അക്കാര്യത്തില്‍ ശ്രീ വളരെ മോശം! ഞാനാണെങ്കില്‍ സംഭവമാക്കിയേനെ! ശ്രീകുമാറിന്റെ ക്യാരക്ടറിനെക്കുറിച്ച് സ്‌നേഹ
മറിമായത്തിലൂടെയായി ജീവിതം മാറിമറിഞ്ഞവരാണ് സ്‌നേഹയും ശ്രീകുമാറും. മണ്ഡോദരിയും ലോലിതനുമായി സ്‌ക്രീനില്‍ ജീവിക്കുകയായിരുന്നു ഇരുവരും. വര്‍ഷങ്ങളായുള്ള ബന്ധം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. വിവാഹ ശേഷവും ഇന്‍ഡസ്ട്രിയില്‍ സജീവമാണ് സ്‌നേഹ. മകനായ കേദാറും ഇടയ്ക്ക് സ്‌ക്രീനില്‍ മുഖം കാണിച്ചിരുന്നു. എന്നെ ആള്‍ക്കാരിലേക്ക് എത്തിച്ച ഷോ 'മറിമായ'മാണ്. എം ഫില്‍ ചെയ്യുന്ന സമയത്തായിരുന്നു മറിമായത്തിലേക്ക് ക്ഷണം ലഭിക്കുന്നത്. 15 വര്‍ഷമായി ഇപ്പോള്‍.
തുടക്കം മുതലേയുള്ള ക്രൂവാണ് ഇപ്പോഴുള്ളത്. അത്രയും സിങ്കാണ് എല്ലാവരും. സ്‌റ്റോറി സീറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്‌നേഹയും ശ്രീകുമാറും വിശേഷങ്ങള്‍ പങ്കുവെച്ചത്. ഇടയ്ക്ക് 'മറിമായ'ത്തില്‍ നിന്നും മാറേണ്ടി വന്നു. ചാനലോ, ടീമോ ആയിരുന്നില്ല, വേറെ ചില കാരണങ്ങളായിരുന്നു. ഇപ്പോഴും 'മറിമായ'ത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ആ ടീമുമായി ഇപ്പോഴും നല്ല കണക്ഷനുണ്ട്. ഇടയ്ക്ക് ഞങ്ങളെല്ലാം ഒത്തുകൂടാറുണ്ടെന്നായിരുന്നു ശ്രീകുമാര്‍ പറഞ്ഞത്.

പുറമെ കാണുന്നവര്‍ക്ക് കോമഡിയാണെങ്കിലും സീരിയസായാണ് ഞങ്ങളെല്ലാം ചെയ്യുന്നത്. ഒരു സ്‌ക്രിപ്റ്റ് എഴുതിത്തന്ന് അതുപോലെ മറിമായം ചെയ്യാന്‍ പറ്റില്ല. രാവിലെ സ്‌ക്രിപ്റ്റ് വായിച്ചാല്‍ അതില്‍ ചര്‍ച്ചകളുണ്ടാവും. നമ്മളൊരുപാട് നിയമങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അതേക്കുറിച്ചൊക്കെ ബന്ധപ്പെട്ടവരോട് അന്വേഷിച്ചാണ് ഷൂട്ട് ചെയ്യുന്നത്. ക്വാളിറ്റി കോംപ്രമൈസ് ചെയ്യാന്‍ തയ്യാറല്ല ഞങ്ങള്‍. ഇത് ഡെയ്‌ലി ആക്കാനുള്ള സജഷന്‍ വന്നിരുന്നു. എന്നാല്‍ അങ്ങനെ വേണ്ടെന്ന് അങ്ങോട്ട് പറഞ്ഞത് ഞങ്ങളാണ്. ഓരോ ദിവസവും എക്‌സൈറ്റഡാണ്.
