സന്തോഷ വാര്‍ത്ത പങ്കുവെച്ച് സ്‌നേഹയും പ്രസന്നയും! കുടുംബത്തിലേക്ക് പുതിയൊരാള്‍ കൂടി വരുന്നു

തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതികളിലൊരാളായ പ്രസന്നയും സ്നേഹയും പുതിയ സന്തോഷ വാര്‍ത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍. വിഹാന് കൂട്ടായി കുഞ്ഞതിഥി എത്തുന്നുന്നതിന്‍റെ സന്തോഷത്തിലാണ് ഇരുവരും. 2012 ലായിരുന്നു സ്‌നേഹയുടെയും പ്രസന്നയുടെയും വിവാഹം നടന്നത്. പ്രണയിച്ച് വിവാഹിതരായവരാണ് ഇവര്‍. സന്തോഷത്തോടെ മുന്നേറുന്നതിനിടയിലാണ് ഇവര്‍ക്കരികിലേക്ക് വിഹാനും എത്തിയത്. വിവാഹ ശേഷം സ്‌നേഹ അഭിനയിക്കുന്നതില്‍ പ്രസന്നഎതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല. തെലുങ്കിലും തമിഴിലും മാത്രമല്ല മലയാളത്തിലും സ്‌നേഹ അഭിനയിച്ചിരുന്നു. വളരെ സെലക്ടീവായാണ് താരം സിനിമകള്‍ ചെയ്യുന്നത്.

വിവാഹ ശേഷം സിനിമയില്‍ സജീവമല്ലാതിരുന്ന സ്‌നേഹ ശക്തമായ കഥാപാത്രങ്ങളിലൂടെയായിരുന്നു തിരിച്ചു വരവ് നടത്തിയത്. മലയാളത്തിലും തമിഴിലുമായി നിരവധി അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. പ്രസവ ശേഷം തടികൂടിയിരുന്നുവെങ്കിലും വേലൈക്കാരന് വേണ്ടി താരം വണ്ണം കുറച്ചിരുന്നു. താരം ഇതേക്കുറിച്ച് ആലോചിക്കുന്നതിനിടയിലായിരുന്നു സംവിധായകനും ഇതേ കാര്യത്തെക്കുറിച്ച് ആവശ്യപ്പെട്ടത്. വേലൈക്കാരനായി ശക്തമായ തയ്യാറെടുപ്പുകളാണ് നടത്തിയിരുന്നതെങ്കിലും സിനിമ ഇറങ്ങിയപ്പോള്‍ ആരാധകര്‍ക്ക് നിരാശയായിരുന്നു. പല രംഗങ്ങളും വെട്ടി മാറ്റിയതിനെക്കുറിച്ച് താരവും വ്യക്തമാക്കിയിരുന്നു. ദി ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടിയുടെ ഭാര്യയായി എത്തിയപ്പോഴായിരുന്നു ആരാധകര്‍ക്ക് സന്തോഷമായത്. കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങുന്ന താരകുടുംബത്തിന്‍രെ ലേറ്റസ്റ്റ് വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

കാത്തിരിപ്പിലാണ്

ആരാധകരുടെ സ്വന്തം താരങ്ങളാണ് സ്‌നേഹയും പ്രസന്നയും. സിനിമയിലെ റൊമാന്‍സ് ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുകയാണ് ഇരുവരും. പൊതുപരിപാടികളിലും മറ്റും ഒരുമിച്ചെത്തുന്നത് ആവര്‍ത്തിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. അധികം വൈകാതെ തന്നെ ആ ബന്ധം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരദമ്പതികളെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

മലയാളത്തിലൂടെ തുടക്കം

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമുള്ള മുഖമാണ് സ്‌നേഹയുടെത്. ഇങ്ങനെ ഒരു നിലാപക്ഷിയില്‍ കുഞ്ചാക്കോ ബോബനോടൊപ്പം അഭിനയിച്ചാണ് താരം സിനിമയിലേക്ക് കടന്നുവന്നത്. ബോക്‌സോഫീസില്‍ വന്‍പരാജയമായ ചിത്രം നായികയെ തുണച്ചില്ല. എന്നാല്‍ മലയാളത്തില്‍ തമിഴിലേക്ക് ചേക്കേറിയ താരം തമിഴകത്തെ ഒന്നാം നമ്പര്‍ നായികയായി മാറിയത് കുറഞ്ഞ കാലം കൊണ്ടാണ്.

