For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീനിയേട്ടന്‍ ഇന്ന് പൂര്‍ണ്ണ ആരോഗ്യവാനാണ്; തിരക്കഥ എഴുതാന്‍ പോവുന്നു, ധ്യാനിന്റെ തമാശകള്‍ പറഞ്ഞെന്ന് സ്മിനു

  |

  നടന്‍ ശ്രീനിവാസന്റെ പുതിയ ഫോട്ടോസ് അടുത്തിടെ വ്യാപകമായി പ്രചരിച്ചിരുന്നു. അസുഖബാധിതനായി ആശുപത്രിയില്‍ കിടന്ന സമയത്തെ ചിത്രമാണ് വൈറലായത്. ശ്രീനിവാസന്‍ തന്നെയാണോ ഇതെന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത മാറ്റമായിരുന്നു അന്ന് നടനുണ്ടായിരുന്നത്. ചിലര്‍ വ്യാജ മരണവാര്‍ത്തകള്‍ വരെ പ്രചരിപ്പിച്ചു.

  ഇതിന് പിന്നാലെ മഴവില്‍ അഴകില്‍ അമ്മ എന്ന പരിപാടിയിലും ശ്രീനിവാസന്‍ പങ്കെടുത്തു. ജീവിതത്തിലേക്ക് തിരികെ വരുന്നതിന്റെ സൂചനകള്‍ അദ്ദേഹം ഇതിലൂടെ വ്യക്തമാക്കി. ഇപ്പോഴിതാ ശ്രീനിവാസനെ വീട്ടില്‍ പോയി കണ്ടതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി സ്മിനു സിജോ. ശ്രീനിയേട്ടന്‍ ഇന്നും പൂര്‍ണ ആരോഗ്യവാനാണെന്നാണ് സ്മിനു പറയുന്നത്.

  ''ഈ സന്തോഷം എന്നും മായാതിരിക്കട്ടെ.. ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ചെറിയ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ ശ്രീനിയേട്ടന്‍ ഇന്ന് പൂര്‍ണ്ണ ആരോഗ്യവാനാണ്.

  ഇന്ന് ഞാന്‍ ശ്രീനിയേട്ടന്റെ വീട്ടില്‍ പോയി സന്തോഷത്തോടെ എന്നെ കെട്ടിപിടിച്ച് സ്വീകരിച്ച വിമലാന്റിയും, കണ്ട ഉടനെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശ്രീനിയേട്ടനും, ധ്യാനിന്റെ ഇന്റര്‍വ്യൂ തമാശകള്‍ പറയുമ്പോള്‍ മതി മറന്ന് ചിരിക്കുന്ന സ്‌നേഹനിധികളായ മാതാപിക്കളുടെ സന്തോഷവും, ധ്യാന്‍ ഇന്റ്റര്‍വ്യൂവില്‍ പറയാന്‍ മറന്നതോ അതോ അടുത്ത ഇന്റര്‍വ്യൂവില്‍ പറയാന്‍ മാറ്റിവച്ചതോ അറിയില്ല.

  Also Read: 'സീരിയലില്‍ പോലും അഭിനയിക്കാന്‍ സമ്മതിച്ചില്ല, വിലക്കിന്റെ പീഡനമനുഭവിച്ചാണ് തിലകൻ ചേട്ടൻ മരിച്ചത്'; വിനയൻ

  എന്തായാലും പഴയ നര്‍മ്മത്തിന് ഒട്ടും മങ്ങല്‍ ഏല്‍പിക്കാതെ ധ്യാന്‍മോന്റെ ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ പറഞ്ഞു ചിരിക്കുന്ന ശ്രീനിയേട്ടനെയും, ശ്രീനിയേട്ടന്റെയും മക്കളുടെയും നിഴലായി മാത്രം ജീവിക്കുന്ന വിമലാന്റിയുടെയും കൂടെ ചിലവഴിക്കാന്‍ പറ്റിയ നിമിഷങ്ങള്‍ എന്റെ ഏറ്റവും വല്യ അഭിമാന നിമിഷങ്ങളാണ്.

  Also Read: ഞാൻ വിളിച്ചപ്പോൾ തിരക്കാണെന്നാണ് പറഞ്ഞത്, പിന്നീട് വാരിയൻകുന്നൻ ഏറ്റു; പൃഥ്വിരാജിനെ സമീപിച്ചിരുന്നെന്ന് വിനയൻ

  പൂര്‍ണ്ണ ആരോഗ്യവാനായി എഴുതാന്‍ പോവുന്ന അടുത്ത മനസ്സിലുള്ള തിരക്കഥയെ പറ്റി വാതോരാതെ സംസാരിച്ചു ശ്രീനിയേട്ടന്‍. ആ കണ്ണുകളിലെ തിളക്കം അത്മവിശ്വാസം അതു മാത്രം മതി നമ്മള്‍ മലയാളികള്‍ക്ക് നമ്മുടെ പ്രിയപ്പെട്ട ശ്രീനിയേട്ടന്റെ തിരിച്ചു വരവിന്..'' എന്നുമാണ് സ്മിനു പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

  Also Read: 'മകളുടെ വിവാഹത്തിന് അമ്മ വരാതിരിക്കുമോ?, എന്റെ മറ്റൊരു അമ്മയാണ്'; നയൻസിന്റെ അമ്മയെ കുറിച്ച് വിക്കി!

  സിനിമാ പാരമ്പര്യങ്ങളൊന്നുമില്ലാത്ത തന്റെ അഭിനയ ജീവിതത്തിന് കാരണമായ ഗോഡ്ഫാദര്‍ നടന്‍ ശ്രീനിവാസനാണെന്ന് സ്മിനു പലപ്പോഴും പറഞ്ഞിട്ടുണ്ട്. സ്‌കൂള്‍ ബസ് എന്ന ചിത്രത്തിലൂടെയാണ് സ്മിനു വെള്ളിത്തിരയിലേക്ക് എത്തുന്നത്. ചിത്രത്തില്‍ ചെറിയ വേഷമായിരുന്നെങ്കിലും പിന്നീട് ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. ശ്രീനിവാസന്റെ തന്നെ ഭാര്യയായിട്ടുള്ള ആ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

  പിന്നീട് കൈനിറയെ സിനിമകളുമായി സ്മിനു മലയാള സിനിമയില്‍ തരംഗമായി മാറുകയും ചെയ്തു. ഏറ്റവുമൊടുവില്‍ ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിലെ അമ്മ കഥാപാത്രത്തിലൂടെ സ്മിനുവിന് വലിയ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു.

  Read more about: sreenivasan
  English summary
  Sminu Sijo Opens Up Actor Sreenivasan Is Perfectly Okay And He Is Preparing For Screenplay
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X