വിവാഹശേഷം തിരികെ വീണ്ടും ഷൂട്ടിംഗിലേക്ക് സ്‌നേഹ ശ്രീകുമാര്‍! ലൊക്കേഷന്‍ ചിത്രം വൈറലാവുന്നു!

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളിലൊരാളായ സ്‌നേഹ ശ്രീകുമാറിന്റെ വിവാഹം കഴിഞ്ഞത് അടുത്തിടെയായിരുന്നു. വിവിധ ഹാസ്യ പരമ്പരകളിലൂടെയും സിനിമകളിലൂടെയുമായി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ എസ് പി ശ്രീകുമാറായിരുന്നു സ്‌നേഹയെ ജീവിതസഖിയാക്കിയത്. മറിമായമെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും ഈ തീരുമാനമെടുത്തത്. വിവാഹവും അതിന് ശേഷമുള്ള വിശേഷങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. എപ്പോഴാണ് പ്രണയം തോന്നിയതെന്നോ ആരാണ് ആദ്യം ഇഷ്ടത്തെക്കുറിച്ച് പറഞ്ഞതെന്നോ ഒന്നും തങ്ങള്‍ക്കറിയില്ലെന്ന് ഇരുവരും പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷമുള്ള അഭിമുഖങ്ങള്‍ വൈറലായി മാറിയിരുന്നു.

പ്രിയപ്പെട്ട ലോലിതനും മണ്ഡുവും ജീവിതത്തില്‍ ഒരുമിച്ചതില്‍ ആരാധകരും സന്തോഷത്തിലാണ്. മറിമായത്തില്‍ മാത്രമല്ല ഉപ്പും മുലകിലും എസ്പി ശ്രീകുമാര്‍ അഭിനയിക്കുന്നുണ്ട്. പ്രതി പൂവന്‍കോഴി എന്ന ചിത്രത്തിലാണ് താനൊടുവിലായി അഭിനയിച്ചതെന്ന് ശ്രീകുമാര്‍ പറഞ്ഞിരുന്നു. ക്രിസ്മസിന് മുന്നോടിയായെത്തുന്ന സിനിമ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക് എത്തുകയാണ്. താനും ഷൂട്ടിംഗ് തിരക്കിലാണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് സ്‌നേഹ ഇപ്പോള്‍. ലൊക്കേഷനിലെ ചിത്രം പങ്കുവെച്ചാണ് താരമെത്തിയിട്ടുള്ളത്. മറിമായം ഷൂട്ടിംഗിലേക്ക് തിരികയെത്തിയിരിക്കുകയാണ് സ്‌നേഹ. ഒരു കുടുംബം പോലെയാണ് തങ്ങളെല്ലാവരും കഴിയുന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു.

Sneha Sreekumar

വിവാഹത്തിനിടയിലെ മനോഹര ചിത്രങ്ങള്‍ പങ്കുവെച്ചും നേരത്തെ സ്‌നേഹ എത്തിയിരുന്നു. ശ്രീകുമാറിന്റെ പാട്ടിന്റെ വീഡിയോയും സ്‌നേഹ പോസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്‌നേഹയും ശ്രീകുമാറും പങ്കുവെക്കുന്ന വിശേഷങ്ങള്‍ വളരെ പെട്ടെന്നാണ് ശ്രദ്ധേയമായി മാറുന്നത്. സ്‌നേഹയുടെ പുതിയ ചിത്രവും ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. കൈക്ക് സുഖമില്ലാത്തയാളെക്കൊണ്ട് കുട പിടിപ്പിച്ചത് ശരിയായില്ലെന്നായിരുന്നു ഒരാളുടെ കമന്റ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X