'കൂടെ കിടക്കാൻ പറ്റുമോയെന്നായിരുന്നു വിനായകന്റെ ചോദ്യം, അശ്ലീലപ്രയോ​ഗങ്ങളും ലൈം​ഗീകാവശ്യങ്ങളും അദ്ദേഹം പറഞ്ഞു'

നിരന്തരം വാർത്തകളിലും വിവാ​ദങ്ങളിലും ഇടംപിടിക്കാറുള്ള നടനാണ് വിനായകൻ. അടുത്തിടെ നടൻ ഫ്ലാറ്റിന്റെ ബാൽക്കണയിൽ നിന്ന് അസഭ്യം പറയുന്നതിന്റേയും ഉടുത്തിരുന്ന വസ്ത്രം അഴിച്ച് നഗ്നത പ്രദർശിപ്പിക്കുന്നതിന്റേയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നടനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയർന്നത്. ഇതിന് പിന്നാലെ വിനായകൻ മാപ്പ് ചോദിച്ചുകൊണ്ട് കുറിപ്പ് പങ്കിടുകയും ചെയ്തിരുന്നു. നേരത്തേയും പലതവണ വിനായകൻ വിവാദങ്ങളിൽപ്പെട്ടിരുന്നു.

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് തടഞ്ഞുവെച്ചതിന് തറയിൽ ഇരുന്ന് ആക്രോശിക്കുന്ന വിനായകന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയപ്പോൾ പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിനും വിനായകനെതിരെ കേസെടുത്തിരുന്നു.

Dinu Veyil Actor Vinayakan

ഇപ്പോഴിതാ വിനായകനിൽ നിന്നും തനിക്കും സുഹൃത്തിനുമുണ്ടായ ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് സോഷ്യൽ‌ ആക്ടിവിസ്റ്റ് ദിനു വെയിൽ. സില്ലി മോങ്ക്സ് മോളിവു‍‍ഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദിനു. കുട്ടികളുടെ ഒരു പരിപാടിയിലേക്ക് അതിഥിയായി ക്ഷണിച്ചപ്പോൾ അശ്ലീലപ്രയോ​ഗങ്ങളും തെറിവിളികളും അദ്ദേഹം തനിക്കും സുഹൃത്തിനും എതിരെ നടത്തിയെന്ന് ദിനു വെയിൽ പറയുന്നു.

പെയിൻ ആന്റ് പാലിയേറ്റീവുമായി ബന്ധപ്പെട്ട ഇടപെടലുകളിലൂടെയാണ് ഞാൻ സോഷ്യൽ‌ ആക്ടിവിസ്റ്റായി വന്നത്. അസുഖ ബാധിതരുടെ വേദന ഉൾക്കൊള്ളാൻ അതിലൂടെ വന്നതിനാൽ എളുപ്പമായിരുന്നു. പിന്നീടാണ് ജെന്റർ ഇക്വാളിറ്റി, കാസ്റ്റ് ഡിസ്ക്രിമിനേഷൻ, ഡിസേബിൾഡായിട്ടുള്ളവരുടെ റൈറ്റ്സ് എന്നിവയ്ക്ക് വേണ്ടി പ്രവർത്തിച്ച് തുടങ്ങിയത്.

ഈ പറഞ്ഞ കാര്യങ്ങളൊന്നും വിസിബിളല്ലാത്ത കാര്യങ്ങളായതുകൊണ്ട് സോഷ്യൽ‌ ആക്ടിവിസ്റ്റായി പ്രവർത്തിക്കുമ്പോൾ അതിലെ പെയിൻ ആളുകൾക്ക് മനസിലാക്കുക എന്നത് വളരെ പ്രയാസമാണ്. അതുകൊണ്ട് തന്നെ പ്രവർത്തനങ്ങൾ വളരെ ചലഞ്ചിങ്ങാണ് ദിനു പറയുന്നു. ദളിത് കുട്ടികളുടെ ഒരു ​ഗ്രൂപ്പുണ്ടായിരുന്നു. അവരുടെ ഒരു പരിപാടിക്ക് വിനായകനെ അതിഥിയായി വിളിക്കണമെന്ന് അഭിപ്രായം വന്നു. കാരണം അവരൊക്കെ റോൾ മോഡലായാണ് അദ്ദേഹത്തെ കണ്ടിരുന്നത്.

അങ്ങനെ എഴുത്തുകാരി കൂടിയായ മൃദുല ദേവിയുടെ കയ്യിൽ നമ്പറുണ്ടായിരുന്നു. അങ്ങനെ ഞാൻ വിളിച്ചു. അ​ദ്ദേഹമാണ് ഫോൺ എടുത്തത്. കാര്യം പറഞ്ഞപ്പോൾ സെക്ഷ്വലി കളേഡായിട്ടുള്ള റിമാർക്കാണ് അദ്ദേഹം തിരിച്ച് മറുപടിയായി പറഞ്ഞത്. അതുകേട്ട് ഷോക്കായി ഞാൻ കോൾ കട്ട് ചെയ്തു. പിന്നീട് വീണ്ടും അദ്ദേഹം തിരിച്ച് വിളിച്ചു. ഫോൺ എടുത്തത് മൃദുല ചേച്ചിയാണ്.

Dinu Veyil Actor Vinayakan

പക്ഷെ കൂടെ കിടക്കാൻ പറ്റുമോ എന്നുള്ള തരത്തിലായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ വീഡിയോയുടെ പത്തിരട്ടി എന്ന് പറയാവുന്ന തരത്തിലുള്ള തെറികളും അശ്ലീലപ്രയോ​ഗങ്ങളും ലൈം​ഗീക ആവശ്യങ്ങളുമാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്. അവസാനം ഞങ്ങൾ കോൾ കട്ട് ചെയ്തു.

പക്ഷെ അദ്ദേഹം തുടർച്ചയായി വിളിച്ചുകൊണ്ടിരുന്നു. അന്ന് പെട്ടന്ന് പരാതി കൊടുക്കാൻ പറ്റിയില്ല. ക്യാമ്പുമായി ബന്ധപ്പെട്ട കാര്യങ്ങളുണ്ടായിരുന്നു. മാത്രമല്ല അദ്ദേഹം മാപ്പ് പറയുമോയെന്ന് അറിയാൻ കാത്തിരുന്നു. അതിനുശേഷമാണ് പരാതിപ്പെട്ടതും സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടതും.

നിയമപരമായി പോകാമെന്ന് കരുതിയാണ് അദ്ദേഹത്തിന്റെ വോയ്സ് പുറത്തുവിടാതിരുന്നത്. പക്ഷെ വിനായകൻ ഇതെല്ലാം ട്വിസ്റ്റ് ചെയ്ത് ഞങ്ങൾ അങ്ങോട്ട് നിരന്തരമായി വിളിച്ചുവെന്നും അദ്ദേഹം ഒന്നും മോശമായി പറഞ്ഞിട്ടില്ലെന്നും പറഞ്ഞു. അതിനുശേഷം വലിയൊരു സൈബർ അറ്റാക്ക് ഞങ്ങൾക്ക് എതിരെ ഉണ്ടായി എന്നാണ് ദിനു വെയിൽ പറഞ്ഞത്.

More from Filmibeat

Read more about: vinayakan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X