സ്നേഹയും ശ്രീകുമാറും കല്യാണം കഴിച്ചതോടെ മാറിയത് തന്‍റെ ചീത്തപ്പേര്! വെളിപ്പെടുത്തലുമായി രശ്മി!
ലോലിതനും മണ്ഡോദരിയുമായാണ് സ്‌നേഹയും ശ്രീകുമാറും എത്തിക്കൊണ്ടിരിക്കുന്നത്. മറിമായമെന്ന പരമ്പരയാണ് ഇവരെ ചേര്‍ത്തുനിര്‍ത്തിയത്. ഒരുകുടുംബം പോലെയാണ് തങ്ങള്‍ കഴിയുന്നതെന്ന് എല്ലാവരും പറഞ്ഞിരുന്നു. സ്‌നേഹയും ശ്രീകുമാറും വിവാഹിതരാവുമ്പോള്‍ എല്ലാത്തിനും മുന്‍നിരയില്‍ മറിമായത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെയുണ്ടായിരുന്നു. ലോലിതന്റേയും മണ്ഡോദരിയുടേയും മനോഹരമായ പെയിന്റിംഗായിരുന്നു നവദമ്പതികള്‍ക്ക് സമ്മാനമായി മറിമായം സംഘം നല്‍കിയത്. ഈ സന്തോഷം പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു.
സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകര്‍ത്തിയിരിക്കുകയാണ് ഇരുവരും. ചിരിയാണ് ലോലിതന്റെ ട്രേഡ് മാര്‍ക്ക്. ഷൂട്ടിംഗിനിടയില്‍ ഒരിക്കല്‍ അറിയാതെ ചിരിച്ചതായിരുന്നു. നോക്കിയപ്പോള്‍ സെറ്റിലുണ്ടായിരുന്നവരെല്ലാം പൊട്ടിച്ചിരിക്കുകയായിരുന്നു. അങ്ങനെയാണ് അത് പരിപാടിയില്‍ ഉള്‍പ്പെടുത്തിയതെന്ന് ശ്രീകുമാര്‍ പറയുന്നു. വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരങ്ങള്‍ വിശേഷം പങ്കുവെച്ചത്. മോഹന്‍ലാലിന്റെ ഛായാമുഖിയില്‍ നായികയായി അഭിനയിച്ചതിന് ശേഷമായിരുന്നു സ്‌നേഹ മറിമായത്തിലേക്ക് എത്തിയത്.

വിവാഹം പരസ്യമായത്
വിവാഹം വാര്‍ത്തയാക്കണമെന്ന് വിചാരിച്ചിരുന്നില്ല. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെ പങ്കെടുക്കുന്ന വളരെ ചെറിയ ചടങ്ങായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. വിവാഹവാര്‍ത്ത തങ്ങള്‍ പുറത്തുവിടുന്നതിന് മുന്‍പ് തന്നെ എല്ലാവരും അറിഞ്ഞിരുന്നു. ഡേറ്റ് സഹിതമായാണ് ആ വിവരം പുറത്തുവരുന്നത്. ആരാണ് അതേക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടതെന്ന് അറിയില്ല. സുഹൃത്തുക്കളാരെങ്കിലുമാണോയെന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്ന മറുപടിയായിരുന്നു സ്‌നേഹ നല്‍കിയത്. ശ്രീയോടൊപ്പം ഒരുമിക്കാനായി തീരുമാനിച്ചപ്പോളും ആരാധകര്‍ ഒപ്പമുണ്ടായിരുന്നുവെന്ന് സ്‌നേഹ പറയുന്നു.

ഇഷ്ടം പറഞ്ഞിട്ടില്ല
എപ്പോഴാണ് പ്രണയം തുടങ്ങിയതെന്ന് ചോദിച്ചപ്പോള്‍ രണ്ടുപേര്‍ക്കും മറുപടിയുണ്ടായിരുന്നില്ല. അതങ്ങ് സംഭവിക്കുകയായിരുന്നു. ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ ഒരുമിച്ചാവാമെന്ന് തീരുമാനിക്കുകയായിരുന്നു. എല്ലാത്തിനും ഒപ്പം നില്‍ക്കുന്ന, കലയെ മനസ്സിലാക്കുന്ന, തന്റെ പ്രൊഫഷനെ അംഗീകരിക്കുന്ന ഒരാളെയായിരുന്നു തേടിയിരുന്നത്. അങ്ങനെയാണ് വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്. മറിമായം കുടുംബത്തിലെല്ലാവര്‍ക്കും അന്യോന്യം നന്നായി അറിയാം. തുടക്കം മുതലേ ശ്രീക്ക് എന്നേയും എനിക്ക് ശ്രീയേയും അറിയാമായിരുന്നു.

