'വിവാഹം നടന്നതും മോന്റെ ചോറൂണും നടന്നത് ഒരേ സ്ഥലത്ത്, മറ്റുള്ള കുട്ടികളെപ്പോലെയായിരുന്നില്ല കേദാർ'; സ്നേഹ!

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് ശ്രീകുമാറും സ്നേഹയും. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയരായ ഇരുവരുടെയും വിവാഹവും തുടര്‍ന്നുണ്ടായ കുട്ടിയുടെ ജനനവുമെല്ലാം വലിയ ആഹ്ലാദത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മറിമായം എന്ന ആക്ഷേപഹാസ്യ പരിപാടിയിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച സ്നേഹയും ശ്രീകുമാറും 2019 ഡിസംബറില്‍ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്. 2023 ജൂണ്‍ ഒന്നിനായിരുന്നു ഇരുവര്‍ക്കും കുഞ്ഞ് പിറന്നത്. സ്നേഹയുടെ ഗർഭകാല വിശേഷങ്ങളും ചർച്ചയായിരുന്നു.

ഇപ്പോഴിതാ മകന്റെ ചോറൂണിന്റെ വിശേഷങ്ങൾ പങ്കിട്ട് എത്തിയിരിക്കുകയാണ് സ്നേഹ ശ്രീകുമാർ. കേദാർ എന്നാണ് ഇരുവരും കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞ് പിറന്ന് അ‍ഞ്ച് മാസം പിന്നിടുമ്പോഴാണ് ചോറൂണ് ചടങ്ങ് നടത്തിയിരിക്കുന്നത്. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ പങ്കിടാനായി ഒരു യുട്യൂബ് ചാനൽ സ്നേഹയ്ക്കുണ്ട്. ആ ചാനലിലൂടെയാണ് മകന്റെ ചോറൂണിന്റെ വിശേഷങ്ങളും സ്നേഹ പങ്കിട്ടത്.

Sneha, Sreekumar

സ്നേഹയുടെയും ശ്രീകുമാറിന്റെയും വിവാഹം നടന്ന തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തില്‍ വെച്ചാണ് മകന്റെ ചോറൂണ് ചടങ്ങും താരങ്ങൾ നടത്തിയത്. വിവാഹം നടന്നിടത്ത് വെച്ച് തന്നെ മകന്റെ ചോറൂണും നടത്താൻ സാധിച്ചുവെന്നത് വലിയൊരു സന്തോഷമാണെന്നാണ് ഇരുവരും വീഡിയോയിൽ പറഞ്ഞത്. ആദ്യം ശ്രീകുമാറാണ് കേദാറിന് ചോറ് നൽകിയത്.

അച്ഛന്റെ മടിയിൽ ഇരുന്ന് കാഴ്ചകൾ ആസ്വദിച്ച് സൗമ്യനായി ചടങ്ങിൽ മുഴുവൻ കേദാറിരുന്നു. ചില കുട്ടികൾ ചോറൂണ് ചടങ്ങിൽ പങ്കെടുക്കുമ്പോൾ വല്ലാതെ ബഹ​ളം വെക്കുകയും കരയുകയും ചെയ്യാറുണ്ടെന്നും എന്നാൽ കേദാറിന്റെ ഭാ​ഗത്ത് നിന്ന് അതൊന്നും ഉണ്ടായില്ലെന്നും സ്നേഹ വീഡിയോയിൽ പറഞ്ഞു. ശ്രീകുമാറിന് ശേഷം സ്നേഹയാണ് മകന് ചോറ് കൊടുത്തത്.

വീഡിയോയിലുടനീളം വളരെ പ്രസന്നതയോടെ ചിരിച്ച് നിൽക്കുന്ന കേദാറിനെ കാണുമ്പോൾ സന്തോഷം തോന്നുന്നുവെന്നാണ് ഇരുവരുടെയും ആരാധകർ വീഡിയോ കണ്ട് കുറിച്ചത്. ശ്രീകുമാറിന്റെ നിഷ്കളങ്കത നിറഞ്ഞ ചിരി പകർത്തിവെച്ച പോലെ കേദാറിനും കിട്ടിയിട്ടുണ്ടെന്നും കമന്റുകളുണ്ട്. താന്‍ ഗര്‍ഭിണിയാണെന്ന വിവരം പതിനൊന്ന് ആഴ്ചകള്‍ പിന്നിട്ടപ്പോഴായിരുന്നു അറിഞ്ഞതെന്ന് സ്‌നേഹ പറഞ്ഞിട്ടുണ്ട്.

