അവരെ ഇളക്കി വിട്ടത് രാധികയാണ്, ജ്യോതിക രണ്ട് മക്കളുടെ അമ്മയാണിന്ന്; ശിവകുമാർ പറയുന്നു
ആരാധകരുടെ പ്രിയ താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. പ്രണയിച്ച് വിവാഹം ചെയ്ത ഇരുവരും ഇന്ന് സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നു. പരസ്പരം മനസിലാക്കുന്ന ഇവർ കരിയറിനൊപ്പം തന്നെ കുടുംബ ജീവിതത്തിനും തുല്യ പ്രാധാന്യം നൽകുന്നു. അതേസമയം സൂര്യ-ജ്യോതിക ബന്ധത്തിൽ സൂര്യയുടെ പിതാവ് ശിവകുമാറിന് കടുത്ത എതിർപ്പുണ്ടായിരുന്നു. സൂര്യയുടെ കരിയറിലെ തുടക്ക കാലത്തെക്കുറിച്ചും ജ്യോതികയെക്കുറിച്ചും നടി രാധിക ശരത്കുമാറും സൂര്യയുടെ പിതാവ് ശിവകുമാറും പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
അന്നെല്ലാം സൂര്യ വളരെ ഉൾവലിഞ്ഞ പ്രകൃതക്കാരനാണ്. അടങ്ങിയിരിക്കും. സൂര്യാ, നീയിങ്ങനെ ഇരിക്കരുത്, ധെെര്യമായിരിക്കൂ, നന്നായി ചിരിക്കൂ എന്നെല്ലാം ഞാൻ പറയും. ആ സിനിമയിൽ ജ്യോതികയാണ് നായിക. ഒരു മൂലയിൽ ജ്യോതികയും ശാന്തമായിരിക്കും. ജ്യോതികയോട് പോയി സംസാരിക്കൂ എന്ന് ഞാൻ പറഞ്ഞെന്നും രാധിക ശരത്കുമാർ ഓർത്തു. ചിട്ടി എന്ന സീരിയലിൽ ഞാൻ അഭിനയിക്കുന്ന കാലത്ത് സൂര്യ-ജ്യോതിക പ്രണയം വലിയ വിഷയമാണ്. രാവിലെ മുതൽ വെെകുന്നേരം വരെ ശിവകുമാർ സാറിന്റെയടുത്ത് അതേക്കുറിച്ച് മാത്രമേ ഞാൻ ചോദിക്കൂ. സൂര്യ എന്നെ ഫോൺ ചെയ്ത് അപ്പ എന്ത് പറയുന്നെന്ന് ചോദിക്കുമായിരുന്നെന്നും രാധിക ഓർത്തു.

ഇതേക്കുറിച്ച് ശിവകുമാറും തമാശയായി സംസാരിച്ചു. അവർ രണ്ട് പേരെയും ഒരുമിപ്പിച്ച പെണ്ണാണിവൾ. അവർ ചുമ്മാതിരുന്നേനെ. ഇവൾ അവരെ ഇളക്കി വിട്ടു. ഇന്ന് ജ്യോതിക രണ്ട് മക്കളെ പ്രസവിച്ചെന്നും ശിവകുമാർ പറഞ്ഞു. സൂര്യ മുപ്പതോളം സിനിമകൾ ചെയ്തു. ആ സിനിമകൾ കണ്ട് നോക്കൂ. കഥാനായികയുടെ മേലെ കയറി, കെട്ടിപ്പിടിക്കുന്ന ഷോട്ടുകളൊന്നും ഉണ്ടാകില്ല. അത്തരം സീനുകൾ ഞാനാണ് ചെയ്തത്. സൂര്യ ഡീസന്റാണ്. ലൗ സീനുണ്ടെങ്കിൽ തൊടാത അഭിനയിക്കൂയെന്നും ശിവകുമാർ പറഞ്ഞു. ഗലാട്ട തമിഴിൽ സംസാരിക്കുകയായിരുന്നു ഇരുവരും.


Click it and Unblock the Notifications