വീട്ടുകാരുടെ ആഗ്രഹം
രജിസ്റ്റര്‍ മാര്യേജിനെക്കുറിച്ചായിരുന്നു തങ്ങള്‍ ചിന്തിച്ചിരുന്നത്. എന്നാല്‍ വീട്ടുകാരുടെ ആഗ്രഹം അങ്ങനെയായിരുന്നില്ല. അമ്പലത്തില്‍ വെച്ച് ലളിതമായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. താലി കെട്ടുന്നതിനിടയില്‍ കണ്‍ഫ്യൂഷനായി നിന്നുപോയ ശ്രീയെക്കുറിച്ചും ജോണ്‍ ബ്രിട്ടാസ് ചോദിച്ചിരുന്നു. പൂജാരിയുടെ നിര്‍ദേശത്തിനായി കാത്തിരിക്കുകയായിരുന്നു അപ്പോള്‍. താലികെട്ട് കഴിഞ്ഞ് തനിക്കരികിലേക്ക് എത്തിയപ്പോള്‍ ഈ മുടിയൊന്ന് ഒതുക്കിവെച്ചൂടേയെന്നായിരുന്നു താന്‍ ചോദിച്ചതെന്ന് സ്‌നേഹ പറയുന്നു. വിവാഹത്തിന് മുന്‍പ് മുടി മുറിക്കണമെന്ന് തന്‍രെ വീട്ടുകാര്‍ പറഞ്ഞിരുന്നു. ഇതേക്കുറിച്ച് ശ്രീയോട് പറഞ്ഞിരുന്നു. എന്നാല്‍ പുതിയ പ്രൊജക്റ്റിനായി വളര്‍ത്തിയതാണ് മുടിയെന്നും കല്യാണത്തിന് വേണ്ടിയല്ല നീട്ടിയതെന്നുമായിരുന്നു ശ്രീയുടെ മറുപടി.

അധികം മിണ്ടാറില്ല
മറിമായത്തിലെ സ്ത്രീകഥാപാത്രങ്ങളില്‍ പ്രധാനികളിലൊരാളായ രചന നാരായണന്‍കുട്ടിയും ചോദ്യങ്ങളുമായി എത്തിയിരുന്നു. സ്‌നേഹയെ തനിക്ക് അടുത്തറിയാമെന്നും ശ്രീയോടാണ് ചോദ്യമെന്നുമായിരുന്നു രചന പറഞ്ഞത്. പൊതുവെ അധികം സംസാരിക്കാത്ത ശ്രീയെങ്ങനെ കലപില കൂട്ടി നടക്കുന്ന സ്‌നേഹയെ ജീവിതസഖിയാക്കിയെന്നായിരുന്നു രചനയ്ക്ക് അറിയേണ്ടിയിരുന്നത്. അന്ന് തങ്ങളെ നിരീക്ഷിച്ച് വേണ്ട ഉപദേശം തരുന്ന ജോലിയായിരുന്നു ശ്രീയ്ക്ക്. പൊതുവെ എല്ലാവരില്‍ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കുന്ന പ്രകൃതമായിരുന്നു. രണ്ട് പെണ്‍കുട്ടികളായിരുന്നു മറിമായത്തിലുണ്ടായിരുന്നത്, അവരെ സംരക്ഷിക്കുകയെന്ന ധാരണയായിരുന്നു ആ മനസ്സില്‍.

