തെറ്റ് ചെയ്യാൻ ധൈര്യം എനിക്കും വരും, ജീവിക്കുമ്പോൾ രാവണനെപ്പോലെ ജീവിക്കും; ബാല പറഞ്ഞത് വീണ്ടും ചർച്ചയാകുന്നു!

നടൻ ബാലയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഒരോ ദിവസവും പുറത്ത് വരുന്നത്. മുൻ ഭാര്യ എലിസബത്ത് ബാലയുടെ ഇതുവരെ പ്രേക്ഷകർ കണ്ടിട്ടില്ലാത്ത മുഖമാണ് തുറന്ന് കാട്ടുന്നത്. കൊടിയ മർദ്ദനവും പീഡനവും നടനിൽ നിന്നും നേരിട്ടതിനാലാണ് താൻ ബന്ധം അവസാനിപ്പിച്ചതെന്നാണ് എലിസബത്ത് പറഞ്ഞത്. എലിസബത്തിന്റെ വെളിപ്പെടുത്തലുകൾ വൈറലാകുമ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്ന സമയത്ത് നടൻ പറഞ്ഞ വാക്കുകൾ വീണ്ടും കുത്തിപ്പൊക്കി ചർച്ച ചെയ്യുകയാണ് പ്രേക്ഷകർ.

സ്ത്രീകൾക്ക് സർക്കാർ നൽകേണ്ട സുരക്ഷയെ കുറിച്ചും പീഡനങ്ങൾ അനുഭവിച്ചിട്ടുള്ളവർ അത് തുറന്ന് പറയാൻ മടിക്കരുതെന്നുമെല്ലാമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്ന സമയത്ത് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ ബാല പറഞ്ഞത്. ഞാൻ എന്റെ അനുഭവം കൊണ്ടാണ് സംസാരിക്കുന്നത്. തെറ്റ് ചെയ്യുന്നവൻ ലൂപ്പ് ​​ഹോൾ പഠിച്ചിട്ടാണ് ചെയ്യുന്നത്.

Actor Bala

മാത്രമല്ല അവനെ രക്ഷപ്പെടുത്താൻ ഒരുപാട് അഡ്വക്കേറ്റ്സും നിയമങ്ങളുമുണ്ട്. ഞാൻ ഇന്ത്യൻ സിറ്റിസണും ടാക്സ് അടക്കുന്ന വ്യക്തിയുമാണ്. അതുകൊണ്ട് തന്നെ എന്റെ വീട്ടിലോ നാട്ടിലോ അനീതി നടന്നാൽ അതിന് തക്കതായ ശിക്ഷ കൊടുക്കാനുള്ള വകുപ്പ് നമുക്ക് നാട്ടിലുണ്ടാവണം. അല്ലാത്തപക്ഷം ടാക്സ് അടക്കാൻ എനിക്ക് താൽപര്യമില്ല. കള്ളന്മാർക്കാണ് നാട്ടിൽ സ്വാതന്ത്ര്യമെങ്കിൽ ഞാൻ ഇവിടെ ജീവിക്കേണ്ട കാര്യമുണ്ടോ?.

നാളെ തെറ്റ് ചെയ്യാനുള്ള ധൈര്യം എനിക്കും വരും. ഞാൻ എല്ലാ തെറ്റും ചെയ്യും അവസാന നിമിഷം ഒരു ശിക്ഷ കിട്ടിയിട്ട് മരിച്ച് പോകും. ജീവിച്ചിരിക്കുമ്പോൾ രാവണനെപ്പോലെ ജീവിക്കും. എന്തിന് കഷ്ടപ്പെട്ട് രാമനെപ്പോലെ ജീവിക്കണമെന്ന തോന്നൽ എല്ലാവർക്കും വരും. സ്ത്രീകൾ മുന്നോട്ട് വന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇനിഷേറ്റീവ് എടുത്തതിനെ ഞാൻ അഭിനനന്ദിക്കുന്നു.

