സൂര്യയുടെ പിടിവാശി, ആ നടിയും മരുമകളായേനെ, കാർത്തിയുടെ മനസ് മാറ്റിയതിങ്ങനെ? ജ്യോതിക പോയത് വെറുതെയല്ല-ചർച്ച

സൂര്യ-ജ്യോതിക കുടുംബ ജീവിതം എപ്പോഴും തമിഴകത്ത് സംസാര വിഷയമാണ്. മുംബെെയിലേക്ക് താമസം മാറിയ ജ്യോതിക ഇപ്പോൾ മുംബെെയിലേക്ക് വന്നാലും ഭർതൃപിതാവ് ശിവകുമാറുള്ള വീട്ടിലേക്ക് വരുന്നില്ലെന്നാണ് ഇപ്പോഴത്തെ സംസാരം. ഈ വാദം ഉന്നയിച്ച് ജ്യോതികയെ കുറ്റപ്പെടുത്തുന്നവർ ഏറെയാണ്. കുടുംബ ബന്ധങ്ങൾക്ക് ഏറെ മൂല്യം കൊടുക്കുന്ന വ്യക്തിയാണ് ശിവകുമാർ. സൂര്യയെയും മക്കളെയും കൂട്ടി ജ്യോതിക മുംബെെയിലേക്ക് പോയത് അദ്ദേഹത്തെ വിഷമിപ്പിക്കുന്നുണ്ടാകുമെന്ന് ഇവർ പറയുന്നു.

എന്നാൽ വെറുതെ ഒരു ദിവസം സൂര്യയുടെ കൂട്ടുകുടുംബം വിട്ട് പോയതല്ല ജ്യോതിക. രണ്ട് പതിറ്റാണ്ടോളം സൂര്യയുടെ വീട്ടുകാരുടെ ഇഷ്ടപ്രകാരം തന്റെ ഇഷ്ടാനിഷ്ടങ്ങൾ മാറ്റി വെച്ച് ജീവിച്ചതാണ് ജ്യോതിക. മുംബെെയിലുള്ള തന്റെ മാതാപിതാക്കൾക്ക് വാർധക്യ സഹജമായ അസുഖങ്ങളും മറ്റും വന്നതോടെ ഇവർക്കൊപ്പം ജീവിക്കാൻ ജ്യോതിക തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് താമസം മാറുന്നത്.

Jyothika
Photo Credit: Instagram / Jyothika

ഇതിന് ജ്യോതിക തുറന്ന് പറയുന്നില്ലെങ്കിലും മറ്റൊരു പ്രധാന കാരണമായി പറയുന്നത് ശിവകുമാറിന്റെ ഇടപെടലുകളാണ്. ചെന്നെെയിലായിരുന്നെങ്കിൽ ഇന്നത്തെ സ്വതന്ത്ര ജീവിതം ജ്യോതികയ്ക്ക് സാധ്യമാകില്ലായിരുന്നു. കുടുംബത്തിലെ എല്ലാവരുടെയും കാര്യത്തിൽ വലിയ നിയന്ത്രണം ശിവകുമാറിനുണ്ട്. ഇതിന് ഏറ്റവും വലിയ ഉ​ദാഹരണമാണ് ഇളയ മകൻ നടൻ കാർത്തിയുടെ വിവാഹം.

2011 ലാണ് കാർത്തിയുടെ വിവാഹം. ഭാര്യയുടെ പേര് രജിനി ചിന്നസ്വാമി. അക്കാലത്ത് കാർത്തി-തമന്ന തരം​ഗം കോളിവുഡിൽ അലയടിക്കുന്നുണ്ട്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് ​ഗോസിപ്പ് വരികയും ചെയ്തു. അധികം വെെകാതെ ശിവകുമാർ മകന് മറ്റൊരു വിവാഹലോചന നടത്തി. അങ്ങനെയാണ് രജിനി ചിന്നസ്വാമി കാർത്തിയുടെ ഭാര്യയായത്.

Sivakumar  Jyothika

തമന്ന തന്റെ കുടുംബത്തിൽ മരുമകളായെത്തുമെന്ന ഭയം ശിവകുമാറിനുണ്ടായിരുന്നു. ​ജ്യോതിക ശിവകുമാറിന്റെ സമുദായത്തിലെ ആളല്ല. ജ്യോതികയേ മാത്രമേ വിവാഹം ചെയ്യൂ എന്ന് സൂര്യ നിർബന്ധം പിടിച്ചത് കൊണ്ടാണ് ആ വിവാഹം നടന്നത്. വീണ്ടും സിനിമാ നടിയായ, മുംബെെക്കാരിയായ ഒരു മരുമകൾ പടികയറി വരുന്നത് ശിവകുമാറിന് ചിന്തിക്കാൻ പറ്റില്ലായിരുന്നു.

അന്ന് കാർത്തി ഈ വിവാഹത്തിന് തയ്യാറായതിന് പ്രധാന കാരണം അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉപദേശമാണ്. ഇതേക്കുറിച്ച് ഒരിക്കൽ ഒരു പൊതുവേദിയിൽ ശിവകുമാർ സംസാരിച്ചിരുന്നു. വീട്ടിൽ ഒരു ലൗ മാര്യേജ് നടന്നു. അതിൽ ഒന്നും ചെയ്യാൻ പറ്റില്ല. അം​ഗീകരിച്ച് കൊടുക്കാം. കാർത്തീ, നീയെങ്കിലും നിന്റെ അമ്മയുടെ സന്തോഷത്തിനായി നിന്റെ ജാതിയിലെ പെൺകുട്ടിയെ കണ്ട് കല്യാണം കഴിക്കെന്ന് ജയലളിതാമ്മ പറഞ്ഞു. അങ്ങനെ കല്യാണം നടന്നു എന്നാണ് ശിവകുമാർ പറഞ്ഞത്.

ഒരു വഴിയുമില്ലാതായതോടെ സൂര്യയുടെ പ്രണയ വിവാഹത്തിന് ശിവകുമാർ സമ്മതം പറയുകയായിരുന്നെന്ന് ഈ വാക്കുകളിൽ നിന്ന് വ്യക്തമാണ്. കുറേക്കാലമായി തന്റെ വീട്ടുകാരുടെ വീട്ടുകാരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കുന്ന ജ്യോതികയുടെ ബുദ്ധിമുട്ട് സൂര്യ മനസിലാക്കി. ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് സൂര്യ പരാമർശിച്ചിരുന്നു. തന്നോടൊപ്പം ജീവിക്കാൻ ജ്യോതിക തന്റെ ലെെഫ് സ്റ്റെെലും ആ​ഗ്രഹങ്ങളുമെല്ലാം ത്യജിച്ചെന്നും ഇത് താൻ തിരിച്ചറിയുകയായിരുന്നെന്നുമാണ് സൂര്യ പറഞ്ഞത്.

യഥാസ്ഥിതികനായ ശിവകുമാറിന്റെ കുടുംബ മഹിമയ്ക്ക് വേണ്ടി സ്വന്തം കരിയറും സ്വന്തം മാതാപിതാക്കൾക്കൊപ്പമുള്ള ജീവിതവും ത്യജിക്കാൻ ഇന്ന് ജ്യോതിക തയ്യാറല്ല. നടി ബോളിവുഡ് സിനിമകൾ ചെയ്ത് മുംബെെയിൽ കു‌ടുംബ ജീവിതവും കരിയറും ഒന്നിച്ച് മുന്നോട്ട് കൊണ്ട് പോകുകയാണ്.

More from Filmibeat

Read more about: suriya jyothika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X