സെറ്റിൽ ശോഭിതയുടെ പാചകം; വീട്ടിൽ ഭാര്യയുണ്ടാക്കിയ ഭക്ഷണം കഴിക്കാൻ കാത്തിരിപ്പാണെന്ന് ചെെതന്യ

സോഷ്യൽ മീഡിയയിൽ വലിയ ഹേറ്റ് നേരിടേണ്ടി വന്ന താര ദമ്പതികളാണ് നാ​ഗ ചെെതന്യയും ശോഭിത ധുലിപാലയും. 2024 ഡിസംബർ 4 നായിരുന്നു ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ പരമ്പരാ​ഗത ചടങ്ങുകളോടെയുള്ള വിവാഹം. കുറച്ച് വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ് നിരാശയിലിരിക്കുന്ന കാലഘട്ടത്തിലാണ് നാ​ഗ ചെെതന്യയുടെ ജീവിതത്തിലേക്ക് ശോഭിത കടന്ന് വരുന്നത്. സോഷ്യൽ മീഡിയയിലൂടെയുള്ള ചാറ്റിം​ഗിലായിരുന്നു തുടക്കം.

പരസ്പരം പല കാര്യങ്ങളിലുമുള്ള ചേർച്ച തിരിച്ചറിഞ്ഞ ഇരുവരും വെെകാതെ പ്രണയത്തിലായി. പ്രണയവിവരം രണ്ട് പേരും മാധ്യമങ്ങളിൽ നിന്നും മറച്ച് വെക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒരുമിച്ചുള്ള യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ പുറത്ത് വന്നു. സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നവരാണ് നാ​ഗ ചെെതന്യയും ശോഭിതയും. ഒരുമിച്ചുള്ള ഫോട്ടോകൾ അപൂർവമായേ ഇരുവരും പങ്കുവെക്കാറുള്ളൂ. രണ്ട് പേർക്കും കരിയറിലെ തിരക്കുകളുള്ളതിനാൽ ഒരുമിച്ചുള്ള സമയം വിലപ്പെട്ടതാണന്നാണ് താര ദമ്പതികൾ പറയുന്നത്.

Naga Chaitanya  Sobhita Dhulipala

യാത്രകൾക്കായി ഇരുവരും സമയം കണ്ടെത്താറുണ്ട്. ശോഭിത ധുലിപാല സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടാേയാണിപ്പോൾ ശ്രദ്ധ നേ‌ടുന്നത്. സെറ്റിൽ വെച്ച് പാചകം ചെയ്യുന്ന ഫോട്ടാേയാണ് ശോഭിത പങ്കുവെച്ചത്. ‌സാമ്പാറാണ് നടി പാചകം ചെയ്യുന്നത്. മനുഷ്യന് അടിസ്ഥാനപരമായി വേണ്ട കഴിവ് എന്ന് ന‌ടി പോസ്റ്റിന് ഹാഷ്ടാ​ഗും നൽകിയിട്ടുണ്ട്. ഫോട്ടോ വെെറലായതിന് പിന്നാലെ ഭർത്താവ് നാ​ഗ ചെെതന്യയുടെ കമന്റെത്തി. ഈ കഴിവുകൾ വീട്ടിൽ ഒന്ന് രുചിക്കാൻ ഞാൻ കാത്തിരിക്കുകയാണ് എന്നാണ് നാ​ഗ ചെെതന്യയുടെ കമന്റ്.

തങ്ങൾക്ക് രണ്ട് പേർക്കും പാചകം വലിയ വശമില്ലെന്ന് നാ​ഗ ചെെതന്യയും ശോഭിതയും നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ശോഭിതയുടെ പോസ്റ്റിന് താഴെ ചെെതന്യയുടെ മുൻ ഭാര്യ സമാന്തയെക്കുറിച്ച് പരാമർശിച്ച് കമന്റുകളുണ്ട്. ശോഭിതയുടെ പോസ്റ്റുകളുടെ കമന്റ് ബോക്സിൽ ഇത് പതിവ് കാഴ്ചയാണ്. സമാന്തയുടെ വിവാഹമോചനത്തിന് കാരണം ശോഭിത ധുലിപാലയാണെന്നായിരുന്നു സോഷ്യൽ മീഡിയയിലെ വിമർശനം. കടുത്ത സൈബറാക്രണം ഇപ്പോഴും ശോഭിത വിവാഹ സമയത്ത് പോലും നേരിട്ടു.

Naga Chaitanya  Sobhita Dhulipala

എന്നാൽ ആദ്യ വിവാഹ ബന്ധം തകർന്നതിന് കാരണം ശോഭിതയല്ലെന്ന് നാ​ഗ ചൈതന്യ വ്യക്തമാക്കിയതാണ്. സമാന്തയുമായി പിരിഞ്ഞതിനെക്കുറിച്ചും ചെെതന്യ തുറന്ന് സംസാരിച്ചിട്ടുണ്ട്. നല്ലതിന് വേണ്ടിയായിരുന്നു ആ തീരുമാനം. അപ്പുറത്തുള്ളയാൾക്ക് ബഹുമാനം കൊടുത്ത് ഒരുപാട് ഈ ആലോചിച്ചെടുത്തത തീരുമാനമാണത്. ഞാൻ ഒരു തകർന്ന കുടുംബത്തിൽ നിന്ന് വരുന്നയാളാണ്. തകർന്ന കുടുംബത്തിൽ വളർന്ന കുട്ടി. ഈ അനുഭവം എന്താണെന്ന് എനിക്കറിയാം. അതിനാൽ ആയിരം വട്ടം ആലോചിച്ച ശേഷമാണ് പിരിയാമെന്ന തീരുമാനം എടുത്തതെന്നും നാ​ഗ ചെെതന്യ വ്യക്തമാക്കി.

2017 ൽ വിവാഹിതരായ സമാന്തയും നാ​ഗ ചെെതന്യയും 2021 ലാണ് പിരിഞ്ഞത്. ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് പിന്നീട് സമാന്ത കടന്ന് പോയത്. ബന്ധം പിരിഞ്ഞ് കുറച്ച് കാലത്തിനുള്ളിൽ ആരോ​ഗ്യ പ്രശ്നങ്ങൾ ബാധിച്ചു. മയോസിറ്റിസ് എന്ന ഓട്ടോഇമ്മ്യൂൺ കണ്ടീഷൻ ആരോ​ഗ്യത്തെ ബാധിച്ചു. ഇപ്പോഴും നടി ചികിത്സയിലാണ്. തെലുങ്ക് സൂപ്പർ താരം നാ​ഗാർജുനയാണ് നാ​ഗ ചെെതന്യയുടെ പിതാവ്. അമ്മ ലക്ഷ്മി ദ​ഗുബതി. നാ​ഗാർജുനയും ലക്ഷ്മിയും നാ​ഗ ചെെതന്യ കുഞ്ഞായിരുന്നപ്പോൾ പിരിഞ്ഞതാണ്. ലക്ഷ്മി ദ​ഗുബതിയുമായി പിരിഞ്ഞ ശേഷമാണ് നടി അമല അക്കിനേനിയെ നാ​ഗാർജുന വിവാഹം ചെയ്യുന്നത്. അഖിൽ അക്കിനേനി എന്നാണ് ഇവരുടെ മകന്റെ പേര്. അടുത്തിടെയായിരുന്നു അഖിലിന്റെ വിവാഹം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X