'ഞാന്‍ ലക്ഷ്യമില്ലാതെ പറക്കുന്ന പട്ടവും അദ്ദേഹം കടിഞ്ഞാണും, പൊരുത്തക്കേടുകൾ താത്പര്യവും കൗതുകവും നിലനിര്‍ത്തി'

തെന്നിന്ത്യൻ സിനിമാലോകം ഉറ്റുനോക്കിയ താരവിവാഹങ്ങളിൽ ഒന്നായിരുന്നു ശോഭിത ധൂലിപാല-നാഗ ചൈതന്യ വിവാഹം. വിവാഹത്തിന് മുമ്പും ശേഷവും നടന്ന ആ​ഘോഷങ്ങളുടേയും ചടങ്ങുകളുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയിൽ വെച്ചായിരുന്നു ആ​ഘോഷമായ വിവാഹം. അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങിലായിരുന്നു വിവാഹനിശ്ചയം നടന്നത്. നാഗ ചെെതന്യയും ശോഭിതയും പ്രണയത്തിലാണെന്ന അഭ്യൂഹം ഏറെ നാളുകളായി പ്രചരിക്കുന്നുണ്ടെങ്കിലും ഏറെക്കാലം ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.

പിന്നീട് നാഗചെെതന്യയുടെ പിതാവ് നാഗാർജുന അക്കിനേനിയാണ് വിവാഹ നിശ്ചയ വാർത്ത ഔദ്യോഗികമായി എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. സാമന്തയുമായുള്ള വിവാഹ ജീവിതത്തിൽ നിന്ന് പുറത്ത് വന്നശേഷമാണ് നാ​ഗ ചൈതന്യ ശോഭിത സൗഹൃദം പോലും തുടങ്ങുന്നത്.

Sobhita Dhulipala love story

രണ്ട് വർഷത്തോളം പ്രണയിച്ചശേഷമാണ് താരങ്ങൾ വിവാഹിതരായത്. എന്നാൽ ​നാ​ഗ ചൈതന്യയുമായി ശോഭിത പ്രണയത്തിലാണെന്ന ​ഗോസിപ്പുകൾ പുറത്ത് വന്നപ്പോൾ മുതൽ ഇരുവരും വലിയ രീതിയിൽ സൈബർ ബുള്ളിയിങിന് ഇരയായി. സാമന്തയെ ചതിച്ചിട്ടാണ് നാ​ഗ ചൈതന്യ ശോഭിതയുമായി പ്രണയത്തിലായതെന്ന തരത്തിലായിരുന്നു നടന് നേരിടേണ്ടി വന്ന ​ഗോസിപ്പുകൾ. മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ തട്ടിയെടുത്ത സ്ത്രീയെന്ന ലേബലായിരുന്നു ശോഭിതയ്ക്ക് ലഭിച്ചത്.

അതിന് കാരണം വിവാഹമോചനം കഴിഞ്ഞ് ഒരു വർഷം പിന്നിടും മുമ്പ് തന്നെ ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്ന ​ഗോസിപ്പുകൾ വന്നുവെന്നതാണ്. ആരാധകരുടെ ഊഹാപോഹങ്ങൾ മാത്രമല്ല സാമന്ത വിവാഹമോചനശേഷം നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞ ചില കാര്യങ്ങളും ശോഭിതയ്ക്കും നാ​ഗ ചൈതന്യയ്ക്കും സൈബർ ബുള്ളിയിങ് വർധിക്കാൻ കാരണമായിട്ടുണ്ട്.

മാണിക്യം പോലുള്ള ഭാര്യയെ ഉപേക്ഷിച്ച് മുക്കുപണ്ടം തേടി പോയ വ്യക്തിയാണ് നാ​ഗ ചൈതന്യ എന്ന രീതിയാലാണ് ഇരുവരുടെയും വിവാഹ ചിത്രങ്ങൾക്ക് പോലും ലഭിച്ച കമന്റുകൾ. കുടുംബം തകർത്ത് സാമന്തയുടെ ഭർത്താവിനെ തട്ടിയെടുത്ത സ്ത്രീയെന്ന രീതിയിൽ ശോഭിതയ്ക്ക് നേരെ നടത്തുന്ന കുറ്റപ്പെടുത്തലുകൾ ഇനി അവസാനിപ്പിക്കാം. കാരണം അടുത്തിടെ ന്യൂയോർക്ക് ടെെംസിന് നൽകിയ അഭിമുഖത്തിൽ പ്രണയ കഥ ശോഭിത വെളിപ്പെടുത്തി.

