ഞാൻ എന്റെ ജീവിതം ജീവിക്കുന്നു, എന്ത് പ്രതികരണമാണ് എന്നിൽ നിന്ന് പ്രതീക്ഷിച്ചത്: ശോഭിത ധുലിപാല

കഴിഞ്ഞ രണ്ട് വർഷത്തോളമായി സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വന്ന നടിയാണ് ശോഭിത ധുലിപാല. നടൻ നാ​ഗ ചെെതന്യയുമായുള്ള വിവാഹ ശേഷമായിരുന്നു ഈ സാഹചര്യം. നാ​ഗ ചെെതന്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. മുൻ ഭാര്യ നടി സമാന്തയുമായി പിരിഞ്ഞ് മൂന്ന് വർഷത്തിനുള്ളിൽ വിവാഹം നടന്നു. സമാന്തയെ നാ​ഗ ചെെതന്യ വഞ്ചിച്ചതാണെന്ന് ​ഗോസിപ്പുകൾ വന്നു. എന്നാൽ ഇത് സത്യമായിരുന്നില്ല. വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് നാ​ഗ ചെെതന്യ ശോഭിത ധുലിപാലയെ ഡേറ്റ് ചെയ്യുന്നത്. ബന്ധം പിരിഞ്ഞ ശേഷം സമാന്തയും മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടന്നു. ‌

എഴുത്തിനിടയില്‍ അഭിനയവും! ആദ്യം നോ പറഞ്ഞു! ദൃശ്യം 3ലേക്ക് മുരളി ഗോപി എത്തിയത് ഇങ്ങനെ
എഴുത്തിനിടയില്‍ അഭിനയവും! ആദ്യം നോ പറഞ്ഞു! ദൃശ്യം 3ലേക്ക് മുരളി ഗോപി എത്തിയത് ഇങ്ങനെ

എന്നാൽ ശോഭിതയ്ക്ക് മോശം കമന്റുകൾ ഇന്നും നേരിടേണ്ടി വരുന്നു. അധിക്ഷേപങ്ങൾ കടുത്തിട്ടും ശോഭിത ധുലിപാല മൗനം പാലിക്കുകയാണുണ്ടായത്. ഇപ്പോഴിതാ ആദ്യമായി ഇതേക്കുറിച്ച് സംസാരിക്കുകയാണ് ശോഭിത. ജനശ്രദ്ധയുണ്ടായിരുന്നു എന്ന് ഉറപ്പാണ്. പക്ഷെ ആളുകൾക്ക് കൗതുകമായിരുന്നു. ഞാൻ എന്റെ ജീവിതം ജീവിക്കുകയായിരുന്നു. എന്ത് പ്രതികരണമാണ് എന്നിൽ നിന്ന് പ്രതീക്ഷിച്ചതെന്ന് എനിക്കറിയില്ല. ജീവിതത്തിൽ ഞാൻ മികച്ചയിടത്താണ് ഇന്നുള്ളത്. ആരാണ് ഞാനെന്നതിൽ ഉറപ്പുണ്ട്. ഭിന്നതകളുള്ള അഭിപ്രായങ്ങൾ ബാധിക്കാതെ അതിനെ കാണാൻ തനിക്ക് കുഴപ്പമില്ലെന്നും ശോഭിത ധുലിപാല പറഞ്ഞു.

Sobhita Dhulipala

​ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. തന്റെ കരിയറിനെക്കുറിച്ചും ശോഭിത ധുലിപാല സംസാരിക്കുന്നുണ്ട്. കഥാപാത്രങ്ങളെ ഉൾക്കൊള്ളുന്നതിനെക്കുറിച്ച് ശോഭിത വിശ​​ദീകരിച്ചു. കഥാപാത്രം എന്തിന് അങ്ങനെ ചെയ്യുന്നു എന്നതിന്റെ കാരണം എനിക്ക് വ്യക്തമായി മനസിലാകണം. ഒരു വ്യക്തിയെന്ന നിലയിൽ എതിരഭിപ്രായമുണ്ടാകും. ഞാനങ്ങനെ ചെയ്യില്ല, പക്ഷെ അവൾ എന്തിന് അങ്ങനെ ചെയ്തു എന്ന് മനസിലാക്കേണ്ടതുണ്ടെന്നും ശോഭിത ധുലിപാല പറഞ്ഞു.

