മോഹന്‍ലാലിന്‌റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം എന്നെകൊണ്ട് എഴുതിച്ചത് ഒരു നുണയിലൂടെ, വെളിപ്പെടുത്തി എസ് എന്‍ സ്വാമി
ത്രില്ലര്‍ സിനിമകളിലൂടെ മലയാളത്തിലെ ശ്രദ്ധേയ തിരക്കഥാകൃത്തുക്കളില്‍ ഒരാളായി മാറിയ ആളാണ് എസ് എന്‍ സ്വാമി. സിബിഐ സീരീസ് സിനിമകളാണ് അദ്ദേഹത്തിന്‌റെതായി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. 1984ല്‍ ചക്കരയുമ്മ എന്ന സിനിമയുടെ തിരക്കഥ എഴുതിയാണ് എസ് എന്‍ സ്വാമി തുടങ്ങുന്നത്. തുടര്‍ന്ന് സൂപ്പര്‍താരങ്ങളുടെയെല്ലാം നിരവധി ചിത്രങ്ങള്‍ക്കായി അദ്ദേഹം തിരക്കഥയെഴുതി.
ദീപിക പദുകോണിന്‌റെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം
1988ലാണ് സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബി ഐ ഡയറിക്കുറിപ്പ് പുറത്തിറങ്ങുന്നത്. പിന്നാലെ ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും എസ് എന്‍ സ്വാമിയുടെ രചനയില്‍ മലയാളത്തില്‍ പുറത്തിറങ്ങി. സിബിഐ ഡയറിക്കുറിപ്പിന് മുന്‍പ് മോഹന്‍ലാലിന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായ ഇരുപതാം നൂറ്റാണ്ടിന് വേണ്ടി എസ് എന്‍ സ്വാമി കഥയെഴുതിയിരുന്നു.

കെ മധുവിന്‌റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. മോഹന്‍ലാലിന്‌റെ സാഗര്‍ ഏലിയാസ് ജാക്കി എന്ന കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. അതേസമയം കുടുംബ സിനിമകള്‍ എഴുതി പിന്നീട് ത്രില്ലര്‍ സിനിമകളിലേക്ക് മാറിയതിന്‌റെ കാരണം ഒരഭിമുഖത്തില്‍ എസ് എന്‍ സ്വാമി വെളിപ്പെടുത്തിയിരുന്നു.

ഒരു നോക്ക് കാണാന്‍, ചക്കരയുമ്മ എന്നീ ഹിറ്റ് കുടുംബ സിനിമകള്‍ എഴുതിയിടത്ത് നിന്നാണ് എസ്എന്‍ സ്വാമി എന്ന സ്‌ക്രിപ്റ്റ് റൈറ്റര്‍ കുറ്റാന്വേഷണ സിനിമകളുടെ അമരക്കാരനാവുന്നത്. സിബിഐ ചിത്രങ്ങള്‍ എഴുതിയതുകൊണ്ടല്ല സ്ഥിരമായി എഴുതിയ കുടുംബ സിനിമകളോട് ബൈ പറഞ്ഞതെന്ന് എസ് എന്‍ സ്വാമി പറയുന്നു. അതിന്‌റെ കാരണം ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രമാണെന്നും എസ് എന്‍ സ്വാമി പറഞ്ഞു.

കുടുംബ സിനിമകളില്‍ നിന്ന് ത്രില്ലര്‍ സിനിമയിലേക്ക് മാറിയത് സിബിഐ ചിത്രം എഴുതിയത് കൊണ്ടല്ലെന്ന് എസ് എന്‍ സ്വാമി പറയുന്നു. ഇതിന്‌റെ ഉത്ഭവം മോഹന്‍ലാല്‍ നായകനായ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയാണ്. അത് ഞാന്‍ എഴുതാന്‍ ആഗ്രഹിച്ചതൊന്നുമല്ല, അന്ന് മധുവിന് ഒരു ഡേറ്റ് കൊടുത്തിട്ടുണ്ട് മോഹന്‍ലാല്‍.

നിര്‍മ്മിക്കുന്നത് ആരോമ മണിയും. അന്ന് ആ സിനിമ എഴുതാമെന്ന് ഏറ്റിരുന്ന ഡെന്നീസ് ജോസഫിന് മറ്റ് സിനിമകളുടെ തിരക്ക് കാരണം അത് എഴുതാന്‍ സാധിച്ചില്ല. അങ്ങനെ ഡെന്നീസ് ജോസഫ് ഒരു കളളം പറഞ്ഞു. അദ്ദേഹം താമസിച്ച ഹോട്ടലിലേക്ക് എന്നെ വിളിപ്പിച്ചു. ഡെന്നീസിന് പനിയാണെന്ന് പറഞ്ഞാണ് വിളിപ്പിച്ചത്. എസ് എന്‍ സ്വാമി പറയുന്നു.
Recommended Video

ഞാന്‍ റൂമില്‍ ചെന്നപ്പോള്‍ ഡെന്നീസ് ഇരുന്നുചിരിക്കുന്നു. എനിക്ക് കാര്യം മനസിലായില്ല. ഡെന്നീസിന് പ്രശ്‌നമൊന്നുമില്ലെന്ന് മനസ്സിലായതോടെ നിങ്ങള്‍ എന്താ എന്നെ കളിയാക്കുകയാണോ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. ഡെന്നീസ് ജോസഫ് അദ്ദേഹത്തിന്‌റെ നിസഹായത പറഞ്ഞു, പിന്നീട് ആ പ്രോജക്ട് ഞാന്‍ എഴുതാമെന്ന് ഏറ്റു. അങ്ങനെയാണ് ഞാന്‍ കുടുംബ സിനിമകളില്‍ നിന്ന് മാറി ആദ്യമായി ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമ എഴുതാന്‍ തുടങ്ങുന്നത്. അഭിമുഖത്തില്‍ എസ് എന്‍ സ്വാമി പറഞ്ഞു.


Click it and Unblock the Notifications