വിവാഹമോചനം കഴിഞ്ഞ തൊട്ടടുത്ത വർഷമാണ് നാ​ഗ ചൈതന്യയുടെ ജീവിതത്തിലേക്ക് ശോഭിത എത്തിയത്. അതുകൊണ്ട് തന്നെ സാമന്തയുമായുള്ള നാ​ഗ ചൈതന്യയുടെ വിവാഹ ജീവിതം തകരാൻ കാരണം ശോഭിതയാണെന്ന് ഇനി ആരാധകർക്ക് പറയാനാവില്ല. താൻ ലക്ഷ്യമില്ലാതെ പറക്കുന്ന പട്ടമാണെന്നും അതിന്റെ കടിഞ്ഞാണ്‍ ഭർത്താവ് നാ​ഗ ചൈതന്യയാണെന്നുമാണ് ശോഭിത പറഞ്ഞത്. തങ്ങള്‍ രണ്ടുപേരും തമ്മില്‍ ഒരുപാട് അന്തരങ്ങളുണ്ടെന്നും ആ പൊരുത്തക്കേടുകളിലെ കൗതുകമാണ് തമ്മില്‍ ബന്ധിപ്പിക്കുന്നതെന്നും ശോഭിത പറയുന്നു.

Sobhita Dhulipala love story

സംസാരത്തേക്കാള്‍ പ്രവൃത്തിയിലാണ് കാര്യമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് നാഗചൈതന്യ. എല്ലാ കാര്യങ്ങളും പെട്ടെന്ന് ചെയ്തുതീര്‍ക്കും. ഞാന്‍ നേരെ വിപരീതമാണ്. ഞാന്‍ ലക്ഷ്യമില്ലാതെ പറക്കുന്ന പട്ടമാണ്. അതിന്റെ കടിഞ്ഞാണ്‍ അദ്ദേഹമാണ്. ഞങ്ങള്‍ തമ്മിലുള്ള പൊരുത്തക്കേടുകളാണ് ഞങ്ങളില്‍ താത്പര്യവും കൗതുകവും നിലനിര്‍ത്തിയത് ശോഭിത പറഞ്ഞു. ഇൻസ്റ്റ​​ഗ്രാം സ്റ്റോറികൾക്ക് മറുപടി കൊടുത്ത് തുടങ്ങിയ പരിചയം പിന്നീട് സൗഹൃദത്തിലേക്ക് മാറി. ശേഷമാണ് താരങ്ങൾ പ്രണയത്തിലാകുന്നതും വിവാഹിതരാകാമെന്ന് തീരുമാനിക്കുന്നതും.

കഴിഞ്ഞ പുതുവത്സരദിനത്തില്‍ നാഗചൈതന്യയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ശോഭിതയും ലണ്ടനിൽ എത്തിയിരുന്നു. അവിടെവെച്ചാണ് നാഗചൈതന്യയുടെ കുടുംബത്തെ ശോഭിത ആദ്യമായി പരിചയപ്പെടുന്നത്. ജനുവരിയില്‍ ശോഭിതയുടെ കുടുംബം നാഗചൈതന്യയുടെ കുടുംബത്തേയും സന്ദര്‍ശിച്ചു. ഇതോടെ ഇരുവരും തമ്മിലുള്ള വിവാഹത്തിനുള്ള ഒരുക്കങ്ങളും തുടങ്ങി.

ശോഭിതയുടെ ആദ്യ വിവാഹമാണ് നാ​ഗ ചൈതന്യയുമായി നടന്നത്. നടി പ്രണയ കഥ തുറന്ന് പറഞ്ഞതോടെ ശോഭിതയ്ക്ക് എതിരെയുള്ള സോഷ്യൽമീഡിയയിലെ കുറ്റപ്പെടുത്തലുകൾക്ക് അവസാനമാകുമെന്ന് പ്രതീക്ഷിക്കാം.

Read more about: sobhita dhulipala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X