മുൻഭാര്യ സമാന്ത വിളിച്ച ഓമനപ്പേര് പൊതുവേദിയിൽ ഭർത്താവിനെ വിളിച്ചു, ശോഭിത തിരുത്തിയതിന് കാരണം?

വിവാഹദിവസം പോലും കടുത്ത സെെബർ ആക്രമണം നേരിടേണ്ടി വന്ന താര ദമ്പതികളാണ് നാ​ഗ ചെെതന്യയും ശോഭിത ധുലിപാലയും. നാ​ഗ ചെെതന്യയുടെ മുൻ ഭാര്യ നടി സമാന്തയുടെ ആരാധകർ വലിയ അമർഷം വിവാഹ ദിനത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രകടിപ്പിച്ചു. സമാന്തയെ ഇരുവരും ചതിച്ചതാണെന്നായിരുന്നു വാദം. എന്നാൽ സമാന്തയുമായി അകന്ന ശേഷമാണ് ശോഭിത സമാന്തയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. സോഷ്യൽ മീഡിയയിലെ ആക്രമണമൊന്നും ഇവർ കാര്യമാക്കുന്നില്ല. സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് ഇവർ. നാ​ഗ ചെെതന്യയും ശോഭിതയും പങ്കെടുത്ത ഒരു പ്രോ​ഗ്രാമാണിപ്പോൾ ചർച്ചയാകുന്നത്.

നടൻ നവീൻ പോളിഷെട്ടിയുടെ സിനിമാ പ്രൊമോഷണൽ പ്രോ​ഗ്രാമായിരുന്നു ഇത്. ഷോയിൽ മൂവരും രസകരമായി സംസാരിച്ചു. നവീൻ നാ​ഗ ചെെതന്യയെ ചായ് എന്ന് വിളിച്ചപ്പോഴെല്ലാം ശോഭിത തിരുത്തിയത് ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ചായ് എന്ന് വിളിച്ചപ്പോഴെല്ലാം ചെെതു എന്ന് വിളിക്കാൻ ശോഭിത ആവശ്യപ്പെട്ടു. നേരത്തെ ചായ് എന്ന് നാ​ഗ ചെെതന്യയെ വിളിച്ചിരുന്നത് മുൻ ഭാര്യ സമാന്തയാണ്. സാം, ചായ് എന്നാണ് ആരാധകരും ഇവരെ വിളിച്ചിരുന്നത്. ഇത് നെറ്റിസൺസ് ചൂണ്ടിക്കാ‌ട്ടുന്നുണ്ട്.

Sobhita Dhulipala   Naga Chaitanya

സമാന്തയും ഇന്ന് മറ്റൊരു വിവാഹ ജീവിതം നയിക്കുകയാണ്. ഫിലിം മേക്കർ രാജ് നിദിമൊറിനെയാണ് സമാന്ത വിവാഹം ചെയ്തത്. ഇരുവരും കുറച്ച് വർഷങ്ങളായി പ്രണയത്തിലായിരുന്നു. രാജിന്റെയും രണ്ടാം വിവാഹമാണിത്. തെലുങ്ക് സിനിമാ രം​ഗത്തെ പ്രിയ താര ജോഡിയായിരുന്നു നാ​ഗ ചെെതന്യയും സമാന്തയും. 2017 ൽ വിവാഹിതരായ ഇരുവരും നാല് വർഷത്തിനുള്ളിൽ വേർപിരിഞ്ഞു. ഏറെ നാൾ പ്രണയിച്ചതിന് സേഷമാണ് സമാന്തയും നാഗ ചൈതന്യയും വിവാഹത്തിലേക്ക് കടന്നത്. തെലുങ്ക് സിനിമാ ലോകത്ത് ആഘോഷമായി മാറിയ വിവാഹമായിരുന്നു ഇത്. വിവാഹമോചനം ആരാധകർക്കും ബന്ധുക്കൾക്കും നിരാശയായി. എന്നാൽ ആലോചിച്ചെടുത്ത തീരുമാനമാണിതെന്നാണ് നാ​ഗ ചെെതന്യ പറഞ്ഞത്. വിവാഹ ജീവിതത്തിൽ തന്റെ 100 ശതമാനവും കൊടുത്തു. എന്നാൽ അതിൽ വിജയിച്ചില്ല. എന്നായിരുന്നു സമാന്ത പറഞ്ഞത്.

Sobhita Dhulipala   Naga Chaitanya

വേർപിരിയലിന് ശേഷം ആരോ​ഗ്യ പ്രശ്നങ്ങൾ സമാന്തയെ അലട്ടിയിരുന്നു. മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനാണ് സമാന്തയെ ബാധിച്ചത്. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷമായിരുന്നു ഈ കണ്ടീഷൻ ബാധിച്ചത്. സമാന്തയെ മാനസികമായി തകർത്ത നാളുകളാണ് കടന്ന് പോയത്. രാജുമായുള്ള പ്രണയത്തെക്കുറിച്ചോ വിവാഹത്തെക്കുറിച്ച് ഇതുവരെ സമാന്ത തുറന്ന് സംസാരിച്ചിട്ടില്ല. സമാന്ത പുതിയൊരു ജീവിതത്തിലേക്ക് ക‌ടന്നതിൽ ആരാധകർ ഏറെ സന്തോഷത്തിലാണ്.

ശ്യാമലി ദെ എന്നാണ് രാജിന്റെ ആദ്യ ഭാര്യയുടെ പേര്. 2022 ലാണ് ഇരുവരും വിവാഹ ബന്ധം വേർപിരിഞ്ഞത്. ഫാമിലി മാൻ, സിതാഡെൽ എന്നീ പ്രൊജക്ടുകളിൽ ഒരുമിച്ച് പ്രവർത്തിച്ചവരാണ് സമാന്തയും രാജും. സിനിമാ രം​ഗത്ത് സമാന്തയിപ്പോൾ പഴയത് പോലെ സജീവമല്ല. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

More from Filmibeat

Read more about: naga chaitanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X