പക്ഷെ നാളെ ഇവരുടെ സത്യത്തിന് അതിന് അനുസരിച്ചുള്ള ശിക്ഷ നടപടികൾ ഉണ്ടായില്ലെങ്കിൽ പരാതിപ്പെട്ട സ്ത്രീകൾ ഡിപ്രഷനിലാകും. അവരും നിയമവും അവിടെ തോറ്റ് പോവുകയാണ്. അതിലാണ് എനിക്ക് ഭയങ്കര സങ്കടം. ഒരു പെണ്ണ് കേസ് കൊടുക്കണമെങ്കിൽ എന്ത് ധൈര്യം വേണം. അവർ കേസ് കൊടുക്കുന്നതോടെ നാട്ടുകാരും വീട്ടുകാരുമെല്ലാം ആ സ്ത്രീക്ക് സംഭവിച്ചത് അറിയും. കേസിന് പിന്നാലെ നടക്കുമ്പോൾ പല തരത്തിലുള്ള ആക്ഷേപങ്ങൾ കേൾക്കേണ്ടി വരും.‍

മാത്രമല്ല കേസ് തീരുമ്പോഴേക്കും ആ സ്ത്രീയെ സമൂഹവും നിയമവുമെല്ലാം ചീത്തയാക്കും. കാരണം സെറ്റിൽമെന്റിന്റെ പേരിൽ കാശ് കൊടുക്കും. ആ പണം അവൾ വാങ്ങുമ്പോഴാണ് ആ സ്ത്രീ വേശ്യയാകുന്നത്. ആ സ്ത്രീക്കും വേറെ വഴിയൊന്നുമുണ്ടാകില്ലെന്നാണ് ബാല അന്ന് സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.

Actor Bala Elizabeth

ബാലയുടെ പഴയ അഭിമുഖം വീണ്ടും വൈറലായതോടെ ബാല ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ മിടുക്കനാണെന്നാണ് കമന്റുകൾ. രണ്ട് സ്ത്രീകളുടെ ജീവിതം നശിപ്പിച്ചിട്ടും എങ്ങനെ ഇത്തരത്തിൽ സംസാരിക്കാൻ സാധിക്കുന്നുവെന്ന ചോദ്യവും ആളുകളിൽ നിന്നും ഉയരുന്നു. ക്രൂര മർദ്ദനവും ആക്ഷേപവുമാണ് ബാലയിൽ നിന്ന് മുൻ ഭാര്യമാരായ എലിസബത്തിനും അമൃതയ്ക്കും നേരിടേണ്ടി വന്നത്.

ബാലയുടെ പഴയ അഭിമുഖത്തെ കുറിച്ച് യുട്യൂബറായ സായ് കൃഷ്ണ പറഞ്ഞ വാക്കുകളും വൈറലാണ്. കാട്, വീട്, നാട്, റോഡ് എന്നൊക്കെ പറഞ്ഞ് ബാല കിടിലൻ ഡയലോ​ഗാണ്. ഇങ്ങേരുടെ കയ്യിൽ അത്യാവശ്യം പിടിപാടുണ്ട്. കാര്യങ്ങൾ ട്വിസ്റ്റ് ചെയ്തും മാനിപ്പുലേറ്റ് ചെയ്തും പറയാനുള്ള നല്ല കഴിവുമുണ്ട്. അത്യാവശ്യം എല്ലാവരേയും തീറ്റി പോറ്റാനുള്ള കുറച്ച് പൈസയുമുണ്ട്.

എലിസബത്തിനെ ഇടിച്ച് കുത്തി ഒരു വഴിക്കാക്കിയിട്ട് ആ സ്ത്രീക്ക് എതിരെ തന്നെ കേസ് കൊടുത്തിരിക്കുന്നു. മിണ്ടാൻ പാടില്ല അത് തന്നെ കാരണം. എന്തായാലും കൊള്ളാം എന്നാണ് ബാലയെ വിമർശിച്ച് സായ് കൃഷ്ണ പറഞ്ഞത്.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X