വിവാഹ ശേഷമുള്ള ആദ്യ പിറന്നാള്‍! സ്‌നേഹയ്ക്ക് ശ്രീകുമാര്‍ നല്‍കിയ സര്‍പ്രൈസ് ഇങ്ങനെ! ചിത്രം വൈറല്‍!

സ്‌നേഹ ശ്രീകുമാറിനോട് പ്രേക്ഷകര്‍ക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. മറിമായമെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു താരത്തിന്റെ വിവാഹം. വിവാഹ ശേഷവും സ്‌നേഹ അഭിനയരംഗത്ത് സജീവമാണ്. വിവാഹത്തോടെ താരം അഭിനയം നിര്‍ത്തുമോയെന്ന തരത്തിലുള്ള ആശങ്കയിലായിരുന്നു ആരാധകര്‍. സ്‌നേഹയയുടെ കലാജീവിതത്തിന് ശക്തമായ പിന്തുണയാണ് ശ്രീകുമാര്‍ നല്‍കുന്നത്. വിവാഹ ശേഷവും അഭിനയിക്കുന്നതിനോടാണ് താല്‍പര്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്നേഹ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു സ്‌നേഹയുടെ പിറന്നാള്‍. താരത്തിന് ആശംസ നേര്‍ന്ന് സുഹൃത്തുക്കളും ആരാധകരുമെല്ലാം എത്തിയിരുന്നു. രചന നാരായണന്‍കുട്ടി, അന്ന രാജന്‍ ഇവരുടെ പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. ഇതിന് പിന്നാലെയായാണ് പോസ്റ്റുമായി സ്‌നേഹ എത്തിയത്. ശ്രീകുമാറിന്റെ സര്‍പ്രൈസിനെക്കുറിച്ചായിരുന്നു താരം പറഞ്ഞത്. ചിത്രങ്ങളും പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ സ്‌നേഹയുടെ പോസ്റ്റ് വൈറലായി മാറിയിരുന്നു.

സ്‌നേഹയുടെ പിറന്നാള്‍

സ്‌നേഹയുടെ പിറന്നാള്‍

സ്‌നേഹയെന്ന പേരിനൊപ്പം ചേര്‍ന്നതാണ് മണ്ഡോദരി എന്ന കഥാപാത്രവും. മറിമായത്തിലെ മണ്ഡുവിന് ശക്തമായ പിന്തുണയായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്. സിനിമകളും പരമ്പരകളുമൊക്കെ നിരവധിയുണ്ടെങ്കിലും ആരാധകര്‍ക്ക് മണ്ഡുവാണ് സ്‌നേഹ. കുടുംബം പോലെയാണ് മറിമായം ടീമെന്ന് താരവും പറഞ്ഞിരുന്നു. ലോലിതനായാണ് ശ്രീകുമാര്‍ എത്തിയത്. ഇവര്‍ ഇരുവരും ജീവിതത്തില്‍ ഒരുമിക്കുകയാണെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ക്കായിരുന്നു സന്തോഷം. വിവാഹ ശേഷമുള്ള ആദ്യ പിറന്നാളാണ് കഴിഞ്ഞ ദിവസം താരം ആഘോഷിച്ചത്.

 ശ്രീയുടെ സര്‍പ്രൈസ്

ശ്രീയുടെ സര്‍പ്രൈസ്

ശ്രീകുമാറിനെ ശ്രീയെന്നാണ് സ്‌നേഹ വിളിക്കാറുള്ളത്. ശ്രീയുടെ പാട്ടിന് ചുവടുവെച്ചായിരുന്നു അടുത്തിടെ സ്‌നേഹ എത്തിയത്. വിവാഹ ശേഷമുള്ള ആദ്യ പിറന്നാളിന് ശ്രീ തന്നെ ഞെട്ടിച്ചുവെന്ന് സ്‌നേഹ പറയുന്നു. സര്‍പ്രൈസായാണ് കേക്ക് കണ്ടതെന്നും താരം കുറിച്ചിട്ടുണ്ട്. ശ്രീക്ക് ഉമ്മ നല്‍കുന്നതിന്റേയും കേക്ക് കട്ടിങ്ങിന്റേയും ചിത്രങ്ങളും സ്‌നേഹ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌നേഹ മോള്‍ക്ക് ഹാപ്പി ബര്‍ത്ത്‌ഡേ എന്നായിരുന്നു ഒരു കേക്കിലെ ആശംസ.

അന്നയും രചന നാരായണന്‍കുട്ടിയും

അന്നയും രചന നാരായണന്‍കുട്ടിയും

സ്‌നേഹയുടെ അടുത്ത സുഹൃത്തുക്കളും പിറന്നാളാശംസ അറിയിച്ച് എത്തിയിരുന്നു. സ്‌നേഹയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും ഇവര്‍ പോസ്റ്റ് ചെയ്തിരുന്നു. വിവാഹ ദിനത്തിലെ ചിത്രമായിരുന്നു രചന നാരായണന്‍കുട്ടി പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയായാണ് ആശംസാപ്രവാഹങ്ങളുമായി ആരാധകരും എത്തിയത്. ആരാധകര്‍ക്ക് നന്ദി അറിയിച്ച് താരവും എത്തിയിരുന്നു.

 പ്രണയവിവാഹം

പ്രണയവിവാഹം

പ്രണയിച്ച് വിവാഹിതരായവരാണ് സ്‌നേഹയും ശ്രീകുമാറും. എപ്പോഴാണ് പ്രണയം തോന്നിയതെന്നോ ആരാണ് പറഞ്ഞതെന്നോ ഓര്‍ത്തിരിക്കുന്നില്ലെന്നും, അതങ്ങ് സംഭവിക്കുകയായിരുന്നുവെന്നുമാണ് ഇരുവരും പറഞ്ഞത്. മറിമായം കുടുംബത്തിലുള്ളവരെല്ലാം വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. പുതിയ സിനിമയ്ക്കായാണ് ശ്രീകുമാര്‍ മുടി വളര്‍ത്തുന്നതെന്നും താരം പറഞ്ഞിരുന്നു. ശ്രീയുടെ ലുക്കിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി നല്‍കിയത്.

പാട്ടും നൃത്തവും

പാട്ടും നൃത്തവും

അഭിനയം മാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്ന് ശ്രീകുമാര്‍ തെളിയിച്ചിരുന്നു. സ്‌നേഹയ്ക്കായി മുന്‍പും താന്‍ പാടുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അടുത്തിടെ ശ്രീയുടെ പാട്ടിന് ചുവടുവെച്ച് സ്‌നേഹയും എത്തിയിരുന്നു. അഭിനയത്തിന് പുറമെ കഥകളിയിലും കഴിവ് തെളിയിച്ചിട്ടുണ്ട് സ്‌നേഹ. തങ്ങള്‍ ഇരുവരും ഒരുമിച്ചുള്ള നാടകമൊക്കെ ഇനി സംഭവിച്ചേക്കാമെന്ന് ഇരുവരും പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X