ചോറൂണ് നടത്തിയില്ലേ! എല്ലാ ഭക്ഷണവും ഒന്നിച്ച് കൊടുത്തോ? ഓമിയെ ഓര്‍ത്ത് സങ്കടം! മാസ് റിപ്ലേയുമായി ദിയ

ഗര്‍ഭിണിയായതും, പ്രസവിച്ചതും, മകന്‍ ജനിച്ചതുമെല്ലാം ലൈവായി തന്നെ വ്‌ളോഗിലൂടെ കാണിച്ചിരുന്നു ദിയ കൃഷ്ണ. വേണ്ടപ്പെട്ടവരുടെ സാന്നിധ്യത്തിലായിരുന്നു പ്രസവം. പ്രത്യേകത അനുമതിയോടെയായി എല്ലാം വീഡിയോയിലും പകര്‍ത്തിയിരുന്നു. ഇഞ്ചക്ഷന്‍ പോലും പേടിച്ചിരുന്ന ആളായിരുന്നു ഞാന്‍. കല്യാണം കഴിച്ച്, കുട്ടികളൊക്കെയായുള്ള ജീവിതം സ്വപ്‌നം കാണുമ്പോഴും എങ്ങനെ പ്രസവിക്കും എന്ന ആശങ്കയുണ്ടായിരുന്നു. ഗര്‍ഭിണിയായത് മുതല്‍ മിക്കപ്പോഴും ആശുപത്രിയിലലായിരുന്നു. വെള്ളം പോലും കഴിക്കാന്‍ പറ്റാത്തതിനാല്‍ ഡ്രിപ്പിടാറുണ്ടായിരുന്നു. മൂന്ന് മാസം വരെയേ ബുദ്ധിമുട്ടുകളുണ്ടാവുകയുള്ളൂ എന്ന് പലരും പറഞ്ഞിരുന്നു. അത് ശരിയായിരുന്നു. നാലാം മാസം മുതലാണ് എല്ലാം ആസ്വദിച്ച് തുടങ്ങിയതെന്ന് ദിയ പറഞ്ഞിരുന്നു. മകന്‍ ജനിച്ചത് മുതല്‍ അവന്റെ കാര്യങ്ങളെല്ലാം തനിച്ചാണ് ചെയ്യുന്നത്.

ആറാം മാസത്തിലേക്ക് കടന്നിരിക്കുകയാണ് ഓമി. ദ്രാവക രൂപത്തിലുള്ള കുറുക്കുകള്‍ നല്‍കിത്തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍. മക്കളൊക്കെ വലുതായതിന് ശേഷവും ബേബി ഫുഡും, റെസിപ്പികളുമൊക്കെ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഓമിക്കായി അതെല്ലാം ഉണ്ടാക്കി കൊടുക്കാന്‍ ആഗ്രഹമുണ്ടെന്ന് സിന്ധു കൃഷ്ണയും പറഞ്ഞിരുന്നു. കുക്ക് ചെയ്യാന്‍ അത്ര വശമില്ല ഓസിക്ക്. അതിനാല്‍ അക്കാര്യത്തില്‍ തന്നെ ആശ്രയിക്കുമെന്നാണ് പ്രതീക്ഷ. ഓമിക്ക് ഫുഡൊക്കെ ഉണ്ടാക്കി കഴിപ്പിക്കാനൊക്കെ ആഗ്രഹമുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആളായതിനാല്‍ അങ്ങനെയൊരു അവസരം അവള്‍ തരുമോയെന്ന് അറിയില്ലെന്നും അമ്മ പറഞ്ഞിരുന്നു. അമ്മ പറഞ്ഞത് ശരിവെക്കുന്ന തരത്തിലായിരുന്നു ദിയ സംസാരിച്ചത്.

