ ഹീറോയിനെന്ന് ആളുകൾ ചോദിച്ച് തുടങ്ങിയത്.

Sivakarthikeyan remo movie

ചോദിച്ചവരോടെല്ലാം അനുഷ്ക ഷെട്ടിയുടെ സഹോദരിയാണ് എന്നാണ് പറഞ്ഞത്. വൈകീട്ട് വരെ അത് ഷൂട്ടിങ് കാണാൻ വന്ന അവിടുത്തുകാർ വിശ്വസിച്ചു. അവർ നോക്കുമ്പോൾ ഫിസിക്കലി ശരിയാണ്. കാരണം അനുഷ്കയുടേയും എന്റെയും ഉയരം അവർ താരതമ്യപ്പെടുത്തി ചിന്തിച്ചു. പിന്നീട് സീനില്ലാത്തപ്പോഴുള്ള എന്റെ ബോഡി ലാ​ഗ്വേജ് കണ്ടപ്പോൾ അവർക്കെല്ലാം സംശയം തോന്നി തുടങ്ങി. അപ്പോഴാണ് ഞങ്ങൾ പറഞ്ഞത് പെൺ വേഷം കെട്ടിയതാണ്.

എല്ലാം മേക്കപ്പാണെന്ന് എന്നാണ് രസകരമായ അനുഭവം പങ്കിട്ട് ശിവകാർത്തികേയൻ പറഞ്ഞത്. ഭാ​ഗ്യരാജ് കണ്ണനാണ് റെമോ സംവിധാനം ചെയ്തത്. നടൻ എന്നതിലുപരി ​ഗായകൻ, ​ഗാനരചയിതാവ്, നിർമ്മാതാവ് തുടങ്ങിയ മേഖലകളിലും ശിവകാർത്തികേയൻ സജീവമാണ്.

More from Filmibeat

Read more about: sivakarthikeyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X