ഞാന്‍ ഗന്ധര്‍വന്‍ ഷൂട്ട് ചെയ്ത വീട്ടില്‍ ശാലിന്‍ സോയ! ചിത്രത്തിനൊപ്പം താരം കുറിച്ചത്?

സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ശാലിന്‍ സോയ. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് താരം തുടക്കം കുറിച്ചത്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു. നൃത്തപരിപാടികളുമായി ഇടയ്ക്ക് താരം എത്താറുമുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഒാട്ടോഗ്രാഫ് പരമ്പരയാണ് താരത്തിന്റെ ജീവിതം തന്നെ തിരുത്തിക്കുറിച്ചത്. ദീപാറാണി എന്ന കഥാപാത്രമായാണ് താരം എത്തിയത്. അഭിനേത്രിയായി മുന്നേറുന്നതിനിടയിലാണ് അവതാരകയായും താരമെത്തിയത്.

ആക്ഷന്‍ കില്ലാഡി, സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചിരുന്നത് ശാലിനായിരുന്നു. ഇതിന് പിന്നാലെയായാണ് താരത്തിന് ബിഗ് സ്‌ക്രീനിലേക്കുള്ള അവസരം ലഭിച്ചത്. സിനിമയില്‍ സജീവമായ താരം സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഫോട്ടോയും കുറിപ്പും ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇത്തവണ ഏറെ പ്രത്യേകതയുള്ള ചിത്രവും അനുഭവവുമായാണ് താരം എത്തിയിട്ടുള്ളത്.

ഞാന്‍ ഗന്ധര്‍വന്‍ ചിത്രീകരിച്ച വീട്

മലയാളികള്‍ ഇന്നും നെഞ്ചോട് ചേര്‍ത്ത് വെക്കുന്ന സിനിമകളിലൊന്നാണ് ഞാന്‍ ഗന്ധര്‍വന്‍. പത്മരാജന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ എക്കാലത്തേയും മികച്ച സിനിമകളിലൊന്ന് കൂടിയാണിത്. ചിത്രത്തിലെ ഗാനങ്ങളും ഓരോ സംഭവങ്ങളും ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഞാന്‍ ഗന്ധര്‍വന്‍ ചിത്രീകരിച്ച വീട്ടിലെത്തിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശാലിന്‍ സോയ. നിത്യേന താന്‍ ഈ വീട് കാണാറുണ്ടായിരുന്നുവെന്നും പിന്നീട് അന്വേഷിച്ചപ്പോഴാണ് ഞാന്‍ ഗന്ധര്‍വന്‍ ചിത്രീകരിച്ച വീടാണെന്ന് മനസ്സിലാക്കിയതായി ശാലിന്‍ സോയ കുറിച്ചിട്ടുണ്ട്.

ഗന്ധര്‍വ്വനായെത്തിയ നിതീഷ് ഭരദ്വാജ്

ശ്രീകൃഷ്ണനായി മഹാഭാരതത്തിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടംനേടിയ നിതീഷ് ഭരദ്വാജാണ് ഗന്ധര്‍വനായി എത്തിയത്. പത്മരാജന്റെ ഈ ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തില്‍ തുടക്കം കുറിച്ചത്. മോഹന്‍ലാലിനൊപ്പം മറ്റൊരു സിനിമ ചെയ്യാനിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി പത്മരാജന്‍ അന്തരിച്ചത്. അതോടെ ആ മോഹവും പൊലിയുകയായിരുന്നു. മലയാളികള്‍ ഇന്നും താരത്തെ ഓര്‍ത്തിരിക്കുന്നത് ഗന്ധര്‍വനിലൂടെയാണ്. താനും ഗന്ധര്‍വന്റെ ആരാധികയാണെന്നും ശാലിന്‍ സോയ കുറിച്ചിട്ടുണ്ട്.

ശാലിന്റെ പോസ്റ്റ്

ഷൂട്ടിങ് പോകുമ്പോള്‍ മിക്കവാറും ദിവസങ്ങളില്‍ ഈ വീട്ടിന് മുന്നിലൂടെ കടന്നുപോവാറുണ്ടെന്ന് താരം കുറിച്ചിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് ആ വീട് വളരെ പരിചിതമായി തോന്നിയത്. സുഹൃത്തുക്കളുടെ വീടാണോ എന്നൊക്കെയായിരുന്നു ആലോചന. അപ്പോഴാണ് ഒരു സുഹൃത്ത് ഈ വീട്ടിന്റെ പ്രത്യേകതയെക്കുറിച്ച് പറഞ്ഞത്. പെട്ടെന്ന് തന്നെ കാര്‍ നിര്‍ത്തി ഗേറ്റ് തുറന്ന് അകത്തേക്ക് കയറുകയായിരുന്നു. ചിത്രവും എടുത്തു. അതിനിടയിലാണ് ഒരു നായ കുരച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അത് ഗന്ധര്‍വന് വേണ്ടിയായിരുന്നോ അത് തനിക്ക് വേണ്ടിയായിരുന്നോ എന്നറിയില്ലെന്നും ശാലിന്‍ കുറിച്ചിട്ടുണ്ട്.

സിനിമയിലെത്തിയപ്പോള്‍

മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയപ്പോഴും ശക്തമായ സ്വീകാര്യതയായിരുന്നു ശാലിന് ലഭിച്ചത്. എല്‍സമ്മ എന്ന ആണ്‍കുട്ടി, മാണിക്യക്കല്ല്, മല്ലുസിംഗ്, കര്‍മ്മയോദ്ധ, വിശുദ്ധന്‍ തുടങ്ങിയ സിനിമകളിലലെ ശാലിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഒമര്‍ ലുലുവിന്റെ പുതിയ സിനിമയായ ധമാക്കയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X