Diya Krishna mass reply
Photo Credit: Diya Krishna/ Instagram

വ്യത്യസ്തമായ കുറുക്കുകള്‍ മകന് നല്‍കിയ വിശേഷങ്ങളായിരുന്നു വ്‌ളോഗിലൂടെ പങ്കുവെച്ചത്. ആറാം മാസത്തില്‍ ചോറൂണ്‍ ചടങ്ങൊന്നും ഇല്ലേയെന്നായിരുന്നു ചിലരുടെ ചോദ്യം. ഇതെങ്ങനെയാണ് ഒരു ദിവസം ഇത്രയധികം ഭക്ഷണം കൊടുക്കുന്നത്. കമന്റ് സെക്ഷന്‍ മൈന്‍ഡ് ചെയ്തില്ലേലും പീഡിയാട്രീഷ്യനെ പോയി കാണുന്നത് നല്ലതായിരിക്കും. റാഗിയാണ് ആദ്യം കൊടുക്കുക. ഇതെന്തിനാണ് ഇങ്ങനെ ടിന്‍ ഫുഡ് കൊടുക്കുന്നതെന്നുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. ഇത്രയ്ക്കും വിവരം ഇല്ലാത്ത ഫാമിലിയായിരുന്നോ ഇവരുടേത്. എക്‌സൈറ്റ്‌മെന്റ് ഉണ്ടെന്ന് കരുതി ഇത്രയധികം ഫുഡ് ഒന്നിച്ച് കൊടുക്കരുത്. ആ കുട്ടിയെ ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു. കമന്റ് ബോക്‌സില്‍ ദിയയെ വിമര്‍ശിച്ചായിരുന്നു പ്രതികരണങ്ങളെല്ലാം.

ഗര്‍ഭകാലത്ത് എല്ലാ ചടങ്ങുകളും നടത്തിയ ദിയയും അശ്വിനും മകന്റെ ചോറൂണ്‍ ചടങ്ങ് നടത്താത്തതെന്താണെന്നുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. അഞ്ചാം മാസം കഴിഞ്ഞാല്‍ മുതല്‍ അന്നപ്രാശ ചടങ്ങുകള്‍ നടത്താറുണ്ടല്ലോ, അതേക്കുറിച്ച് അറിയാത്തവരൊന്നുമല്ലല്ലോ എന്ന് ചോദിച്ചവരുമുണ്ടായിരുന്നു. ചോദ്യങ്ങളില്‍ പ്രതികരിച്ച് ദിയയും എത്തിയിരുന്നു. കുറേ ദിവസത്തെ കാര്യങ്ങളാണ് വ്‌ളോഗില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഞാന്‍ ന്യൂ മം ആണ്. കുഞ്ഞിന് ദിവസം പത്ത് തവണ ഫുഡ് നല്‍കാനാവില്ലെന്ന് എന്റെ ഇളയ അനിയത്തിക്ക് പോലും അറിയാം. ഒരു ദിവസത്തെ കാര്യങ്ങളല്ല ഈ വ്‌ളോഗിലൂടെ കാണിച്ചതെന്ന് നിങ്ങള്‍ക്ക് മനസിലാക്കിക്കൂടേ. അതിന് കോമണ്‍സെന്‍സ് മതിയല്ലോ എന്നായിരുന്നു ദിയയുടെ ചോദ്യം.

ഫുഡ് ഉണ്ടാക്കാന്‍ അമ്മയോട് പറഞ്ഞെങ്കിലും കൊടുത്തത് ദിയ തന്നെയായിരുന്നു. എന്റെ കുഞ്ഞിന് എല്ലാം ഞാന്‍ തന്നെ കൊടുക്കും. അശ്വിന്‍ കൊടുക്കുന്നത് പോലും എനിക്ക് സഹിക്കാനാവാത്ത കാര്യമാണ്. ഞാന്‍ തിരക്കിലാണെങ്കില്‍ മാത്രം അവനെക്കൊണ്ട് കൊടുപ്പിക്കും. അല്ലാത്തപ്പോള്‍ എല്ലാ കാര്യവും ഞാന്‍ തന്നെ ചെയ്യും. അമ്മയെന്ന നിലയില്‍ എനിക്ക് അത് നിര്‍ബന്ധമുള്ള കാര്യമാണെന്നും ദിയ തുറന്നുപറഞ്ഞിരുന്നു.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X