സുരഭിയുടെ ചോദ്യം
സ്‌നേഹയെ തനിക്ക് മുന്‍പേ അറിയാം. കാലടിയില്‍ സ്‌നേഹയുടെ ജൂനിയറായിരുന്നു സുരഭി. അമൃത ടിവിയുടെ ബെസ്റ്റ് ആക്ടര്‍ പരിപാടിയില്‍ വെച്ചാണ് ശ്രീകുമാറേട്ടനെ താന്‍ പരിചയപ്പെട്ടതെന്ന് സുരഭി പറയുന്നു. നിങ്ങള് രണ്ടുപേരും ജീവിതത്തില്‍ ഒരുമിക്കുമെന്ന് അറിയില്ലെന്നും അതിന് പിന്നിലെ ചേതോവികാരമെന്തായിരുന്നുവെന്നുമായിരുന്നു സുരഭി ചോദിച്ചത്. ഇതേ ചോദ്യവുമായി അമ്മയും സുഹൃത്തുക്കളുമൊക്കെ എത്തിയിരുന്നു. തന്റെ കരിയറിനേയും കലാജീവിതത്തേയും തടസ്സമായി നില്‍ക്കുന്ന ഒന്നിനേയും കൂടെ കൊണ്ടുപോവാന്‍ താല്‍പര്യമില്ല. വിവാഹം അതിനൊരു തടസ്സമായി മാറുമോയെന്ന ആശങ്കയുണ്ടായിരുന്നു. അതുകൊണ്ടായിരുന്നു വിവാഹത്തെക്കുറിച്ച് അധികം ആലോചിക്കാതിരുന്നത്.

ആ ചീത്തപ്പേര് മാറി
സ്‌നേഹയും ശ്രീകുമാറും വിവാഹിതരായതോടെ തന്റെ ചീത്തപ്പേര് മാറിക്കിട്ടിയെന്ന സന്തോഷം പങ്കുവെച്ചാണ് രശ്മി എത്തിയത്. വിവാഹം ഉറപ്പിച്ചതിന് ശേഷം നിങ്ങളെവിടെ പോയാലും എല്ലാവരും തന്നോടാണ് ചോദിക്കുന്നത്. സ്‌നേഹയേയും രശ്മിയേയും പലര്‍ക്കും മാറിപ്പോവാറുണ്ട്. അന്ന് ശ്രീകുമാറിന്റെ കൂടെ കണ്ടില്ലേയെന്ന് ചോദിച്ചായിരുന്നു അടുത്തിടെ ഒരാള്‍ രശ്മി ചേച്ചിയെ വിളിച്ചത്. ചേച്ചിയുടെ കൂടെ എപ്പോഴും ഭര്‍ത്താവുള്ളതിനാല്‍ അവര്‍ ഇതേക്കുറിച്ച് വഴക്കിടാറില്ലെന്ന് സ്‌നേഹ പറയുന്നു. കല്യാണത്തിന് അവര് വന്നപ്പോള്‍ ഞാന്‍ രശ്മിക്ക് കൈ കൊടുത്ത് നില്‍ക്കുകയായിരുന്നു. അതിനിടയിലാണ് പുള്ളി വന്ന് എനിക്ക് കൂടെ തരാമെന്ന് പറഞ്ഞത്. ചേട്ടനെ ഞാന്‍ കണ്ടിരുന്നില്ല, അതോണ്ടാണെന്ന് പറഞ്ഞ് കൈകൊടുക്കുകയായിരുന്നു പിന്നീടെന്ന് ശ്രീകുമാര്‍ പറയുന്നു.

ശ്രീകുമാറിന്റെ പാട്ട്
കല്യാണം കഴിയാതെ ഇനി രണ്ടുംകൂടെ കറങ്ങാന്‍ പോവരുതെന്ന് ശ്രീകുമാറിനോട് ചേച്ചി പറഞ്ഞിരുന്നു. ശ്രീകുമാറിന്റെ ഗുണങ്ങളിലൊന്നായി സ്‌നേഹ പറഞ്ഞത് പാട്ടായിരുന്നു. സ്വപ്നങ്ങളൊ്‌ക്കെയും പങ്കുവെക്കാം എന്ന ഗാനമായിരുന്നു സ്‌നേഹയ്ക്കായി ശ്രീ ആലപിച്ചത്. എപ്പോ പറഞ്ഞാലും ശ്രീ പാട്ടുപാടിത്തരാറുണ്ടെന്ന് താരം പറയുന്നു. ഇന്നലെ നീയൊരു എന്ന ഗാനവും ശ്രീകുമാര്‍ സ്‌നേഹയ്ക്കായി ആലപിച്ചിരുന്നു.


Click it and Unblock the Notifications