ശ്രീകുമാറിന്‍റെ പാട്ടിന് സ്‌നേഹയുടെ ഡാന്‍സ്! ഭര്‍ത്താവിനൊപ്പമുള്ള പ്രിയനിമിഷങ്ങള്‍ പങ്കുവെച്ച് താരം
മറിമായമെന്ന പരിപാടി കണ്ടവരാരും സ്‌നേഹയേയും ശ്രീകുമാറിനേയും മറക്കാനിടയില്ല. മണ്ഡോദരിയും ലോലിതനുമായാണ് ഇവരെത്തിയത്. ലോലിതന്റെ ചിരിയായിരുന്നു പ്രധാന ആകര്‍ഷണം. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി തങ്ങള്‍ ജീവിതത്തിലും പകര്‍ത്തുകയാണെന്നറിയിച്ച് ഇവരെത്തിയത് അടുത്തിടെയായിരുന്നു. ലളിതമായാണ് വിവാഹം നടത്തിയത്. മറിമായം കുടുംബം ഒന്നടങ്കം ഇവരെ ആശീര്‍വദിക്കാനായി എത്തിയിരുന്നു. വിവാഹത്തിന് ശേഷവും ഇരുവരും സജീവമാണ്. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്താറുണ്ട്. അഭിനയവും പാട്ടും നാടകവുമൊക്കെയായി സമാനമായ താല്‍പര്യങ്ങളാണ് തങ്ങളുടേതെന്ന് ഇരുവരും നേരത്തെ പറഞ്ഞിരുന്നു.
അഭിനയം മാത്രമല്ല നല്ലൊരു പാട്ടുകാരനും കൂടിയാണ് താനെന്ന് ശ്രീകുമാര്‍ തെളിയിച്ചിട്ടുണ്ട്. ശ്രീയുടെ പാട്ട് തനിക്കേറെ പ്രിയപ്പെട്ടതാണെന്ന് സ്‌നേഹയും പറഞ്ഞിരുന്നു. മലയാളം മാത്രമല്ല ഇംഗ്ലീഷ് പാട്ടുമായും ശ്രീ എത്തിയിരുന്നു. ശ്രീയുടെ പാട്ടിന് ചുവടുവെക്കുന്ന വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സ്‌നേഹ. ഇതിനകം തന്നെ വൈറലായ വീഡിയോയ്ക്ക് കീഴില്‍ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തിയത്. രണ്ടുപേരും പൊളിച്ചുവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. മലയാളികളുടെ എക്കാലത്തേയും മികച്ച ഗാനങ്ങളിലൊന്നായിരുന്നു ശ്രീകുമാര്‍ ആലപിച്ചത്.

ഉജ്ജയിനിയിലെ ഗായിക
മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായ ഉജ്ജയിനിയിലെ ഗായികയുമായാണ് ശ്രീകുമാര്‍ എത്തിയത്. ശ്രീകുമാര്‍ പാടുമ്പോള്‍ ഡാന്‍സ് ചെയ്യാന്‍ ഏറെ ഇഷ്ടമാണ്. തന്റെ എളിയ ശ്രമമാണ് ഇതെന്ന് പറഞ്ഞായിരുന്നു സ്‌നേഹ വീഡിയോ പോസ്റ്റ് ചെയ്തത്. ഇരുവരും മനോഹരമായി ചെയ്തുവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. തങ്ങള്‍ ഒരുമിച്ച് ഇനിയും പ്രവര്‍ത്തിക്കുമെന്ന് നേരത്തെ ശ്രീകുമാര്‍ പറഞ്ഞിരുന്നു.

ശ്രീയെക്കുറിച്ച് പറഞ്ഞത്
ജെബി ജംഗക്ഷന്‍ പരിപാടിയിലേക്ക് നേരത്തെ ഇരുവരും എത്തിയിരുന്നു. അതിനിടയിലായിരുന്നു വിശേഷങ്ങള്‍ പങ്കുവെച്ചത്. രാവിലെ മുതല്‍ വൈകുന്നേരം വരെ ഭക്ഷണം കഴിച്ചില്ലെങ്കിലും ശ്രീക്ക് പ്രശ്‌നമില്ല. ഇത് തനിക്ക് പറ്റില്ല. പുള്ളി കഴിച്ചില്ലെങ്കിലും തനിക്ക് മേടിച്ച് തരണം. എവിടെയങ്കിലും പോവണമെങ്കില്‍ പുള്ളിക്ക് റെഡിയാവാന്‍ 3 മണിക്കൂര്‍ വേണം. സാധകവും പ്രാര്‍ത്ഥനയും മറ്റ് കാര്യങ്ങളുമൊക്കെയായി മണിക്കൂറുകളാണ് പുള്ളിക്ക് വേണ്ടത്. വര്‍ക്കൗട്ട് ചെയ്യാതെ പുള്ളി ഭക്ഷണം കഴിക്കില്ല. അത് ചെയ്‌തോട്ടെ, പക്ഷേ അതിന് അനുസരിച്ച് സമയം മാനേജ് ചെയ്യണമെന്നാണ് തന്റെ അഭിപ്രായമെന്നും സ്‌നേഹ പറഞ്ഞിരുന്നു.

സ്നേഹയെക്കുറിച്ച് ശ്രീകുമാര്‍
സ്നേഹയ്ക്ക് മോതിരത്തോട് പ്രത്യേക ക്രേസാണ്. കൗതുകമുള്ളതൊക്കെ കണ്ടാല്‍ വാങ്ങിക്കാറുണ്ട്. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരിയാണ്. അത് തനിക്കത്ര താല്‍പര്യമില്ല. അധികം ആലോചിക്കാതെ പെട്ടെന്ന് ചാടും. മുഴുവന്‍ കേള്‍ക്കാതെയാണ് പ്രതികരിക്കാറുള്ളത്. തീരുമാനങ്ങളെടുക്കുന്നതിലും സാമ്പത്തിക കാര്യങ്ങളിലുമെല്ലാം ഓക്കെയാണ്. ഷൗട്ടിങ്ങും ദേഷ്യവും ഇഷ്ടമില്ല.

അഭിനയം തുടരും
വിവാഹത്തോടെ സ്നേഹ അഭിനയം നിര്‍ത്തുമോയെന്ന ചോദ്യവും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. ഇനി അഭിനയിക്കേണ്ടെന്ന് ശ്രീ പറഞ്ഞാല്‍ എന്തായിരിക്കും ചെയ്യുകയെന്നും സ്നേഹയോട് ചോദിച്ചിരുന്നു . ശ്രീകുമാറായിരുന്നു ഈ ചോദ്യത്തിന് മറുപടി നല്‍കിയത്. താനൊരിക്കലും അത്തരത്തിലൊരു കാര്യം പറയില്ലെന്നും സ്‌നേഹ ഇനിയും അഭിനയിക്കട്ടെന്നുമായിരുന്നു ശ്രീ പറഞ്ഞത്.


Click it and Unblock the Notifications











