എനിക്ക് 15 വയസേയുള്ളുവെന്ന് ആരും പരിഗണിക്കാറില്ല! എന്റെ മകളിപ്പോള്‍ അവളുടെ ഇഷ്ടം പറയും; ശോഭന

ചെറിയ പ്രായത്തില്‍ നായികയായി മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നടി ശോഭന കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. ഇടയ്ക്ക് ചില സിനിമകളില്‍ അഭിനയിച്ച ശ്രദ്ധിക്കപ്പെടാനും നടിക്ക് സാധിച്ചു. ഏറ്റവും കൂടുതല്‍ മോഹന്‍ലാലിനൊപ്പം തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയില്‍ നായികയായി അഭിനയിക്കുകയാണ് ശോഭന.

പതിനഞ്ചാം വയസ്സില്‍ നായികയായി അഭിനയിക്കാന്‍ തുടങ്ങിയ തന്റെ കാലത്തെക്കുറിച്ചും ഇപ്പോള്‍ മകള്‍ വളരുന്ന സാഹചര്യത്തെപ്പറ്റിയും ഒക്കെ മനസ്സ് തുറക്കുകയാണ് ശോഭന ഇപ്പോള്‍. ബിഹൈന്‍ഡ് വുഡ്‌സ് ടിവി എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

shobana

സിനിമയില്‍ നായികയായി അഭിനയിച്ച് തുടങ്ങിയതോടെ തന്റെ വയസ്സിനെ പറ്റി ആരും ആശങ്കപ്പെട്ടില്ലെന്നാണ് ശോഭന പറയുന്നത്. 'ശോഭന ഒരു ആര്‍ടിസ്റ്റാണ്, ഹിറ്റായി നില്‍ക്കുന്ന ഒരു നായിക നടിയാണ്. അവരെ നായികയായി ബുക്ക് ചെയ്യാം എന്നല്ലാതെ അവര്‍ക്ക് കേവലം 15 വയസ്സ് മാത്രമേയുള്ളു. അവരൊരു കുട്ടിയാണ് എന്നൊന്നും ആരും ചിന്തിക്കാറില്ലായിരുന്നു. അവര്‍ പൈസ തന്നിട്ട് എന്റെ ഡേറ്റ് ബുക്ക് ചെയ്യും അത്ര മാത്രം.

ആ സമയത്ത് എനിക്ക് കോളേജില്‍ പോകണമെന്നോ പാര്‍ട്ടിയ്ക്ക് പോകണമെന്നോ തുടങ്ങിയ ചിന്തകളൊന്നും ഉണ്ടായിരുന്നില്ലെന്നും ശോഭന പറയുന്നു. ഇപ്പോഴത്തെ കുട്ടികള്‍ക്കെല്ലാം അങ്ങനെയുള്ള കാര്യത്തില്‍ ഇഷ്ടങ്ങളുണ്ട്. എന്റെ മകളും അവളുടെ താല്‍പര്യങ്ങള്‍ പറയാറുണ്ട്. 'ഞാനിവിടെ ഒറ്റയ്ക്കാണ്. എനിക്കൊന്ന് പുറത്തു പോകണം. ചില കാര്യങ്ങള്‍ ചെയ്യാനുണ്ട്. ചിലരെ കാണാന്‍ പോകണമെന്ന്. തന്റെ പ്രായത്തിലുള്ള കുട്ടികളൊക്കെ പോകുന്നുണ്ടല്ലോ. അതുപോലെ എനിക്കും പോകണമെന്നാണ്,' മകള്‍ പറയാറുള്ളത്. അവള്‍ക്കും അവളുടെ പ്രായത്തിലുള്ളവര്‍ക്കും ഇക്കാര്യങ്ങള്‍ അറിയാം.

shobana

പക്ഷേ, ഞാന്‍ വളര്‍ന്ന് വന്ന കാലഘട്ടത്തില്‍ അങ്ങനൊയൊക്കെയാണ് ജീവിക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം പുറത്തു പോകണമെന്നാല്‍ അത് സിനിമയില്‍ അഭിനയിക്കുന്നതാണ്. പാര്‍ട്ടിയ്ക്ക് പോവുന്നതെന്നാല്‍ എന്റെ സുഹൃത്തുക്കളുടെ കൂടെയുള്ളതാണ്. ഭക്ഷണം സെറ്റില്‍ നിന്നും കിട്ടുന്നതാണ്. എനിക്ക് അതൊക്കെ വലിയ നിധി കിട്ടിയ പോലെയായിരുന്നു എന്നും ശോഭന പറയുന്നു.

ആകെ പ്രശ്‌നമായി തനിക്ക് തോന്നിയത് മലയാള സിനിമയുടെ ചിത്രീകരണമാണ്. രാവിലെ നാല് മണിയ്ക്ക് വിളിച്ചെഴുന്നേല്‍പ്പിക്കും. 'ചേച്ചി, ചായ' എന്നു പറഞ്ഞ് എഴുന്നേല്‍പ്പിക്കാന്‍ ആള് വരും. ആരും സിറ്റിയില്‍ ഷൂട്ടിങ്ങ് വെക്കാറില്ല. ദൂരെ സ്ഥലങ്ങളിലാകും ഷൂട്ട്. അവിടെ ഷൂട്ട് കഴിഞ്ഞ് മുറിയില്‍ എത്തുമ്പോഴേക്കും 12 മണിയാകും. രാവിലെ 5 മണി വരെ ഉറങ്ങാന്‍ പറ്റൂ എന്നതാണ് ആകെയുള്ള ബുദ്ധിമുട്ടി. ബാക്കി എല്ലാ കാര്യങ്ങളും നല്ല അനുഭവങ്ങളായിരുന്നു.

പ്രിയദര്‍ശന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ഭരതന്‍, ഭദ്രന്‍, ബാലു മഹേന്ദ്ര, അരവിന്ദന്‍ തുടങ്ങിയ മഹാരഥന്മാരുടെ തിരക്കഥകളാണ് എന്നെ കൂടുതല്‍ പഠിപ്പിച്ചത്. അവര്‍ എന്നെ കൂട്ടിക്കൊണ്ട് പോകുന്ന സ്ഥലത്താണ് ഞങ്ങള്‍ ആഘോഷിക്കാറുണ്ടായിരുന്നത്. അത്തരം ആളുകളെ കാണുന്നതാണ് എന്റെ സോഷ്യല്‍ ലൈഫ്. അതൊന്നും എല്ലാവര്‍ക്കും ലഭിക്കുന്ന അവസരങ്ങള്‍ അല്ലല്ലോ' എന്നും ശോഭന പറയുന്നു.

More from Filmibeat

Read more about: sobhana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X