ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ആറ് വര്‍ഷങ്ങള്‍! ബ്ലോക്ക്ബസ്റ്റര്‍ ചിത്രം വിജമായതിന്റെ കാരണങ്ങള്‍ ഇവയാണ്‌

By Prashant V R

അഞ്ജലി മേനോന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ച ചിത്രമാണ് ബാംഗ്ലൂര്‍ ഡേയ്‌സ്. മൂന്ന് കസിന്‍സിന്റെ ജീവിതത്തിലൂടെ കഥ പറഞ്ഞ സിനിമ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമ ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്ന ചിത്രമാണ്. കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലുളളവരും സിനിമ ഏറ്റെടുത്തിരുന്നു.

മികച്ച പ്രതികരണത്തോടൈാപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു. അജു, കുട്ടന്‍, കുഞ്ചു തുടങ്ങിയ കഥാപാത്രങ്ങളിലൂടെയാണ് സിനിമയുടെ കഥ പറഞ്ഞത്. ബാഗ്ലൂര്‍ ഡേയ്‌സ് പുറത്തിറങ്ങി ഇന്ന് ആറ് വര്‍ഷം തികയുകയാണ്. 2014 മേയ് 30നായിരുന്നു സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിയത്. ബാംഗ്ലൂര്‍ ഡേയ്‌സ് വലിയ വിജയമാകാനുളള കാരണം എന്തെല്ലാമാണെന്ന് നോക്കാം.

അഞ്ജലിയുടെ സംവിധാനം

അഞ്ജലിയുടെ സംവിധാനം

അഞ്ജലി മേനോന്റെ മികച്ച തിരക്കഥയും സംവിധാനവും തന്നെയാണ് ബാഗ്ലൂര്‍ ഡേയ്‌സിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചിരിക്കുന്നത്. ഉസ്താദ് ഹോട്ടലിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് ബാഗ്ലൂര്‍ ഡേയ്‌സിന്റെ തിരക്കഥ അഞ്ജലി ഒരുക്കിയത്. മലയാളത്തില്‍ ഇതുവരെ വന്നിട്ടില്ലാത്തൊരു തരം കഥയാണ് ചിത്രത്തില്‍ അഞ്ജലി പറഞ്ഞത്. ഗ്രാമീണ നഗര സംസ്‌കാരങ്ങളെ കോര്‍ത്തിണക്കിയുളള ഒരു സിനിമയാണ് അഞ്ജലി ഒരുക്കിയത്. സിനിമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും കൃത്യമായ സ്‌പേസ് നല്‍കിയാണ് സംവിധായിക സിനിമ അണിയിച്ചൊരുക്കിയത്.

താരനിര

താരനിര

ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ തുടങ്ങിയവരാണ് സിനിമയില്‍ നിറഞ്ഞുനിന്നത്. ഇവര്‍ക്കൊപ്പം ഫഹദ് ഫാസില്‍, പാര്‍വതി,നിത്യ മേനോന്‍, ഇഷ തല്‍വാര്‍ തുടങ്ങിയവരും മികച്ച പ്രകടനം ചിത്രത്തില്‍ കാഴ്ചവച്ചിരുന്നു. മണിയന്‍പിളള രാജു, വിജയരാഘവന്‍, കല്‍പ്പന, പ്രവീണ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

ഗോപി സുന്ദറിന്റെ സംഗീതം

ഗോപി സുന്ദറിന്റെ സംഗീതം

ഗോപി സുന്ദറിന്റെ പാട്ടുകളും സിനിമയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സിലെ മിക്ക ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയവാണ്. എല്ലാ തരം പാട്ടുകളും സിനിമയ്ക്കായി ഗോപി സുന്ദര്‍ ഒരുക്കിയിരുന്നു. കൂട്ടത്തില്‍ തുടക്കം മാംഗല്യം, ഏത് കരിരാവിലും എന്നീ പാട്ടുകളാണ് കൂടുതല്‍ തരംഗമായി മാറിയത്.

അന്‍വര്‍ റഷീദ്

അന്‍വര്‍ റഷീദ്

അന്‍വര്‍ റഷീദ്, സോഫിയ പോള്‍ തുടങ്ങിയവരുടെ നിര്‍മ്മാണത്തിലായിരുന്നു ബാംഗ്ലൂര്‍ ഡേയ്‌സ് ഒരുങ്ങിയത്. ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദും അഞ്ജലി മേനോനും ഒന്നിച്ച ചിത്രമായിരുന്നു സിനിമ. ചെറിയ ബഡ്ജറ്റില്‍ നിര്‍മ്മിച്ച സിനിമയ്ക്ക് ബോക്‌സോഫീസില്‍ നിന്നും വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നു. നിരവധി അവാര്‍ഡുകളാണ് ബാംഗ്ലൂര്‍ ഡേയ്‌സ് വാരിക്കൂട്ടിയിരുന്നത്.

സമീര്‍ താഹിറിന്റെ ഛായാഗ്രഹണം

സമീര്‍ താഹിറിന്റെ ഛായാഗ്രഹണം

സമീര്‍ താഹിറായിരുന്നു ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരുന്നത്. സമീര്‍ താഹിറിന്റെ ഛായാഗ്രഹണവും സിനിമയുടെ വിജയത്തില്‍ പങ്കുവഹിച്ചിരുന്നു. ഗ്രാമീണ നഗര കാഴ്ചകളെ മികച്ച രീതിയിലാണ് ഛായാഗ്രാഹകന്‍ ക്യാമറയില്‍ പകര്‍ത്തിയത്. ബാംഗ്ലൂര്‍ ഡേയ്‌സിന് പിന്നാലെ ദുല്‍ഖറിനെ നായകനാക്കി കലി എന്നൊരു ചിത്രം സമീര്‍ താഹിര്‍ സംവിധാനം ചെയ്തിരുന്നു.

More from Filmibeat

Read more about: bangalore days
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X