വിദേശത്തുനിന്നും തിരിച്ചെത്തിയ സന്തോഷത്തില്‍ സ്‌നേഹ! ശ്രീകുമാറിനൊപ്പമുള്ള പുതിയ ചിത്രം വൈറല്‍!
സ്‌ക്രീനിലെ കെമിസ്ട്രി ജീവിതത്തില്‍ പകര്‍ത്തുന്നവര്‍ ഏറെയാണ്. അടുത്തിടെയായിരുന്നു മണ്ഡോദരിയും ലോലിതനും വിവാഹിതരായത്. മറിമായമെന്ന പരിപാടിയായിരുന്നു ഇവരെ ചേര്‍ത്തുനിര്‍ത്തിയത്. ലോലിതന്റെ ചിരിയും മണ്ഡുവിന്റെ മണ്ടത്തരവുമൊക്കെ പ്രേക്ഷകര്‍ അന്നേ സ്വീകരിച്ചതാണ്. സമകാലിക പ്രസക്തിയുള്ള വിഷയങ്ങളുടെ ഹാസ്യവിഷ്‌കാരവുമായാണ് മറിമായം എത്താറുള്ളത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുടുംബം പോലെയാണ് തങ്ങള്‍ കഴിയുന്നതെന്നും എല്ലാവരും നന്നായി അറിയുന്നവരുമാണെന്നും ഇരുവരും പറഞ്ഞിരുന്നു. സ്‌നേഹയുടെ കലാജീവിതത്തിന് സകല പിന്തുണയും താന്‍ നല്‍കുമെന്നും തങ്ങള്‍ ഇരുവരും ഒരുമിച്ചുള്ള നാടകവും നൃത്തശില്‍പ്പവുമൊക്കെ മനസ്സിലുണ്ടെന്നും ശ്രീകുമാര്‍ പറഞ്ഞിരുന്നു.
മറിമായം ടീമിനൊപ്പം വിദേശത്തേക്ക് പോവുകയാണ് താനെന്ന് വ്യക്തമാക്കിയായിരുന്നു സ്‌നേഹ എത്തിയത്. ശ്രീകുമാര്‍ ഇല്ലേയെന്ന ചോദ്യവുമായി ആരാധകരെത്തിയിരുന്നു. ഇല്ലെന്ന മറുപടിയായിരുന്നു താരം നല്‍കിയത്. പരിപാടിക്ക് മുന്‍പുള്ള ചിത്രങ്ങളും എയര്‍പോര്‍ട്ടിലെ സന്തോഷനിമിഷവുമൊക്കെ താരം പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറിയത്. പരിപാടി കഴിഞ്ഞ തിരിച്ചെത്തിയിരിക്കുകയാണ് സ്‌നേഹ ഇപ്പോള്‍. ശ്രീക്കരികിലേക്കെത്തിയതിന്റെ ഫോട്ടോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

എപ്പോഴാണ് തങ്ങള്‍ക്കിടയില്‍ പ്രണയമുണ്ടായതെന്നോ ആരാണ് ആദ്യം പ്രണയം അറിയിച്ചതെന്നോ ഒന്നും അറിയില്ലെന്നും ജീവിതത്തില്‍ ഒരുമിക്കാനായി തീരുമാനിക്കുകയായിരുന്നു തങ്ങളെന്നും ഇരുവരും പറഞ്ഞിരുന്നു. പരസ്പരമുള്ള ജീവിതം മികച്ചതാവുമെന്ന് മനസ്സിലാക്കിയാണ് ഇരുവരും ആ തീരുമാനമെടുത്തത്. സഹപ്രവര്‍ത്തകര്‍ മാത്രമല്ല ആരാധകരും ഇവര്‍ക്ക് ആശംസ നേര്‍ന്ന് എത്തിയിരുന്നു. വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് സ്‌നേഹയും ശ്രീകുമാറും എത്താറുണ്ട്.


Click it and Unblock the Notifications











