ആളത്ര നിഷ്കളങ്കനല്ല, ശിവകാർത്തികേയൻ എല്ലാവരെയും വെറുപ്പിക്കുന്നു? അന്ന് ധനുഷ്, ഇന്ന്...

മികച്ച പ്രതികരണവുമായി തിയറ്ററിൽ പ്രദർശനം തുടരുകയാണ് ശിവകാർത്തികേയൻ നായകനായെത്തിയ പരാശക്തി. വിജയ് ചിത്രം ജനനായകനുമായി റിലീസ് ക്ലാഷുണ്ടാകുമെന്നാണ് സിനിമാ ലോകം കരുതിയതെങ്കിലും ജനനായകന്റെ റിലീസ് കോടതി തടഞ്ഞതിനാൽ അതുണ്ടായില്ല. തമിഴകത്ത് താര പദവിയിലേക്ക് ശിവകാർത്തികേയൻ എത്തിയെന്നതിൽ സംശയമില്ല. എന്നാൽ ​ഹേറ്റേഴ്സിന്റെ വലിയൊരു നിര തന്നെ ശിവകാർത്തികേയന് നേരെയുണ്ട്. മനപ്പൂർവം തനിക്കെതിരെ നടക്കുന്ന ഹേറ്റ് ക്യാമ്പയിൻ ആണിതെന്നാണ് ശിവകാർത്തികേയൻ പറയുന്നത്.

പലപ്പോഴും ഇക്കാര്യത്തെക്കുറിച്ച് വെെകാരികമായാണ് ശിവകാർത്തികേയൻ സംസാരിക്കാറ്. തന്റെ വളർച്ച ഉൾക്കൊള്ളാൻ പറ്റാത്തവർ സിനിമാ രം​ഗത്തുണ്ടെന്നും ചിലർ തന്റെ മുഖത്ത് നോക്കി ഈ അനിഷ്ടം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശിവകാർത്തികേയൻ ഒരിക്കൽ പറയുകയുണ്ടായി. വിജയ്, ധനുഷ് തുടങ്ങിയ താരങ്ങളുടെ ആരാധകർ ശിവകാർത്തികേയനെതിരെ തുടരെ ഹേറ്റ് ക്യാമ്പയിൻ ന‌ടത്തിയിട്ടുണ്ട്. കരിയറിലെ തുടക്ക കാലത്ത് ശിവകാർത്തികേയന് ധനുഷ് വലിയ താങ്ങായിരുന്നു. ശിവകാർത്തികേയന്റെ എതിർനീച്ചൽ, കാക്ക സട്ടെെ എന്നീ സിനിമകൾ നിർമിച്ചത് ധനുഷാണ്. മുൻനിര നായക നടനായി വളരാൻ ഈ സിനിമകൾ സഹായിച്ചു.

Sivakarthikeyan  Jiiva

ശിവകാർത്തികേയൻ ഒരു ഹീറോ മെറ്റീരിയൽ ആണോ എന്ന ചോ​ദ്യം അക്കാലത്ത് സിനിമാ ലോകത്തുണ്ട്. എന്നാൽ ധനുഷ് ശിവകാർത്തികേയന്റെ കഴിവ് മനസിലാക്കി ഒപ്പം നിന്നു. എന്നാൽ പിന്നീട് ചില സംഭവ വികാസങ്ങളുണ്ടായി. ശിവകാർത്തികേയൻ ധനുഷിനോളമോ അതിനപ്പുറമോ ബോക്സ് ഓഫീസ് മൂല്യമുള്ള താരമായി വളർന്നു.

​ഇതോടെ ഫാൻ ഫെെറ്റുകളുണ്ടായി. 2024 ൽ ശിവകാർത്തികേയൻ ഒരു പരാമർശം നടത്തി. നടൻ നിർമ്മിച്ച കൂട്ടുക്കാലി എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിൽ വെച്ചായിരുന്നു ഇത്. ഞാനാർക്കും ജീവിതം നൽകുകയാണെന്നും കരിയർ തരികയാണെന്നോ അവകാശപ്പെടുന്നില്ല. കഴിവുകളെ സിനിമാ രം​ഗത്തേക്ക് കൊണ്ട് വരികയാണെന്നാണ് ശിവകാർത്തികേയൻ പറഞ്ഞത്. ഇത് ധനുഷിനെതിരെയുള്ള ഒളിയമ്പായി വ്യാഖ്യാനിക്കപ്പെട്ടു. ഇന്നും ഈ ഫാൻ ഫെെറ്റ് നിലനിൽക്കുന്നു.

തമിഴകത്ത് ശിവകാർത്തികേയൻ ഇന്ന് വലിയ താരമായതിനാൽ തന്നെ നടനും വലിയ തോതിൽ പിആർ ഉണ്ട്. പലപ്പോഴും മറ്റ് നടൻമാർക്കെതിരെ ‍വലിയ ആക്രമണമാണ് ശിവകാർത്തികേയൻ ആരാധകർ നടത്തുന്നത്. കഴിഞ്ഞ ദിവസം നടൻ ജീവ ശിവകാർത്തികേയനെ പരോക്ഷമായി വിമർശിക്കുകയുണ്ടായി. ഞാൻ ആ കാലഘട്ടത്തിലായതിനാൽ രവി മോഹൻ, സിമ്പു തുടങ്ങിയവരുമായി മത്സരമുണ്ട്.

എന്നാൽ ശിവകാർത്തികേയനുമായോ മറ്റോ കോംപറ്റീഷനില്ല. ആക്ടേർസുമായി നേരിട്ട് നമുക്ക് മത്സരമില്ല. പക്ഷെ ആക്ടേർസിന്റെ മാർക്കറ്റിം​ഗ് ടീമുമായി മത്സരമുണ്ടെന്നാണ് ജീവ പറഞ്ഞത്. ശിവകാർത്തികേയന്റെ പിആർ ടീമുകൾ കടുത്ത സെെബർ ആക്രമണം പലപ്പോഴും ന‌ടത്താറുണ്ടെന്നും ജീവ ഉദ്ദേശിച്ചത് ശിവകാർത്തികേയനെ തന്നെയാണെന്നും നെറ്റിസൺസ് പറയുന്നു.

More from Filmibeat

Read more about: sivakarthikeyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X