തമിഴകം സ്വീകരിച്ചു

മലയാളത്തില്‍ തിളങ്ങാന്‍ കഴിയാതെ വന്നതോടെ തമിഴകത്തേക്ക് പ്രവേശിക്കുകയായിരുന്നു സ്നേഹ. തമിഴിലെ മുന്‍നിര നായകരായ കമല്‍ഹസ്സന്‍, അജിത്ത്, വിക്രം, വിജയ്, സൂര്യ, ധനുഷ്, മാധവന്‍ എന്നിവര്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു.. ചിത്രങ്ങളെല്ലാം ബോക്‌സോഫീസില്‍ വന്‍വിജയമായിരുന്നു. മലയാളത്തില്‍ തിളങ്ങാതെ പോയ നായി തമിഴകത്തിന്‍റെ എല്ലാമെല്ലാമായി മാറുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്.

ഫഹദിനൊപ്പമുള്ള തിരിച്ചുവരവ്

വിവാഹ ശേഷവും സ്നേഹ സിനിമയില്‍ സജീവമായിരുന്നുവെങ്കിലും പ്രസവത്തിനായി അവധിയെടുത്തിരുന്നു. മോഹന്‍രാജ് സംവിധാനം ചെയ്ത വേലൈക്കാരനിലൂടെയായിരുന്നു താരം തിരിച്ചുവരവ് നടത്തിയത്. ഫഹദ് ഫാസിലിനോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്‍രെ സന്തോഷം പങ്കുവെച്ച് താരം എത്തിയിരുന്നു. ഫഹദിന്റെ വലിയ ഫാനാണ് താനെന്നും പ്രമാണിയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നുവെന്നും താരം നേരത്തെ പറഞ്ഞിരുന്നു. ഈ ചിത്രത്തിലൂടെയാണ് ഫഹദ് തമിഴകത്ത് അരങ്ങേറിയത്.

സിനിമയില്‍ സജീവം

വിവാഹത്തോടെ സിനിമ ഉപേക്ഷിക്കുന്ന നായികമാരുടെ ഇടയിലേക്കാണോ സ്നേഹയും ചേക്കേറുന്നതെന്നായിരുന്നു ആരാധകര്‍ സംശയിച്ചത്. വിവാഹത്തിന് ശേഷവും സിനിമയില്‍ തുടരുന്ന കാര്യത്തില്‍ ശക്തമായ പിന്തുണയായിരുന്നു സ്നേഹ നല്‍കിയത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് താരം എത്തിയത്. ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. എല്ലാ തരത്തിലുമുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാനായി തനിക്ക് കഴിയുമെന്നും താരം തെളിയിച്ചിരുന്നു. ധനുഷിനൊപ്പമുള്ള സിനിമയുമായി ബന്ധപ്പെട്ട തിരക്കിലാണ് സ്നേഹ ഇപ്പോള്‍. അതിനിടയിലാണ് സന്തോഷ വാര്‍ത്ത എത്തിയത്.

പ്രസന്ന മലയാളത്തിലേക്ക്

സിനിമയിലെത്തിയിട്ട് വര്‍ഷം കുറേയായെങ്കിലും ഇതാദ്യമായി പ്രസന്ന മലയാളത്തിലേക്ക് എത്തുകയാണ്. കലാഭവന്‍ ഷാജോണ്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ബ്രദേഴ്സ് ഡേയിലൂടെയാണ് താരം മലയാളത്തില്‍ അരങ്ങേറുന്നത്. എല്ലാതരത്തിലുമുള്ള പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന സിനിമയുമായാണ് തങ്ങളെത്തുന്നതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. ഇതുവരെ കാണാത്ത പൃഥ്വിരാജിനെയാണ് ബ്രദേഴ്സ് ഡേയില്‍ കാണാനാവുകയെന്നായിരുന്നു പ്രസന്ന പറഞ്ഞത്. നേരത്തെയും പൃഥ്വിക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചിരുന്നുവെങ്കിലും അത് വിനിയോഗിക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X