ഭാര്യക്കും ഭർത്താവിനും ഇടയിൽ വഴക്കുകളുണ്ടാവും; ​സ്നേഹ-പ്രസന്ന വേർപിരിയൽ ​ഗോസിപ്പിനെക്കുറിച്ച് സഹോദരി

തമിഴകത്തെ പ്രിയ താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. ഏറെ നാളത്തെ പ്രണയത്തിനാെടുവിലാണ് സ്നേഹയും പ്രസന്നയും വിവാഹം കഴിക്കുന്നത്. 2009 ൽ റിലീസ് ചെയ്ത അച്ചമുണ്ട് അച്ചമുണ്ട് എന്ന സിനിമയ്ക്കിടെയാണ് സ്നേഹയും പ്രസന്നയും പ്രണയത്തിലാവുന്നത്. അന്ന് ഇരുവരും പ്രണയത്തിലാണെന്ന ​ഗോസിപ്പുകൾ പരന്നപ്പോൾ ഇരുവരും ഇത് തള്ളിക്കളയുകയാണുണ്ടായത്. ഒടുവിൽ 2011 ൽ തങ്ങൾ പ്രണയത്തിലാണെന്നും വിവാഹത്തിന് ഒരുങ്ങുകയാണെന്ന് സ്നേ​ഹയും പ്രസന്നയും മാധ്യമങ്ങളോട് തുറന്ന് പറഞ്ഞു.

2012 ൽ വിവാഹവും നടന്നു. രണ്ട് മക്കൾക്കുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് സ്നേഹയും പ്രസന്നയും. അടുത്തിടെ സ്നേഹയും പ്രസന്നയും വിവാഹ മോചിതരാവാൻ പോവുകയാണെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. തമിഴ് മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇപ്പോഴിതാ സ്നേഹയെക്കുറിച്ച് നടിയുടെ മൂത്ത സഹോദരി സം​ഗീത പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

Sneha

പെൺമക്കളില്ലാത്ത തനിക്ക് മകളെ പോലെയാണ് സ്നേഹയെന്ന് സം​ഗീത വ്യക്തമാക്കി. ബിഹൈന്റ്വുഡ്സുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സം​ഗീത. സ്കൂളിലൊക്കെ പഠിക്കുമ്പോൾ ഞങ്ങൾ അത്ര ക്ലോസ് അല്ല. ഒരുപാട് വഴക്കിട്ടിട്ടുണ്ട്. എന്തിനായിരുന്നെന്ന് ഓർമ്മയില്ല. എനിക്കും അവൾക്കും കല്യാണമായ ശേഷം ഞങ്ങൾക്കിടയിൽ വഴക്ക് ഉണ്ടായിട്ടില്ല.

ചെറിയ വഴക്കുകൾ കുറച്ച് മിനുട്ടുകൾക്കുള്ളിൽ അവസാനിക്കും. അവൾ എന്റെ മകളെ പോലെയാണ്. എനിക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും സംസാരിക്കാം. എന്റെ എല്ലാ ഘട്ടത്തിലും അവൾ ഒപ്പം നിന്നു. അത് ഞാൻ മറക്കില്ല. ഇപ്പോൾ കുറച്ച് മിസ് ചെയ്യുന്നുണ്ട്. അവൾക്ക് കുട്ടികളെ നോക്കാനുണ്ട്. ഞാൻ കാണണമെന്ന് വിചാരിക്കുമ്പോൾ അവൾ തിരക്കിലായിരിക്കും. അവൾ കാണണമെന്ന് വിചാരിക്കുമ്പോൾ ഞാൻ വർക്കിലായിരിക്കും.

സ്നേഹ വിവാഹ മോചിതയായെന്ന തരത്തിൽ വന്ന ​ഗോസിപ്പുകളെക്കുറിച്ചും ഇവർ സംസാരിച്ചു. ഞാനായിരുന്നു ആ സ്ഥാനത്തെങ്കിൽ ഈ വിവാ​ദങ്ങൾ അഭിമുഖീകരിക്കാനാവുമായിരുന്നോ എന്ന് അറിയില്ല. അവൾ എങ്ങനെ ഇങ്ങനെ ശക്തയായെന്ന് അറിയില്ല. ഭർത്താവും ഭാര്യയുമായാൽ പ്രശ്നങ്ങൾ ഉണ്ടാവും. കലാകാരൻമാരും മനുഷ്യരാണ്. എന്തെങ്കിലും ചെറിയ വഴക്കുകളുണ്ടാവും.

Sneha, Prasanna

എനിക്കറിയാവുന്നിടത്തോളം ഏറെനാൾ നീണ്ട് നിന്ന പ്രശ്നം അവർക്കിടയിലില്ല. ചെറിയ വഴക്കുകളാണ്. അതുണ്ടാവണം. എപ്പോഴും ചിരിച്ച് കൊണ്ടിരുന്നാൽ ശരിയാവില്ലെന്നും സഹോദരി വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു സ്നേഹയുടെയും പ്രസന്നയുടെയും വിവാഹ വാർഷികം. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പ്രസന്നയ്ക്കൊപ്പമുള്ള ചിത്രം വിവാഹ വാർഷിക ദിനത്തിൽ സ്നേഹ പങ്കുവെച്ചിരുന്നു.

സ്നേഹയുടെ ചേച്ചി സം​ഗീതയെക്കുറിച്ച് അടുത്തിടെ പ്രസന്ന സംസാരിച്ചിരുന്നു. പ്രണയിക്കുന്ന സമയത്ത് സം​ഗീതയായിരുന്നു ഞങ്ങളുടെ ദൂതൻ. സ്ത്രീകളുടെ ഇഷ്ടങ്ങൾ‍ എത്രകാലമെടുത്താലും പുരുഷന് മനസ്സിലാവില്ല. അന്ന് അവളുടെ എന്താണ് ഇഷ്ടം, ഇഷ്ടമല്ല എന്നൊക്കെ സം​ഗീതയ്ക്കേ അറിയൂ. അതിനാൽ പ്രണയ കാലത്ത് എന്ത് ​ഗിഫ്റ്റ് വാങ്ങണമെന്നതിൽ വരെ സം​ഗീത സഹായിക്കുമായിരുന്നു. ഭാര്യാ സഹോദരി എന്നതിനപ്പുറം സം​ഗീത വളരെ അടുത്ത സുഹൃത്താണ്. എന്റെ മോശം സമയത്തും അവർ എന്നോടൊപ്പം നിന്നെന്നും പ്രസന്ന അന്ന് പറഞ്ഞു.

അടുത്തിടെ ക്രിസ്റ്റഫർ എന്ന മലയാള സിനിമയിൽ സ്നേഹ അഭിനയിച്ചിരുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് നടി ഒരു മലയാള സിനിമയിൽ അഭിനയിച്ചത്. ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാള സിനിമയിലൂടെയാണ് സ്നേഹ അഭിനയ രം​ഗത്തേക്ക് കടക്കുന്നത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് സ്നേഹ കടന്നു. കരിയറിൽ നായികയായി നിരവധി സിനിമകളിൽ സ്നേഹ അഭിനയിച്ചു. ഇപ്പോൾ നായികാ വേഷത്തിൽ സ്നേഹയെ കാണാറില്ല. നടിയുടെ ഭർത്താവ് പ്രസന്നയും സിനിമാ രം​ഗത്ത് സജീവമാണ്.

Read more about: sneha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X