twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിബിഐ ആര് എഴുതിയാലും പ്രശ്നമില്ല, ഞാന്‍ മമ്മൂട്ടിയോട് നേരത്തെ പറഞ്ഞിട്ടുണെന്ന് എസ് എന്‍ സ്വാമി

    |

    മലയാള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി- എസ്എൻ സ്വാമി കൂട്ട്കെട്ടിൽ ഒരുങ്ങുന്ന സിബിഐ ചിത്രത്തിന് വേണ്ടി. ചിത്രത്തിന്റെ അഞ്ചാം പതിപ്പാണ് ഇനി പുറത്തിറങ്ങുന്നത്. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി-എസ്എൻ സ്വാമി-മധു ടീം സിബിഐ കഥയുമായി വീണ്ടും ഒന്നിക്കുകയാണ്. ഏറെ പ്രതീക്ഷയോട പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത് . ഒരു സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ,നേരറിയാൻ സിബിഐ ആണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന സിബി ഐ പതിപ്പിലെ ചിത്രം

    തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകരുടെ ഇടയിൽ സിബിഐ ചിത്രങ്ങൾ ഏറെ ചർച്ചയാകാറുണ്ട്. ഒരു സിബിഐ ഡയറി കുറിപ്പും . ജാഗ്രതയും , സേതുരാമയ്യർ സിബിഐ തുടങ്ങിയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ഇപ്പോഴിത സിബിഐ സിനിമകളിലെ തന്റെ റോയല്‍റ്റിയെക്കുറിച്ച് തുറന്ന് പറയുകയാണ് എസ്എൻ സ്വാമി. .ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍ സിബിഐ എന്ന സിനിമയ്ക്ക് മേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്.

    സിബിഐ ചിത്രങ്ങൾ  എന്റെ കുത്തകയല്ല

    ഞാന്‍ മമ്മൂട്ടിയോട് പറഞ്ഞിട്ടുണ്ട്. സിബിഐ ആര് എഴുതിയാലും എനിക്ക് വിരോധമില്ലെന്ന്. മമ്മൂട്ടി തീരുമാനിക്കുന്ന ആരെ വച്ച് വേണേലും എഴുതിച്ചോ എന്ന് പറഞ്ഞിട്ടുണ്ട്. ഇത് എന്‍റെ കുത്തക ഒന്നുമല്ല സിബിഐ ചിത്രങ്ങളിലെ രണ്ടു മൂന്ന് ചിത്രം വിജയിച്ചു എന്ന് വച്ച് അതിന്റെ യാതൊരു വിധമായ റോയല്‍റ്റിയോ ഒന്നും എനിക്ക് ഇല്ല . സിബിഐ എന്‍റെ കുത്തക ഒന്നുമല്ല. കെ മധുവിനോട് അന്ന് മമ്മൂട്ടി മറ്റൊരു തിരക്കഥാകൃത്തിനെക്കുറിച്ച് സംസാരിച്ചോ എന്ന് എനിക്ക് അറിയില്ല. ഞാന്‍ സമ്മതം കൊടുത്തിട്ടുണ്ട് ആര് എഴുതിയാലും എനിക്ക് വിരോധമില്ലെന്ന്'. എസ് എന്‍ സ്വാമി പറയുന്നു.

    Recommended Video

    CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam
    അ‍ഞ്ചാം  ഭാഗത്തെ കഥ

    ബാസ്കറ്റ് കില്ലിംഗ് രീതിയാണ് അഞ്ചാം ഭാഗത്തിൽ പറയുന്നത്. ഇത് അത്രയോറെ സുപരിചിതമല്ല കൊലപാതക രീതിയാണ്. മൂന്ന് വർഷം കൊണ്ടാണ് എസ് എൻ സ്വാമി ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. ഇത് വരെ കാണാത്ത ഒരു വ്യത്യസ്ത കഥയായതിനാൽ തന്നെ സിനിമയ്ക്ക് വേണ്ടി ഏറെ സമയമെടുക്കണ്ടി വന്നു എന്നു തിരക്കഥകൃത്ത് എസ് എൻ സ്വാമി ട്വന്റി ഫോറിനോട് പറഞ്ഞിരുന്നു. സിനിമ പ്രേമികൾക്ക് ഇത് വേറിട്ട ഒരു അനുഭവമായിരിക്കുമെന്ന് തിരക്കഥകൃത്ത് എസ് എൻ സ്വാമി പറഞ്ഞിരുന്നു. ചിത്രത്തിന്റേത് ഗംഭീര തിരക്കഥയാണെന്നാണ് ലഭിക്കുന്ന സൂചന.

      ചിത്രത്തിലെ താരങ്ങൾ

    കഴിഞ്ഞ നാല് ഭാഗങ്ങളിലെ പോലെ സേതുരാമനയ്യർ ആയി മമ്മൂട്ടി തന്നെയാണ് ചിത്രത്തിൽ എത്തുന്നത്.. അതുപോലെ ആദ്യ ഭാഗത്തിലെ താരങ്ങളായ മുകേഷും സായ് കുമാറും ചിത്രത്തിന്റെ അഞ്ചാം ഭാഗത്തുമുണ്ട്. നേരത്തെ ചെയ്ത ചാക്കോ, സത്യദാസ് എന്നീ കഥാപാത്രങ്ങൾ തന്നെയാണ് ഇവർ അവതരിപ്പിക്കുക. നടൻ രഞ്ജി പണിക്കർ അഞ്ചാം ഭാഗത്തിൽ എത്തുന്നുണ്ട്. ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക.. തുടക്കം മുതൽ തന്നെ സിബി ഐ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മുകേഷും ഉണ്ടായിരുന്നു. മൂന്നാം ഭാഗത്തിലാണ് സായ് കുമാർ ചിത്രത്തിലെത്തുന്നത്. മമ്മൂട്ടിക്ക് പകര മറ്റൊരാളെ കണ്ടെത്താൻ ആകില്ലെന്ന് നേരത്തെ നൽകിയ അഭിമുഖത്തിൽ എസ്എൻസ്വമാി പറഞ്ഞിരുന്നു.സേതുരാമയ്യർ ഒരു ലെജൻഡാണ്. ആ ഐക്കണിൽ നിന്ന് മമ്മൂട്ടിയെ മാറ്റാൻ കഴിയില്ല. മാറ്റിയാലും പ്രേക്ഷകർ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

    ചിത്രത്തിന്റെ പേര്

    ചിങ്ങം ഒന്നിന് ചിത്രത്തിന്റെ പേര് പുറത്ത് വിടുമെന്നാണ് ലഭിക്കുന്ന വിവരം. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മെഗസ്റ്റാർ തന്നെയാണ് പേര് പുറത്ത് വിടുക. മൂന്ന് വർഷം കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ എസ്എൻ സ്വാമി പൂർത്തിയാക്കിയത്. ഇത് വരെ കാണാത്ത ഒരു വ്യത്യസ്ത കഥയായതിനാൽ തന്നെ സിനിമയ്ക്ക് വേണ്ടി ഏറെ സമയമെടുക്കണ്ടി വന്നു എന്നവെന്നും എസ് എൻ സ്വാമി ട്വന്റി ഫോറിനോട് പറഞ്ഞിരുന്നു. സ്വർഗ ചിത്രയുടെ ബാനറിൽ സ്വർഗ ചിത്രം അപ്പച്ചനാണ് സിബിഐയുടെ അഞ്ചാം ഭാഗം നിർമ്മിക്കുക,

    English summary
    SN Swamy Is Okay With Any Script Writer For Mammootty Starrer CBI Series
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X