'ലിപ് ലോക്ക് ചെയ്യില്ലെന്ന് കുടുംബത്തിന് ഉറപ്പ് കൊടുത്തിട്ടുണ്ട്, ഞാനൊക്കെ ഒരു മോശക്കാരനായിരിക്കുമല്ലോ...'

വിജയ് ടിവിയിലൂടെ അവതാരകനായി കരിയർ ആരംഭിക്കുകയും പിന്നീട് നായകനായി വിജയം കൈവരിക്കുകയും ചെയ്ത നടനാണ് ശിവകാർത്തികേയൻ. മലയാള സിനിമ താരങ്ങളിൽ നിന്ന് പ്രചോ​​ദമുൾക്കൊണ്ടിട്ടാണ് താൻ കരിയർ ആരംഭിച്ചതെന്ന് അടുത്തിടെ തുറന്നുപറഞ്ഞിരുന്നു നടൻ. കോമേഡിയനായും സഹനടനായും ഏറെക്കാലം അഭിനയിച്ചശേഷമാണ് ശിവകാർത്തികേയൻ നായക വേഷങ്ങൾ ചെയ്ത് തുടങ്ങിയത്. നായകനായി അഭിനയിച്ച് തുടങ്ങിയപ്പോഴും നടന് വലിയ സ്വീകാര്യതയൊന്നും ഉണ്ടായിരുന്നില്ല.

മാത്രമല്ല പ്രണയ ചിത്രങ്ങളിൽ മാത്രം നായകനായി അഭിനയിക്കുന്നുവെന്ന തരത്തിലും താരത്തിന് എതിരെ പരിഹാസങ്ങൾ ഉയർന്നിരുന്നു. ഒരു സമയത്ത് സിനിമ ഉപേക്ഷിച്ച് ബിസിനസിലേക്ക് തിരിയാമെന്ന ചിന്തയിലേക്ക് വരെ നടൻ എത്തിയിരുന്നു. ടിവി അവതാരകനായും റിയാലിറ്റി ഷോ താരമായും തിളങ്ങി നിൽക്കുന്ന കാലത്ത് എഞ്ചിനീയറിങ്, എംബിഎ പഠനം നടൻ പൂർത്തിയാക്കിയിരുന്നു.

Sivakarthikeyan  dhanush

പിന്നീടാണ് സിനിമയിൽ ശ്രദ്ധ കൊടുത്ത് തുടങ്ങിയത്. മുപ്പത്തിയൊമ്പതുകാരനായ താരത്തിന്റെ ഏറ്റവും പുതിയ റിലീസ് അമരനാണ്. ശിവകാര്‍ത്തികേയന്‍റെ കരിയറിലെ നിര്‍ണ്ണായകമായ നാഴികക്കല്ലായി മാറി കഴിഞ്ഞു അമരന്‍. രാജ്‍കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ചിത്രം ദീപാവലി റിലീസായാണ് തിയറ്ററുകളില്‍ എത്തിയത്.

ഒക്ടോബര്‍ 31ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രത്തിന് ആദ്യ ദിനം തന്നെ മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചതോടെ കലക്ഷനിലും വന്‍ കുതിപ്പാണ് നടത്തിയത്. ആദ്യ 10 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി നേടാനായ ചിത്രമാണിത്. മേജർ മുകുന്ദിന്റെ ബയോപ്പിക്കായിരുന്നു അമരൻ. സിനിമയ്ക്ക് വേണ്ടി വലിയ രീതിയിലുള്ള മുൻ ഒരുക്കങ്ങൾ നടൻ നടത്തിയിരുന്നു.

അമരൻ റിലീസിനുശേഷം തെന്നിന്ത്യയിൽ ഏറ്റവും സ്വീകാര്യതയുള്ള നടന്മാരുടെ ലിസ്റ്റിലേക്ക് ശിവകാർത്തികേയന്റെ പേരും ചേർക്കപ്പെട്ട് കഴിഞ്ഞു. ഇപ്പോഴിതാ ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിക്കുന്നതിനെ കുറിച്ചുള്ള ചോ​ദ്യത്തിന് നടൻ മുമ്പ് ഒരു അഭിമുഖത്തിൽ നൽകിയ മറുപടിയാണ് വീണ്ടും വൈറലാകുന്നത്.