സമാന്തയെ താൻ വഞ്ചിച്ചതാണെന്നും നടിയുടെ കരിയർ തകർത്തെന്നുമുള്ള വ്യാജ വാർത്തകൾ പ്രചരിച്ചതിനെതിരെ കഴിഞ്ഞ ദിവസം നടൻ നാ​ഗ ചെെതന്യ ഡൽഹി ഹെെക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ശോഭിതയല്ല തന്റെയും സമാന്തയുടെയും വിവാഹ ബന്ധം പിരിഞ്ഞതിന് കാരണം എന്ന് നാ​ഗ ചെെതന്യ പറഞ്ഞതാണ്.

വിവാഹ ജീവിതത്തെക്കുറിച്ച് നേരത്തെ നാ​ഗ ചെെതന്യയും ശോഭിത ധുലിപാലയും സംസാരിച്ചിരുന്നു. സിനിമാ തിരക്കുകൾക്കിടയിലും പരസ്പരം സമയം കണ്ടെത്താറുണ്ട്. സൂം കോളിലൂടെ സംസാരിക്കും. വീക്കെൻ‍ഡുകൾ ഒരുമിച്ച് ചെലവഴിക്കും. വിവാഹത്തിന് ശേഷം തന്റെ മുൻ​ഗണനകൾ മാറി. വീടിനും കുടുംബത്തിനും മുകളിൽ ഒന്നും തനിക്കിപ്പോൾ പ്രധാനമല്ലെന്ന് നാ​ഗ ചെെതന്യ പറഞ്ഞു. കരിയറിൽ മറ്റൊരു അധ്യായത്തിലാണ് താനിപ്പോൾ. ഈ അധ്യായത്തിൽ ഹാങ് ഓവറുകൾ കുറവാണ്. ഒരു കഥാപാത്രം ചെയ്യുമ്പോൾ പൂർണമായും അതിലാണ്.

പൂർണമായും അതിൽ മുഴുകി പോകുന്നു. ഷൂട്ട് കഴിഞ്ഞാൽ കഥാപാത്രത്തിൽ നിന്നും പൂർണമായും പുറത്ത് കടക്കണമെന്നാണ് തനിക്കെന്നും ശോഭിത ധുലിപാല പറഞ്ഞു. വർക്ക് വീട്ടിലേക്ക് കൊണ്ട് വരുന്ന ആളോ കഥാപാത്രത്തിൽ കഴിയുന്ന ആളോ അല്ല ഞാൻ‌. പെട്ടെന്ന് സ്വിച്ച് ഓഫ് ചെയ്യാൻ തനിക്ക് പറ്റാറുണ്ടെന്ന് നാ​ഗ ചെെതന്യയും അന്ന് പറഞ്ഞു.

വർക്കിന് പോകും മുമ്പ് ഒരുമിച്ച് ബ്രേക്ക്ഫാസ്റ്റ് കഴിക്കും. ഡിന്നറും ഒരുമിച്ച്. രാവിലെ ആറ് മണിക്ക് എഴുന്നേറ്റ് ജിമ്മിൽ പോകും. ഞാൻ തിരിച്ച് വരുമ്പോൾ ശോഭിത എഴുന്നേൽക്കുന്നുണ്ടേയുണ്ടാകൂയെന്നും നാ​ഗ ചെെതന്യ പറഞ്ഞു. ഞങ്ങളുടെ ഓഫ് ഡേയ്സ് ഒന്നിപ്പിക്കാൻ നോക്കും. ഷെഡ്യുളുകൾ നോക്കി ഡേറ്റ് തീരുമാനിച്ച് ഒരുമിച്ച് യാത്രകൾക്ക് പോകാറുണ്ടെന്നും നാ​ഗ ചെെതന്യയും ശോഭിത ധുലിപാലയും അന്ന് പറഞ്ഞു.

Read more about: sobhita dhulipala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X