സെറ്റില്‍വെച്ച് ഭക്ഷണം കഴിച്ച് നെഞ്ചിരിച്ചല്‍ തോന്നിയപ്പോള്‍ ഡോക്ടറെ കാണുകയും ബ്ലെഡ് ടെസ്റ്റ് എടുക്കുകയും ചെയ്തപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞതെന്ന് താരം പറഞ്ഞിരുന്നു. പ്രസവത്തിനായി പോകുന്നതുകൊണ്ട് മറിമായം വൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്നീ ഷോകളില്‍ നിന്നും താരം ബ്രേക്ക് എടുത്തിരുന്നു.

Sneha, Sreekumar

വൈഫ് ഈസ് ബ്യൂട്ടിഫുള്ളില്‍ കഥാപാത്രമായ കുമാരിയെ പ്രസവത്തിനായി അയക്കുന്നതായാണ് സ്നേഹ പ്രസവത്തിന് പോകുന്നതിന് മുമ്പുള്ള എപ്പിസോഡുകളിൽ കാണിച്ചത്. അതൊക്കെ വളരെ കൗതുകത്തോടെയാണ് ആരാധകരും സ്വീകരിച്ചത്. 'ഗര്‍ഭകാലത്തിന്റെ തുടക്കം എനിക്കും ശ്രീക്കും അത്ര ബുദ്ധിമുട്ടായിരുന്നു. ഞാന്‍ കരയുകയും വഴക്കുകൂടുകയും ചെയ്യുമായിരുന്നു.'

ചെറിയ കാര്യം വരെ എന്നെ സങ്കടപ്പെടുത്തുമായിരുന്നു. ഗുളിക വാങ്ങാന്‍ അഞ്ച് മിനിറ്റ് വൈകിയാല്‍ വരെ ഞാന്‍ ശ്രീയോട് ദേഷ്യപ്പെടുമായിരുന്നു. കുറിച്ച് കഴിഞ്ഞ് ശ്രീക്ക് മനസിലായി. ചെറിയ കാര്യങ്ങള്‍ക്കും പോലും ഞാന്‍ കരയുമായിരുന്നു. പ്രസവം കഴിഞ്ഞശേഷം പലരും എന്നോട് ഭയങ്കരമായി തടിച്ചല്ലോയെന്ന് പറയാറുണ്ട്. ഞാന്‍ പണ്ടും തടിച്ചിട്ടല്ലേയെന്ന് ചോദിക്കുമ്പോള്‍ പഴയതിനേക്കാള്‍ തടിച്ചു എന്നാണ് അവര്‍ പറയുക.'

'എന്താണ് വയര്‍ കുറയാന്‍ ഒന്നും ചെയ്യാത്തത്. സി സെക്ഷന്‍ കഴിഞ്ഞ ആളാണ് ഞാന്‍. ഓപ്പറേഷന്‍ കഴിഞ്ഞിട്ട് കുറച്ച് മാസങ്ങളെയായിട്ടുള്ളൂ. അപ്പോഴേക്കും ഞാന്‍ എങ്ങനെയാണ് വ്യായാമം ചെയ്യുക. ഇപ്പോഴൊന്നും ചെയ്യാന്‍ പറ്റില്ല കുറച്ച് കഴിയണമെന്ന് പറഞ്ഞാല്‍ ഭക്ഷണം കുറയ്ക്കണമെന്ന് പറയും. നമ്മള്‍ വിചാരിച്ചാലും നടക്കാത്ത കാര്യമാണ് അത്.'

'കുഞ്ഞിന് പാല് കൊടുക്കുന്നുണ്ട്. കുഞ്ഞിന് ആവശ്യമായവ എല്ലാം ലഭിക്കുന്നത് ഇതിലൂടെയാണ്. നമ്മള്‍ ഭക്ഷണം കുറവാണ് കഴിക്കുന്നതെങ്കില്‍ കുട്ടിയെ ആയിരിക്കും ബാധിക്കുക. ഈ കാര്യങ്ങള്‍ ദയവ് ചെയ്ത് മനസിലാക്കണം. ഇപ്പോഴും വെയ്റ്റ് എടുക്കാന്‍ പോലും എനിക്ക് പറ്റില്ല. വേദനയുണ്ട്', എന്നാണ് അടുത്തിടെ ഒരു വ‍ീഡിയോയിൽ സംസാരിക്കവെ സ്നേഹ​ പറഞ്ഞത്.

More from Filmibeat

Read more about: sneha sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X