രാധാ വിനോദ് രാജുവിനെ മമ്മൂട്ടിയ്ക്കും അറിയില്ലായിരുന്നു, വ്യാജ വാർത്തയെ കുറിച്ച് എസ്.എൻ സ്വാമി
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി-എസ്എൻ സ്വാമി- മധു കൂട്ട്കെട്ടിൽ ഒരുക്കുന്ന സിബിഐ ചിത്രം. ചിത്രത്തിന്റെ അഞ്ചാം ഭാഗമാണ് അണിയറയിൽ ഒരുങ്ങുന്നത്. 1988 ൽ പുറത്തിറങ്ങിയ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് ആയിരുന്നു ഈ സീരിസിലെ ആദ്യ ചിത്രം. പിന്നീട് ജാഗ്രത, സേതുരാമയ്യർ സിബിഐ ,2നേരറിയാൻ സി.ബി.ഐ എന്നിങ്ങനെ തുടർന്ന് ചിത്രങ്ങൾ പുറത്തിറങ്ങിയിരുന്നു. ഇവയെല്ലാം ബോക്സോഫീസിൽ വലിയ വിജയമായിരുന്നു. സിബിഐ ചിത്രങ്ങളിലൂടെ സോതുരാമയ്യർ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമാകുകയായിരുന്നു. മെഗാസ്റ്റാർ ചിത്രം എന്നതിൽ ഉപരി സേതുരാമയ്യർ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഹൃദയത്തിൽ ആഴത്തിൽ ഇറങ്ങുകയാണ്.

മമ്മൂട്ടിയുട സിബിഐ ഓഫീസർ കഥാപാത്രത്തെ കുറിച്ച് നിരവധ കഥകൾ പ്രചരിച്ചിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രത്തിന് അന്തരിച്ച മലയാളി സിബിഐ ഓഫിസറായിരുന്ന,രാധാ വിനോദ് രാജുവാണ് മാതൃക എന്നാണ് മാധ്യമങ്ങൾ അടക്കം നേരത്തെ പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥകൃത്ത് എസ്എൻ സ്വാമി. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാൽ ഇത് വാസ്തവമല്ലെന്നാണ് തിരക്കഥാകൃത്തായ എസ്.എൻ സ്വാമി പറയുന്നത്.. മാതൃകകൾ ഒന്നുമില്ലാത്ത തികച്ചും സാങ്കൽപ്പിക കഥാപാത്രമാണ് സേതുരാമയ്യർ. സിബിഐ ഡയറിക്കുറുപ്പ് കഥ എഴുതുന്ന സമയത്ത് തനിക്ക് അദ്ദേഹത്തെ പരിചയം ഇല്ലായിരുന്നുവെന്നും എസ്.എൻ സ്വാമി പറയുന്നു.എറണാകുളത്തെ സിബിഐ ഓഫിസറും പിൽക്കാലത്ത് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ(എൻഐഎ) പ്രഥമ തലവനുമായിരുന്ന രാധാ വിനോദ് രാജുവിനെ സിബിഐ ഡയറിക്കുറുപ്പിന്റെ തിരക്കഥ എഴുതുമ്പോൾ എനിക്ക് പരിചയമേയില്ല. അദ്ദേഹത്തെയാണ് സേതുരാമയ്യർ എന്ന കഥാപാത്രത്തിന് മാതൃകയാക്കിയത് എന്നത് തെറ്റായ പ്രചാരണമാണ്. അദ്ദേഹം മരിച്ചപ്പോൾ പത്രങ്ങളിലൊക്കെ അങ്ങനെ വരികയും ചെയ്തു.
കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടിയ്ക്കും അദ്ദേഹത്തെ അറിയില്ലായിരുന്നു. പിന്നീട് എപ്പോഴോ യാദൃശ്ചികമായി പരിചയപ്പെട്ടപ്പോൾ രാധാവിനോദ് പറഞ്ഞാണ് അങ്ങനെ ഒരു ധാരണയുണ്ടെന്ന് മമ്മൂട്ടി അറിയുന്നത്. സത്യത്തിൽ മമ്മൂട്ടി തന്നെയാണ് ബുദ്ധിമാനായ കുറ്റാന്വേഷക കഥാപാത്രത്തെ സങ്കൽപ്പിച്ച് ഒരുപടം ചെയ്താലോ എന്ന നിർദേശം വെച്ചത്. ആദ്യം അലി ഇമ്രാൻ എന്നായിരുന്നു സിബിഐ ഓഫിസർക്കുവേണ്ടി ആലോചിച്ച പേര്. അതുവേണ്ടാ, അയ്യരാവട്ടെ എന്ന് മമ്മൂട്ടി പറഞ്ഞു. അങ്ങനെയാണ് സേതുരാമയ്യർ പിറക്കുന്നത്- എസ് എൻ സ്വാമി പറയുന്നു.
Recommended Video
മൂന്ന് വർഷം കൊണ്ടാണ് എസ് എൻ സ്വാമി ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. ഇത് വരെ കാണാത്ത ഒരു വ്യത്യസ്ത കഥയായതിനാൽ തന്നെ സിനിമയ്ക്ക് വേണ്ടി ഏറെ സമയമെടുക്കണ്ടി വന്നു എന്നു തിരക്കഥകൃത്ത് എസ് എൻ സ്വാമി നേരത്തെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. . . ആദ്യ ഭാഗത്തിലെ താരങ്ങളായ മുകേഷും സായ് കുമാറും ചിത്രത്തിന്റെ അഞ്ചാം ഭാഗത്തുമുണ്ട്. . നടൻ രഞ്ജി പണിക്കർ അഞ്ചാം ഭാഗത്തിൽ എത്തുന്നുണ്ട്.


Click it and Unblock the Notifications











