For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജഗതി ഉണ്ടാകില്ല, സിബിഐ അഞ്ചാം ഭാഗത്തിന്റെ സവിശേഷത ഇതാണ്, വെളിപ്പെടുത്തി എസ്എൻ സ്വാമി

  |

  മൊഗാസ്റ്റാർ മമ്മൂട്ടി ചിത്രമായ സേതുരാമയ്യർ സിബിഐയുടെ അഞ്ചാം പതിപ്പിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിന് മുൻപ് പുറത്തിറങ്ങിയ സിബിഐ ചിത്രങ്ങളെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1988ൽ എസ്എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത ഒരു സിബി ഐ ഡയറി കുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സേതുരാമയ്യർ സീരീസ് ആരംഭിച്ചത്. പിന്നീട് 1989 ൽ ജാഗ്രത, 2004 സേതുരാമയ്യർ സിബിഐ, 2005 ൽ നേരറിയാൻ സി.ബി എന്നീ ചിത്രങ്ങൾ പുറത്തിറങ്ങിയിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി- എസ്എൻ സ്വാമി-കെ മധു കൂട്ട്കെട്ട് സിബിഐ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. പ്രഖ്യാപനം മുതൽ ചിത്രത്തിനായി പ്രേക്ഷകർ ആകാക്ഷയോടെ കാത്തിരിക്കുകയാണ്.

  ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് എസ്എൻ സ്വാമി. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ സവിശേഷതയെ കുറിച്ചാണ് തിരക്കഥാകൃത്ത് വെളിപ്പെടുത്തിയത്. എസ്എൻ സ്വാമിയുടെ വാക്കുകൾ ഇങ്ങനെ..

  നിങ്ങളൊക്കെപ്രതീക്ഷിക്കുന്നതിനപ്പുറമായിരിക്കും സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗമെന്നാണ് എസ്എൻ സ്വാമി പറയുന്നത്. ശാസ്ത്രത്തിന്റെ പുരോഗതി ജീവിതത്തിന്റെ എല്ലാം മേഖലകളെയും സ്വാധീനിയ്ക്കുന്നുണ്ട്. സ്വാഭാവികമായും കുറ്റാന്വേഷണത്തിലും പ്രതിഫലിക്കും. മലയാളത്തിലെ ഒരു സിനിമയിലും കാണിക്കാത്ത ശാസ്ത്രമായിരിക്കും ഈ സിനിമയിൽ ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  കൂടാതെ ചിത്രത്തിൽ ജഗതിയുണ്ടാകുമോ എന്ന കാര്യത്തിലും അദ്ദേഹം വ്യക്ത വരുത്തിയിട്ടുണ്ട്. ജഗതി ഈ ചിത്രത്തിൽ ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.അതെല്ലാം പത്രക്കാരുടെ സൃഷ്ടിയാണ്. അതിനൊക്കെ ഞാൻ ഉത്തരവാദിയല്ല. ജഗതി ശ്രീകുമാറിന്റെ എഴുപതാം പിറന്നാളിനോടനുബന്ധിച്ച് പത്രക്കാർ അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ മകൻ അഭിനയിക്കുന്നതായുള്ള ചില സൂചനകൾ കൊടുത്തിരിക്കാം. എന്നാൽ സിനിമയിലെ അണിയറപ്രവർത്തകരിൽ നിന്നും അത്തരം പ്രഖ്യാപനങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. പര സഹായമില്ലാതെ ജഗതി ശ്രീകുമാറിന് യാതൊന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. അങ്ങനെയുള്ള അദ്ദേഹത്തെ സിനിമയിൽ എങ്ങനെയാണ് ഉപയോഗിക്കുവാൻ സാധിക്കുക. സിനിമയിലെ മറ്റു കഥാപാത്രങ്ങളെക്കുറിച്ച് ഇതുവരെ തീരുമാനങ്ങൾ ഉണ്ടായിട്ടില്ല.

  ബാസ്കറ്റ് കില്ലിംഗ് രീതിയാണ് അഞ്ചാം ഭാഗത്തിൽ പറയുന്നത്. മൂന്ന് വർഷം കൊണ്ടാണ് എസ് എൻ സ്വാമി ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. ഇത് വരെ കാണാത്ത ഒരു വ്യത്യസ്ത കഥയായതിനാൽ തന്നെ സിനിമയ്ക്ക് വേണ്ടി ഏറെ സമയമെടുക്കണ്ടി വന്നു എന്നു തിരക്കഥകൃത്ത് എസ് എൻ സ്വാമി നേരത്തെ ട്വന്റി ഫോറിനോട് പറഞ്ഞിരുന്നു. സിനിമ പ്രേമികൾക്ക് ഇത് വേറിട്ട ഒരു അനുഭവമായിരിക്കുമെന്ന് തിരക്കഥകൃത്ത് എസ് എൻ സ്വാമി വെളിപ്പെടുത്തിയിരുന്നു.

  മമ്മൂട്ടിക്കൊപ്പം ആദ്യ ഭാഗത്തിലെ താരങ്ങളായ മുകേഷും സായ് കുമാറും ചിത്രത്തിന്റെ അഞ്ചാം ഭാഗത്തുമുണ്ട്. നേരത്തെ ചെയ്ത ചാക്കോ, സത്യദാസ് എന്നീ കഥാപാത്രങ്ങൾ തന്നെയാണ് അ‍ഞ്ചാം ഭാഗത്തിലും ഇവർ അവതരിപ്പിക്കുക. നടൻ രഞ്ജി പണിക്കരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. തുടക്കം മുതൽ തന്നെ സിബി ഐ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മുകേഷും ഉണ്ടായിരുന്നു. മമ്മൂട്ടിക്ക് പകര മറ്റൊരാളെ കണ്ടെത്താൻ ആകില്ലെന്ന് നേരത്തെ നൽകിയ അഭിമുഖത്തിൽ എസ്എൻസ്വമാി പറഞ്ഞിരുന്നു.സേതുരാമയ്യർ ഒരു ലെജൻഡാണ്. ആ ഐക്കണിൽ നിന്ന് മമ്മൂട്ടിയെ മാറ്റാൻ കഴിയില്ല. മാറ്റിയാലും പ്രേക്ഷകർ അംഗീകരിക്കില്ലെന്നും അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

  English summary
  Sn Swami About Mammootty cbi 5 movie details
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X