പ്രണയ വിവരം അറിഞ്ഞപ്പോൾ അച്ഛൻ ഒന്നര മാസം എന്നോട് സംസാരിച്ചില്ല; അമ്മയുടെ പ്രതികരണം; സ്നേഹ
തെന്നിന്ത്യൻ സിനിമാ രംഗത്ത് വൻ ജനപ്രീതി നേടാൻ കഴിഞ്ഞ നടിയാണ് സ്നേഹ. തുടരെ ശ്രദ്ധേയ സിനിമകൾ സ്നേഹയെ തേടി വന്നു. മലയാള സിനിമയിലൂടെയാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക് സിനിമാ ലോകത്താണ് നടിക്ക് കൂടുതൽ ശ്രദ്ധിക്കപ്പെടാനായത്. മുൻനിര നായിക നടിയായി സജീവമായിരിക്കുന്ന സമയത്താണ് സ്നേഹ വിവാഹിതയായത്. നടൻ പ്രസന്നയാണ് ഭർത്താവ്. 2012 ലാണ് ഇരുവരും വിവാഹിതരായത്. രണ്ട് മക്കളും ദമ്പതികൾക്കുണ്ട്. 'അച്ചമുണ്ട് അച്ചമുണ്ട്' എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെയാണ് സ്നേഹയും പ്രസന്നയും പ്രണയത്തിലായത്.
ഇപ്പോഴിതാ പ്രണയ വിവാഹത്തെക്കുറിച്ച് മനസ് തുറക്കുകയാണ് സ്നേഹ. പ്രസന്നയുമായുള്ള അടുപ്പം വീട്ടിൽ പറഞ്ഞതിനെക്കുറിച്ച് സ്നേഹ സംസാരിച്ചു. ഗലാട്ട തമിഴിനോടാണ് പ്രതികരണം. പ്രണയത്തിലാണെന്ന് അമ്മയ്ക്ക് ഏറെക്കുറെ മനസിലായി. അച്ഛനാണ് കുറച്ച് ദേഷ്യപ്പെട്ടത്. അച്ഛൻ ഒന്നര മാസം എന്നോട് സംസാരിച്ചില്ല. പ്രണയമൊന്നും വേണ്ടെന്ന് ഞാൻ പറഞ്ഞതാണ്, നീ അതൊന്നും കേൾക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ പിന്നീട് അച്ഛനും വിവാഹത്തിന് സമ്മതിച്ചെന്ന് സ്നേഹ ഓർത്തു. അഭിമുഖത്തിൽ പങ്കെടുത്ത സ്നേഹയുടെ അമ്മയും ഇതേക്കുറിച്ച് സംസാരിച്ചു. പ്രണയത്തെ ഞാൻ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. അച്ഛനെ പറഞ്ഞ് സമ്മതിപ്പിച്ചു. അവൾ അവളുടെ ജീവിതം തീരുമാനിക്കട്ടെ, നമ്മൾ എന്തെങ്കിലും ചെയ്തിട്ട് ശരിയായില്ലെങ്കിൽ ബുദ്ധിമുട്ട് നമുക്കാണെന്ന് പറഞ്ഞു. പതിയെ അദ്ദേഹം സമ്മതിച്ചെന്നും സ്നേഹയുടെ അമ്മ വ്യക്തമാക്കി. വളരെ നല്ല ഭർത്താവാണ് പ്രസന്നയെന്നും അമ്മ പറഞ്ഞു.

ദുബായിൽ റിലീസിന് വന്നപ്പോൾ തന്നെ ഞാൻ ചേട്ടനെ വിളിച്ചു. സിനിമ കണ്ടോ എന്ന് ചോദിച്ചു. കണ്ടു, ആൾക്കൂട്ടത്തിനിടയിൽ നിന്ന് ടിക്കറ്റ് വാങ്ങി ഷർട്ട് കീറിപ്പോയി, വാച്ച് പൊട്ടി എന്നൊക്കെ പറഞ്ഞു. അദ്ദേഹം തമാശയാക്കിയതായിരുന്നെന്ന് സ്നേഹ പറയുന്നു. തിയറ്ററിൽ നാല് പേരെ ഉണ്ടായിരുന്നുള്ളൂ. ആ സിനിമ കനത്ത പരാജയമായിരുന്നെന്നും സ്നേഹ ചൂണ്ടിക്കാട്ടി.
ക്രിസ്റ്റഫർ എന്ന സിനിമയിലാണ് സ്നേഹയെ മലയാളി പ്രേക്ഷകർ അവസാനമായി കണ്ടത്. അടുത്തിടെ പുറത്തിറങ്ങിയ വിജയുടെ ഗോട്ട് എന്ന സിനിമയിലും നടി ശ്രദ്ധേയ വേഷം ചെയ്തു. സ്നേഹയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. 43 കാരിയായ സ്നേഹ കുടുംബ ജീവിതത്തിനും കരിയറിനും ഇന്ന് ഒരേ പോലെ ശ്രദ്ധ നൽകുന്നു. ഭർത്താവ് പ്രസന്നയും കരിയറിൽ സജീവമാണ്.


Click it and Unblock the Notifications











