താലി കെട്ടിക്കഴിഞ്ഞതും കെട്ടിപ്പിടിച്ചു! ശ്രീ അങ്ങനെ ചെയ്തപ്പോള്‍ പകച്ചുപോയെന്ന് സ്നേഹ!

ഒരുമിച്ച് അഭിനയിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരുമൊക്കെ ജീവിതത്തിലും ഒരുമിക്കാനായി തീരുമാനിക്കുമ്പോള്‍ ആരാധകര്‍ക്ക് സന്തോഷമാണ്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നായി മറിമായത്തിലൂടെ പ്രേക്ഷകമനം കവര്‍ന്ന ലോലിതനും മണ്ഡോദരിയും അടുത്തിടെയാണ് വിവാഹത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹത്തിന് പിന്നാലെയായി വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇരുവരും. പാട്ടും അഭിനയവുമൊക്കെയാണ് തങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നതെന്ന് ഇവര്‍ പറഞ്ഞിരുന്നു. മനസ്സിലെ പ്രണയം പറയാതെ ജീവിതത്തില്‍ ഒരുമിച്ചവരാണ് ഇരുവരും.

ടെലിവിഷനില്‍ മാത്രമല്ല സിനിമയിലും സജീവമാണ് സ്‌നേഹയും ശ്രീകുമാറും. മറിമായമെന്ന ഹാസ്യപരമ്പരയാണ് ഇവരെ ചേര്‍ത്തുനിര്‍ത്തിയത്. രജിസ്റ്റര്‍ മാരേജ് നടത്താനുള്ള പരിപാടിയായിരുന്നു തങ്ങളുടേത്. വീട്ടുകാരുടെ താല്‍പര്യപ്രകാരമായാണ് തീരുമാനം മാറ്റിയത്. ഇവരുടെ വിവാഹത്തില്‍ സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും ആരാധകരും ഒരുപോലെ സന്തോഷിച്ചിരുന്നു. പ്രണയവിവാഹം തന്നെയായിരുന്നു ഞങ്ങളുടേത്. എന്നാല്‍ അതെങ്ങനെയായിരുന്നുവെന്ന് വ്യാഖ്യാനിക്കറിയില്ല തങ്ങള്‍ക്കെന്നും ഇരുവരും പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ചിരിയില്‍ വീഴുന്നയാളല്ല

ചിരിയില്‍ വീഴുന്നയാളല്ല

ചിരിയാണ് സ്‌നേഹയുടെ ട്രേഡ് മാര്‍ക്ക്. കിലുക്കാംപെട്ടി പോലെ സംസാരിക്കുന്ന സ്‌നേഹയും അധികം സംസാരിക്കാത്ത പ്രകൃതക്കാരനായ ശ്രീകുമാറും എങ്ങനെ ജീവിതത്തില്‍ ഒരുമിച്ചുവെന്ന കാര്യത്തില്‍ പലര്‍ക്കും അമ്പരപ്പായിരുന്നു. മറിമായത്തിലൂടെയായി ഇരുവര്‍ക്കും അന്യോന്യം മനസ്സിലാക്കാനുള്ള അവസരം ലഭിച്ചിരുന്നു. കാലങ്ങളായി അറിയുന്നവരായതിനാല്‍ തന്നെ ഉള്‍ക്കൊള്ളാനുള്ള മനസ്സ് അയാള്‍ക്കുണ്ടെന്ന വിശ്വാസമുണ്ടായിരുന്നു. വിശ്വാസം മാത്രമല്ല അങ്ങനെയാണ്. ചിരിയില്‍ വീഴുന്നയാളല്ല താനെന്നും ശ്രീകുമാര്‍ പറയുന്നു.

സാധാരണ പോലെയല്ല

സാധാരണ പോലെയല്ല

സാധാരണ കണ്ടുവരുന്നത് പോലെ പ്രൊപ്പോസ് ചെയ്തവരല്ല ഞങ്ങള്‍. എന്നാണ് ഇഷ്ടമാണെന്ന് പറഞ്ഞതെന്നോ, വിവാഹം തീരുമാനിച്ചതെന്നോ ഒക്കെ ചോദിച്ചാല്‍ കൃത്യമായ മറുപടിയില്ല തങ്ങള്‍ക്കെന്നും ഇവര്‍ പറയുന്നു. അതങ്ങനെ സംഭവിക്കുകയായിരുന്നു. കല്യാണം കഴിക്കുമെന്നൊന്നും ഞങ്ങള്‍ കരുതിയിരുന്നില്ലെന്നും ശ്രീകുമാര്‍ പറയുന്നു. വിവാഹത്തിന് ശേഷം നല്‍കിയ അഭിമുഖത്തിലെല്ലാം ഇരുവരും ഇങ്ങനെയായിരുന്നു പറഞ്ഞത്.

