'സാമന്തയെപ്പോലെ തന്നെ ശോഭിതയും, ചായിക്കൊപ്പമുള്ള നടിയുടെ ഫോട്ടോകളാണ് ഉദാഹരണം'; ഗ്രീൻ ലൈൻ തിയറി ചർച്ചയാകുന്നു
സോഷ്യൽമീഡിയയുടെ വരവോടെ ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ്ങിനും ട്രോളിനും പരിഹാസങ്ങൾക്കും വിധേയമാകുന്ന ഒരു വിഭാഗമാണ് സെലിബ്രിറ്റികൾ. അവരുടെ വ്യക്തി ജീവിതം കുറച്ച് കൂടി അടുത്ത് അറിയാൻ സാധിച്ചതോടെ സ്വകാര്യത മാനിക്കാതെയാണ് ആരാധകർ അവരുടെ ജീവിതത്തിലേക്ക് കയറി ചെല്ലുന്നതും അഭിപ്രായങ്ങൾ പറയുന്നതും കുറ്റപ്പെടുത്തുന്നതും. സോഷ്യൽമീഡിയയുടെ വരവോടെ പലവട്ടം ആലോചിച്ച ശേഷമാണ് ലൈം ലൈറ്റിൽ നിൽക്കുന്നവർ അഭിപ്രായങ്ങൾ പറയുന്നതുപോലും.
അടുത്ത കാലത്ത് സൈബർ ബുള്ളിയിങ് ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വന്ന താരദമ്പതികളാണ് നാഗചൈതന്യയും ശോഭിതയും. നടി സാമന്തയ്ക്കൊപ്പം കുടുംബ ജീവിതം നയിച്ചിരുന്ന നാഗചൈതന്യയെ ശോഭിത തട്ടിയെടുത്തുവെന്ന രീതിയിലാണ് സോഷ്യൽമീഡിയയിൽ സംസാരം. സാമന്തയുമായുള്ള വിവാഹമോചനം നടന്ന ഉടൻ തന്നെ നാഗചൈതന്യ ശോഭിതയുമായി പ്രണയത്തിലായിരുന്നു.

അടുത്തിടെയായിരുന്നു ശോഭിതയും നാഗചൈതന്യയും തമ്മിലുള്ള വിവാഹം. ഹൈദരാബാദിൽ വെച്ച് നടന്ന ചടങ്ങിൽ തെലുങ്ക്, തമിഴ് സിനിമാ മേഖലയിൽ നിന്നുള്ള പ്രമുഖരെല്ലാം പങ്കെടുത്തിരുന്നു. അടുത്തിടെ നടൻ റാണാ ദഗുബാട്ടി അവതാരകനായുള്ള ഒരു ഷോയിൽ നാഗചൈതന്യ അതിഥിയായി വരികയും അവിടെ വെച്ച് പ്രണയ കാലത്ത് ശോഭിതയ്ക്കൊപ്പം പകർത്തിയ ചില ഫോട്ടോകൾ റിവീൽ ചെയ്യുകയും ചെയ്തിരുന്നു.
ആ കപ്പിൾ ഫോട്ടോകൾ വൈറലായശേഷം ശോഭിത-നാഗചൈതന്യ ബന്ധത്തിന് സാമന്ത-നാഗചൈതന്യ ദാമ്പത്യവുമായി ചില സാമ്യതകളുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ. സാമന്തയെപ്പോലെ തന്നെ ശോഭിത-നാഗചൈതന്യ ദാമ്പത്യത്തിൽ ശോഭിതയാണ് കൂടുതൽ താൽപര്യം കാണിക്കുന്നതെന്ന് സോഷ്യൽമീഡിയ കമന്റുകൾ പറയുന്നു.
ശോഭിത-നാഗചൈതന്യ ദാമ്പത്യത്തെ ഗ്രീൻ ലൈൻ തിയറിയുമായി സാമ്യപ്പെടുത്തി വിലയിരുത്തിയാണ് കമന്റുകൾ. ദമ്പതികളുടെ ഒരു ഫോട്ടോയിൽ നിന്ന് അവരുടെ ബന്ധത്തിൻ്റെ ശക്തി മനസിലാക്കാൻ സഹായിക്കുമെന്നതാണ് ഗ്രീൻ ലൈൻ തിയറി. പവർ ആക്‌സിസ് എന്നും വിളിക്കപ്പെടുന്ന ഗ്രീൻ ലൈൻ തിയറിക്ക് എതിർലിംഗത്തിലുള്ളവരോടുള്ള ഒരു വ്യക്തിയുടെ പെരുമാറ്റത്തെക്കുറിച്ചും പറയാൻ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു.
ദമ്പതികളുടെ ചിത്രമെടുത്ത് രണ്ടുപേരുടെയും ശരീരത്തിന്റെ നടുവിലൂടെ ഒരു പച്ച വര വരയ്ക്കുക. പുരുഷനിൽ വരച്ചിരിക്കുന്ന രേഖ നേരെയാണെങ്കിൽ സ്ത്രീക്ക് ആ പുരുഷനേക്കാൾ ആഴത്തിലുള്ള വികാരങ്ങൾ ആ ബന്ധത്തിലുണ്ടെന്ന് മനസിലാക്കാമത്രെ. പങ്കാളിയിലേക്ക് ആരെങ്കിലും ഒരാൾ ചാഞ്ഞ് നിൽക്കുകയാണെങ്കിൽ അവരുടെ ബന്ധത്തിൽ ആ വ്യക്തിയാണ് കൂടുതൽ കീഴ്‌പ്പെട്ടിരിക്കുന്നതെന്നും മനസിലാക്കാം.

പുരുഷന്റെ ശരീരത്തിലെ വരച്ച രേഖ നേരെയുള്ളതാണെങ്കിൽ അയാൾക്കാണ് ആ ബന്ധത്തിൽ ആധിപത്യം ഉള്ളതെന്നും ഗ്രീൻ ലൈൻ തിയറി പറയുന്നു. അടുത്തിടെ പുറത്ത് വന്ന ശോഭിത-നാഗചൈതന്യ കപ്പിൾ ഫോട്ടോകളിൽ ശോഭിതയാണ് നാഗചൈതന്യയോട് കൂടുതൽ ചേർന്നും തോളിലേക്ക് ചാഞ്ഞും നിൽക്കുന്നത്. അതിനാലാണ് ശോഭിതയുടെ പെരുമാറ്റത്തെ ഗ്രീൻ ലൈൻ തിയറിയുമായി ചേർത്ത് ആരാധകർ കമന്റുകൾ കുറിച്ചത്.
ശോഭിതയെപ്പോലെ തന്നെ സാമന്തയും നാഗചൈതന്യയെ അതിരുവിട്ട് സ്നേഹിച്ചിരുന്നുവെന്നും എന്നാൽ നാഗചൈതന്യ സാമന്തയോട് ഒട്ടും താൽപര്യമില്ലാത്ത രീതിയിലാണ് പെരുമാറിയിരുന്നതെന്നും കമന്റുകൾ പറയുന്നു. ശോഭിതയ്ക്കൊപ്പമുള്ള ഫോട്ടോയിലും സമാനമായ ശരീരപ്രകൃതിയാണ് നാഗചൈതന്യയ്ക്കെന്നും കമന്റുകളുണ്ട്.


Click it and Unblock the Notifications