ഒരു വലിയ തുക ആവശ്യമായിരുന്നു, ഒറ്റവര്‍ഷം കൊണ്ട് 23 ചിത്രങ്ങള്‍ സ്വീകരിച്ചതിനെ കുറിച്ച് ശോഭന
തെന്നിന്ത്യയിൽ ഒട്ടുമിക്ക നായകന്മാർക്കൊപ്പം അഭിനയിച്ചിട്ടുള്ള നടിയാണ് ശോഭന. മലയാളം തമിഴ് എന്നിങ്ങനെ തെന്നിന്ത്യൻ ഭാഷയിൽ സജീവമായിരുന്നു താരം. മോഹൻലാൽ മമ്മൂട്ടി, ജയറാം എന്നിവരുടെ ഭാഗ്യ നായികയായി സിനിമയി തിളങ്ങിയ ശോഭന ഒരു വർഷം കൊണ്ട് അഭിനയിച്ചത് 23 ൽ പരം ചിത്രങ്ങളായിരുന്നു. ഇപ്പോഴിത ഇത്രയും ചിത്രങ്ങൾ ചെയ്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരു വർഷം 23 ൽ പരം സിനിമ ചെയ്തതിൽ കാരണമുണ്ടെന്നാണ് ശോഭന പറയുന്നത്. പണം കൊണ്ട് തനിയ്ക്ക് ഒരു വലിയ ആവശ്യമുണ്ടായിരുന്നു . ഒരു നായിക നടിയെ സംബന്ധിച്ച് ഒറ്റ വര്‍ഷം ഇരുപത്തിമൂന്ന് ചിത്രങ്ങള്‍ വളരെ വലിയ കണക്കാണ്. എന്നാല്‍ പൈസയോടുള്ള ആര്‍ത്തി കൊണ്ടാണ് താന്‍ അത്രയും സിനിമകള്‍ ചെയ്യാൻ തീരുമാനിച്ചത്. കൂടാതെ തന്റെ പോരായ്മയെ കുറിച്ചും ശോഭന പറഞ്ഞു. ഡയലോഗ് മെമ്മറി ചെയ്യുക എന്നതായിരുന്നു തന്റെ ഏറ്റവും വലി പോരായ്മ എന്നും ശേഭന പറഞ്ഞു.
"ബോളിവുഡില്‍ ഓഫര്‍ വരുമ്പോഴും എനിക്ക് തുടരെ തുടരെ മലയാള സിനിമകള്‍ വരുന്നുണ്ടായിരുന്നു. എനിക്ക് രാജ്കപൂറിന്റെ സിനിമ വന്നിരുന്നു. അമ്മ ബോളിവുഡില്‍ പോകാന്‍ സമ്മതിച്ചില്ല. എനിക്ക് മലയാളത്തില്‍ സിനിമകള്‍ ഒഴിഞ്ഞ നേരമില്ലാതിരുന്നത് കൊണ്ട് ബോളിവുഡില്‍ അഭിനയിക്കണമെന്ന് തോന്നിയിട്ടില്ല. ഞാന്‍ ഒരു വര്‍ഷം ഇരുപത്തിമൂന്ന്‍ സിനിമകള്‍ ചെയ്തത് എനിക്കൊരു ഡബ്ബിംഗ് സ്റ്റുഡിയോട് തുടങ്ങണം എന്ന ആഗ്രഹത്താലാണ് അതിനാല്‍ എനിക്ക് പണം ആവശ്യമായിരുന്നു. അത് കൊണ്ട് സിനിമകളും അനിവാര്യമായിരുന്നു". ശോഭന പറയുന്നു.
അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് ശോഭന.1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന സിനിമയിൽ എത്തുന്നത്. പിന്നീട് അടൂർ ഗോപാലകൃഷ്ണൻ, ജി.അരവിന്ദൻ, കെ.ബാലചന്ദർ, എ.എം. ഫാസിൽ, മണി രത്‌നം, ഭരതൻ, ഉപലപതി നാരായണ റാവു, പ്രിയദർശൻ എന്നീ പ്രമുഖരായ സംവിധായകരുരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഒരു ഇടവേളയ്ക്ക ശേഷം ശോഭന വീണ്ടും മലയാളത്ത ലേയ്ക്ക് മടങ്ങി എത്തിയിട്ടുണ്ട്. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ശോഭ ന വീണ്ടും എത്തിയത്. സുരേഷ് ഗോപിക്ക് ഒപ്പമായിരുന്നു ചിത്രത്തിൽ അഭിനയിച്ചത്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരും ഈ ഛിത്രത്തിൽ അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











