ഭർത്താവ് എന്ത് തോന്നിവാസം കാണിച്ചാലും ന്യായീകരിക്കില്ല, എനിക്കില്ലാത്ത ടെൻഷൻ നിങ്ങൾക്ക് വേണ്ട: സ്നേഹ ശ്രീകുമാർ

നടൻ എസ്പി ശ്രീകുമാറിനെതിരെ വന്ന ലെെം​ഗികാതിക്രമ പരാതിയിൽ പ്രതികരണവുമായി ഭാര്യയും നടിയുമായ സ്നേഹ ശ്രീകുമാർ നേരത്തെ രം​ഗത്ത് വന്നതാണ്. ഭർത്താവ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പിച്ച് പറയുന്ന സ്നേഹ എസ്പി ശ്രീകുമാറിനെ പൂർണമായും പിന്തുണയ്ക്കുന്നു. കേസിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സ്നേ​ഹ ശ്രീകുമാർ. താനും ശ്രീകുമാറും മൗനം പാലിക്കുന്നതിന് കാരണമുണ്ടെന്ന് സ്നേഹ ശ്രീകുമാർ പറയുന്നു.

ഈയടുത്ത് ഒരു അഭിമുഖത്തിൽ യാദൃശ്ചികമായി ഈ കേസിനെക്കുറിച്ച് സംസാരിച്ചിരുന്നു. എന്തുകൊണ്ടാണ് നേരത്തെ പ്രതികരിക്കാതിരുന്നത് എന്ന് പലരും ചോദിച്ചു. അന്ന് മൗനം പാലിക്കാൻ കാരണമുണ്ടായിരുന്നു. ഈ സമയത്താണ് അതിനെ പറ്റി സംസാരിക്കാൻ പറ്റുന്ന അവസ്ഥയിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസം അഭിമുഖം നൽകിയപ്പോൾ നിങ്ങൾ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല, വൈകിപ്പോയി എന്ന് പലരും പറഞ്ഞു. നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ ഈ കേസ് ഈസിയല്ല.

Sneha Sreekumar And Husband

പ്രത്യേകിച്ച് സ്ത്രീകൾ കൊടുക്കുന്ന പരാതി. നിവിൻ പോളി പ്രതികരിച്ചത് പോലെ എന്തുകൊണ്ട് ശ്രീ പ്രതികരിക്കുന്നില്ല എന്ന് എല്ലാവരും ചോദിച്ചു. ഓരോ കേസിനും ഓരോന്നിന്റേതായ രീതികളുണ്ട്. എല്ലാ കേസുകളും ഒരുപോലെ ആവണമെന്നില്ല. എല്ലാ കേസുകളിലും വന്നിട്ടുള്ള വകുപ്പുകൾ ഒന്നാകണമെന്നില്ല. ചിലർക്ക് അപ്പോൾ തന്നെ അത് പറയാൻ പറ്റുമായിരിക്കും. ചിലർക്ക് ഒരാഴ്ച കഴിഞ്ഞോ മാസം കഴിഞ്ഞോ പറ്റും. ചിലർക്ക് ഇതിനെ പറ്റി പറയാനേ പറ്റില്ല.

ഞാനും ശ്രീയും ഫാമിലിയും ഒരു ഉത്സവത്തിൽ പങ്കെടുക്കുമ്പോഴാണ് ഇങ്ങനെയൊരു വാർത്ത വന്നത്. ഞങ്ങളും ആ വാർത്തയിലൂടെയാണ് ഇങ്ങനെയാെരു കേസ് വന്നു എന്നത് അറിയുന്നത്. പൊതുവെ ഞാനാണ് പെട്ടെന്ന് പ്രതികരിക്കുന്ന ആൾ. എനിക്ക് സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷെ അടുത്ത സുഹൃത്തുക്കൾ ഓടി വന്നു. ഞങ്ങളുടെ അടുത്ത സുഹൃത്തായ ആൾ തന്നെയാണ് അഡ്വക്കേറ്റ്. അവർ കാര്യങ്ങൾ പറഞ്ഞ് തന്നു. ഈ കേസിന്റെ സ്വഭാവം കാരണം തുറന്ന് പറയാൻ പറ്റില്ല. ജാമ്യം എടുക്കണം. കോടതിയിൽ തന്നെ തീർക്കേണ്ട കേസാണിത്. ഇങ്ങനെയെങ്കിലും പറയാൻ പറ്റുന്ന സാഹചര്യം വന്നപ്പോഴാണ് പറയുന്നത്. ഇന്ത്യൻ നിയമ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും സ്നേഹ ശ്രീകുമാർ പറയുന്നു.

Sneha Sreekumar

തന്റെ അഭിമുഖത്തിന് വന്ന മോശം കമന്റുകളെക്കുറിച്ചും സ്നേഹ ശ്രീകുമാർ സംസാരിക്കുന്നുണ്ട്. ഭർത്താവ് എന്ത് തോന്നിവാസവും കാണിച്ചിട്ട് ന്യായീകരിക്കാൻ വരുന്നു, ന്യായീകരിച്ചല്ലേ പറ്റൂ, കുട്ടിയുണ്ടല്ലോ ഭർത്താവ് കെെ വിട്ട് പോയാൽ എന്ത് ചെയ്യും വേറെ ആളെ കിട്ടില്ലല്ലോ എന്നൊക്കെ കമന്റുകൾ വന്നു. എന്ത് തോന്നിവാസവും കാണിച്ചാലും കൂടെ നിൽക്കുന്ന ആളല്ല ഞാൻ. തെറ്റ് ചെയ്ത ഒരാളെ ന്യായീകരിച്ച് അദ്ദേഹത്തിന്റെ കൂടെ താമസിക്കാനുള്ള മാനസിക നിലയല്ല എന്റേത്.

സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കിയാണ് എന്നെയും ചേച്ചിയെയും വളർത്തിയത്. ഈ കാര്യത്തിൽ വ്യക്തമായ ധാരണയുള്ളത് കൊണ്ടാണ് താൻ ഭർത്താവിനൊന്നും നിന്നതെന്നും സ്നേഹ ശ്രീകുമാർ വ്യക്തമാക്കി. എനിക്കും എന്റെ വീട്ടുകാർക്കും ഇല്ലാത്ത ടെൻഷനൊന്നും ഈയൊരു ബന്ധത്തിൽ നിങ്ങൾക്ക് വേണ്ട എന്നാണ് മോശം കമന്റിടുന്നവരോട് പറയാനുള്ളതെന്നും സ്നേഹ ശ്രീകുമാർ വ്യക്തമാക്കി. എസ്പി ശ്രീകുമാറിനും ബിജു സോപാനത്തിനും എതിരെയാണ് നടി ലെെം​ഗികാതിക്രമ പരാതി നൽകിയത്. സീരിയൽ ചിത്രീകരണത്തിനിടെ ലെെം​ഗികാതിക്രമം നടത്തിയെന്നാണ് കേസ്. വ്യാജ പരാതിയാണെന്ന് എസ്പി ശ്രീകുമാർ നേരത്തെ വ്യക്തമാക്കിയതാണ്.

More from Filmibeat

Read more about: sneha sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X