ഇന്ന് 18 കാരിയാണെങ്കില്‍ നാളെ 90 കാരിയായിരിക്കും. ഈഗോ എന്നൊരു സാധനം അവിടെ കാണാന്‍ പറ്റില്ല.സ്വന്തം കഥാപാത്രം മാത്രമല്ല, മറ്റുള്ളവരുടെ ക്യാരക്ടറിനെക്കുറിച്ചും, പെര്‍ഫോമന്‍സിനെക്കുറിച്ചുമെല്ലാം എല്ലാവരും സംസാരിക്കാറുണ്ട്.സജഷന്‍സ് പറയുമ്പോള്‍ അംഗീകരിക്കാനുള്ള മനസുണ്ട് എല്ലാവര്‍ക്കും. എന്റെ കൂടെയുള്ളവരെല്ലാം എന്നെ നന്നായി സഹായിക്കാറുണ്ട്. സാരി ബിസിനസുണ്ട് ഇപ്പോള്‍. ലൊക്കേഷനില്‍ നിന്നും മിക്കപ്പോഴും മേക്കപ്പ് മാറ്റാതെ വന്ന് സാരികളുടെ വീഡിയോ എടുക്കാറുണ്ട്. അമ്മൂമ്മ വേഷമാണെങ്കില്‍ മേക്കപ്പ് മാറ്റിയാണ് വീട്ടില്‍ വരുന്നത്. ശ്രീയാണ് വീഡിയോയും ലൈറ്റുമൊക്കെ ചെയ്യുന്നത്.
'ഛായാമുഖി' എന്ന നാടകത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും സ്‌നേഹ സംസാരിച്ചിരുന്നു. സുഹൃത്തുക്കളായിരുന്നു ആ നാടകത്തിലേക്ക് എന്നെ സജസ്റ്റ് ചെയ്തത്. സ്‌റ്റേജില്‍ കയറുമ്പോള്‍ ഇപ്പോഴും ഉള്ളിലൊരാളലുണ്ട്. ആദ്യം ചെയ്യുന്നത് പോലെ തോന്നാറുണ്ട്. അത് നല്ലതാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ലാലേട്ടനൊപ്പം ചെയ്യുമ്പോള്‍ ശരിയാവുമോയെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ എല്ലാവരും നന്നായി സപ്പോര്‍ട്ട് ചെയ്തു. അതുകൊണ്ട് നന്നായി വരികയും ചെയ്തു. അന്നത്തെ അതേ സ്‌നേഹമായിരുന്നു'വെളിപാടിന്റെ പുസ്തകടത്തില്‍ അഭിനയിക്കാന്‍ പോയപ്പോഴും കാണിച്ചത്. റിഹേഴ്‌സല്‍ ക്യാമ്പിലെ കാര്യങ്ങളെക്കുറിച്ചൊക്കെ ചോദിച്ചിരുന്നു.
ഏത് ക്യാരക്ടറും ചെയ്യാനുള്ളൊരു ഫ്‌ളക്‌സിബിലിറ്റി നമുക്ക് വേണം. നമ്മളെ തിരഞ്ഞെടുക്കുന്നത് ഡയറക്ടേഴ്‌സായിരിക്കും. മറിമായത്തില്‍ ചിരിച്ചുകൊണ്ടുള്ള കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്. എന്നാല്‍ വില്ലത്തരവും എനിക്ക് വഴങ്ങുമെന്ന് സംവിധായകന് കോണ്‍ഫിഡന്‍സുണ്ടായിരുന്നു. അങ്ങനെയാണ് മെമ്മറീസിലെ വില്ലനായത്. കരിയറില്‍ വലിയൊരു ഭാഗ്യമാണ് ആ സിനിമ. ഇനിയും അത്തരം വ്യത്യസ്ത വേഷങ്ങള്‍ ഇനി വരുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു ശ്രീകുമാര്‍ പറഞ്ഞത്. സോഷ്യല്‍മീഡിയയില്‍ ഒന്നും പോസ്റ്റ് ചെയ്യാറില്ല ശ്രീ. നമ്മളെ നമ്മളായിട്ട് തന്നെ ബൂസ്റ്റ് ചെയ്യണം. ലിംഗുസ്വാമിയുടെ സിനിമയില്‍ അഭിനയിച്ചതൊക്കെ ഞാനാണെങ്കില്‍ വലിയ ആഘോഷമാക്കിയേനെ. ശ്രീ അതൊന്നും ആഘോഷിച്ചിട്ടില്ലെന്നുമായിരുന്നു സ്‌നേഹ പറഞ്ഞത്. സോഷ്യല്‍മീഡിയയില്‍ ഒരു ഫോട്ടോ ഇടണമെങ്കില്‍ ഞാന്‍ നിര്‍ബന്ധിക്കണം. ഈയൊരു കാര്യത്തില്‍ എനിക്ക് അദ്ദേഹത്തോട് വിയോജിപ്പാണെന്നും സ്‌നേഹ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