ലിപ് ലോക്ക് പോലുള്ള ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കില്ലെന്ന് കുടുംബത്തിന് ഉറപ്പ് കൊടുത്തിട്ടാണ് സിനിമയിൽ അഭിനയിക്കാൻ വന്നതെന്നാണ് ധനുഷിനൊപ്പം ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ശിവകാർത്തികേയൻ പറഞ്ഞത്. ഏത് ഹീറോയിനൊപ്പം ലിപ് ലോക്ക് ചെയ്യാനാണ് ആ​ഗ്രഹം എന്നായിരുന്നു അവതാരക ചോദിച്ചത്. ഒപ്പം നമിത, നയൻതാര, പ്രിയ ആനന്ദ് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകൾ നടന് അവതാരക നൽകുകയും ചെയ്തു. ഉടൻ ശിവകാർത്തികേയന്റെ മറുപടി വന്നു.

Sivakarthikeyan

ഞാൻ ലിപ് ലോക്ക് സീനിൽ അഭിനയിക്കില്ല. എന്റെ ഒരു സിനിമയിലും ലിപ് ലോക്ക് സീൻ ഉണ്ടായിരിക്കില്ല. സ്ക്രിപ്റ്റ് ഡിമാന്റ് ചെയ്യുന്നുവെന്ന് സംവിധായകൻ പറഞ്ഞാലും അദ്ദേഹത്തോട് ഞാൻ ആ രം​ഗം ഒഴിവാക്കാൻ റിക്വസ്റ്റ് ചെയ്യും. അതിനുള്ള കാരണം കൂടി പറയാം... സിനിമയിൽ അഭിനയിക്കാൻ വിടില്ലെന്ന് വീട്ടിൽ നിന്ന് പറഞ്ഞപ്പോൾ ഇത്തരം കാര്യങ്ങൾ ഞാൻ അവർക്ക് പ്രോമിസ് ചെയ്ത് കൊടുത്തിരുന്നു.

ഇത്തരം രം​ഗങ്ങളൊന്നും ഉണ്ടായിരിക്കില്ല. നിങ്ങൾക്ക് കാണാൻ പറ്റാത്ത ഒരു സീനിലും അഭിനയിക്കില്ലെന്നും ഞാൻ അവർക്ക് ഉറപ്പ് കൊടുത്തിരുന്നു. അതൊക്കെ കൊണ്ടാണ് ലിപ് ലോക്ക് ചെയ്യില്ലെന്ന് പറഞ്ഞത് എന്നായിരുന്നു നടന്റെ മറുപടി. ശിവകാർത്തികേയന്റെ മറുപടി വന്നതും അരികിൽ ഇതെല്ലാം കേട്ടുകൊണ്ടിരുന്ന നടൻ ധനുഷിന്റെ കൗണ്ടറെത്തി. ഞാനൊക്കെ അപ്പോൾ അവർക്ക് മുന്നിൽ വളരെ മോശക്കാരനായിരിക്കുമല്ലോ... എന്നായിരുന്നു ധനുഷിന്റെ കൗണ്ടർ.

അതുകേട്ട് ശിവകാർത്തികേയനും അവതാരകയും എല്ലാം പൊട്ടിച്ചിരുന്നു. ഇന്റിമേറ്റ് രം​ഗങ്ങളിൽ മാത്രമല്ല ഇതുവരെ അഭിനയിച്ച സിനിമകളിൽ ഒന്നും സി​ഗരറ്റ് വലിക്കുന്നതായും ശിവകാർത്തികേയൻ അഭിനയിച്ചിട്ടില്ല. അത്തരം ദുശീലങ്ങൾ ഇല്ലാത്ത നടൻ കൂടിയാണ് ശിവകാർത്തികേയൻ.

More from Filmibeat

Read more about: sivakarthikeyan dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X