ഇഷ്ടം കൂടിയപ്പോള്‍

ഇഷ്ടം കൂടിയപ്പോള്‍

താലി കെട്ടിക്കഴിഞ്ഞതിന് പിന്നാലെയായി ശ്രീകുമാര്‍ സ്‌നേഹയെ കെട്ടിപ്പിടിച്ചിരുന്നു. ശ്രീയുടെ അപ്രതീക്ഷിത ആലിംഗനത്തില്‍ സ്‌നേഹ ഞെട്ടിയിരുന്നു. തന്റെ വീട്ടുകാരും സുഹൃത്തുക്കളുമൊക്കെ സന്തോഷത്തോടെ നില്‍ക്കുന്നത് കണ്ടപ്പോള്‍ അത് പ്രകടിപ്പിക്കാന്‍ തോന്നി. അങ്ങനെയാണ് ഹഗ് ചെയ്തത്. അത് ഭയങ്കര സര്‍പ്രൈസിംഗായിരുന്നു. എല്ലാവരും കൂടി നില്‍ക്കുന്നതും മുന്നിലെ ക്യാമറയുമൊക്കെ കണ്ടപ്പോള്‍ ആകെ വല്ലാതായിപ്പോയെന്നും സ്‌നേഹ പറയുന്നു.

വേറെ കല്യാണമായിരിക്കും

വേറെ കല്യാണമായിരിക്കും

കല്യാണ ദിവസം അമ്പലത്തിലേക്ക് എത്തിയപ്പോള്‍ കുറേ ക്യാമറ കണ്ടിരുന്നു. വേറെയേതോ കല്യാണമുണ്ടാവുമെന്നായിരുന്നു ചേട്ടന്‍ പറഞ്ഞത്. പിന്നീടാണ് ആ കൂട്ടത്തില്‍ ശ്രീകുമാറിനെ കണ്ടത്. ഒരുപാട് പേരെയൊന്നും നമ്മള്‍ വിളിച്ചിരുന്നില്ല. എല്ലാവരും അറിഞ്ഞെങ്കിലും സിംപിളായി നടത്തണമെന്നായിരുന്നു ആഗ്രഹം. വീട്ടുകാരുടെ സന്തോഷം കൂടി കണക്കിലെടുത്തതിന് പിന്നാലെയായാണ് അമ്പലത്തില്‍ വെച്ച് വിവാഹം നടത്തിയതും പിന്നീട് റിസപക്ഷന്‍ നടത്തിയത്.

 മറിമായത്തിലേക്ക് എത്തുന്നത്

മറിമായത്തിലേക്ക് എത്തുന്നത്

മറിമായത്തിലെ സെക്കന്‍ഡ് എപ്പിസോഡിലാണ് ശ്രീയും മുസ്തഫയും എത്തുന്നത്. സ്‌നേഹയും രചനയുമായിരുന്നു സ്ത്രീകളായി ആ സമയത്ത് സെറ്റിലുണ്ടായിരുന്നത്. ഇവര്‍ ഇരുവരും സഹോദരിമാരാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പിന്നീട് കുറേ എപ്പിസോഡുകള്‍ പിന്നിട്ടപ്പോഴാണ് അങ്ങനെയല്ലെന്ന് മനസ്സിലായത്. കുറേ പേര്‍ തന്നോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നതായി സ്‌നേഹയും പറയുന്നു. തന്റെ പേരിന്റെ കൂടെയുള്ള ശ്രീകുമാര്‍ അച്ഛന്‍രെ പേരാണ്. മറിമായം കത്തി നിന്നിരുന്ന സമയത്ത് ഉദ്ഘാടനത്തിനൊക്കെ വിളിക്കുമ്പോള്‍ പലരും ശ്രീയോട് ആ കുട്ടിയെക്കൂടി കൂട്ടിക്കോളൂ എന്ന് പറയാറുണ്ടായിരുന്നു. ആ കുട്ടി വരണമെങ്കില്‍ ആ കുട്ടിയോട് തന്നെ വിളിച്ച് ചോദിക്കണമെന്ന മറുപടിയാണ് ശ്രീ പറയാറുള്ളത്.

അറിഞ്ഞിട്ട പേരാണ്

അറിഞ്ഞിട്ട പേരാണ്

മണ്ഡു, മണ്ഡോദരി എന്നൊക്കെ വിളിക്കാറുണ്ട്. സാര്‍ അറിഞ്ഞിട്ട പേരാണ് ഇതെന്നാണ് ശ്രീ പറയാറുള്ളത്. ശ്രീക്ക് ദേഷ്യം വന്നാല്‍ മിണ്ടാതിരിക്കും. ഫോണും എടുക്കാറില്ല. തനിക്ക് ദേഷ്യം വന്നാല്‍ പറഞ്ഞ് തീര്‍ക്കാറാണ് പതിവെന്നും സ്‌നേഹ പറയുന്നു. ഇടയ്ക്കിടയ്ക്ക് സ്‌നേഹയ്ക്കായി താന്‍ പാട്ടുപാടി കൊടുക്കാറുണ്ടെന്നും ശ്രീകുമാര്‍ പറയുന്നു. നീര്‍മിഴി പീലിയില്‍ എന്ന ഗാനമാണ് മിക്കപ്പോഴും പാടാന്‍ ആവശ്യപ്പെടുന്നത്. പ്രതി പൂവന്‍കോഴി എന്ന ചിത്രത്തില്‍ അഭിനയിച്ച് വരികയാണ് സ്‌നേഹ ഇപ്പോള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X