twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താരരാജാക്കന്‍മാരുടെ വണ്‍മാന്‍ ഷോ! അമ്മയുടെ സ്റ്റേജ് ഷോയെ കൊന്നുകൊല വിളിച്ച് സോഷ്യല്‍ മീഡിയ! കാണൂ!

    |

    അപ്രതീക്ഷിതമായെത്തിയ പ്രളയത്തിന് മുന്നില്‍ കേരളം വിറുങ്ങലിച്ച് നിന്നപ്പോള്‍ സഹായഹസ്തവുമായി ഓടിയെത്തിയവരില്‍ സിനിമാക്കാരുമുണ്ടായിരുന്നു. ചിത്രീകരണ തിരക്കുകളെല്ലാം മാറ്റിവെച്ച് സിനിമാലോകവും രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങുകയായിരുന്നു. ദുരിതാശ്വാസ ക്യാംപുകളിലേക്ക് സാധനങ്ങളെത്തിച്ചും ദുരിതബാധിതരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനുമൊക്കെയായി താരങ്ങള്‍ മുന്നിട്ടിറങ്ങിയിരുന്നു. കേരളത്തിലില്ലാതിരുന്ന താരങ്ങള്‍ തങ്ങളാല്‍ക്കഴിയാവുന്ന സഹായങ്ങളും എത്തിച്ചിരുന്നു. ഭാഷാഭേദമന്യേ കേരളത്തെ സഹായിക്കുകയായിരുന്നു സിനിമാലോകം.

    അപ്രതീക്ഷിത ട്വിസ്റ്റുകള്‍ക്കൊടുവില്‍ സല്‍മാന്‍ ഖാന്‍ പ്രഖ്യാപിച്ചു! ബിഗ് ബോസ് വിജയി ദീപിക! കാണൂ!അപ്രതീക്ഷിത ട്വിസ്റ്റുകള്‍ക്കൊടുവില്‍ സല്‍മാന്‍ ഖാന്‍ പ്രഖ്യാപിച്ചു! ബിഗ് ബോസ് വിജയി ദീപിക! കാണൂ!

    നവകേരള നിര്‍മ്മാണത്തില്‍ പങ്കുചേരാനായി തങ്ങളാല്‍ക്കഴിയാവുന്ന സഹായവും അമ്മ നല്‍കിയിരുന്നു. പ്രത്യേക സ്റ്റേജ് ഷോ നടത്തി ധനശേഖരണം നടത്തുന്നതിനെക്കുറിച്ചും അമ്മ ഭാരവാഹികള്‍ സൂചിപ്പിച്ചിരുന്നു. അബുദാബിയില്‍ വെച്ചായിരുന്നു ഒന്നാണ് നമ്മള്‍ അരങ്ങേറിയത്. തിരക്കുകളില്‍ നിന്നെല്ലാം മാറി താരങ്ങള്‍ റിഹേഴ്‌സല്‍ ക്യാംപുകളിലും സജീവമായിരുന്നു. പ്രതിഫലേച്ഛയാണ് താരങ്ങള്‍ ഈ പരിപാടിയുമായി സഹകരിച്ചത്. ഏഷ്യാനെറ്റായിരുന്നു പരിപാടിയുടെ ചാനല്‍ പാര്‍ട്‌നര്‍. രണ്ട് ഭാഗങ്ങളിലായാണ് പരിപാടി സംപ്രേഷണം ചെയ്തത്. പരിപാടി കണ്ട പ്രേക്ഷകര്‍ വ്യത്യസ്തമായ പ്രതികരണങ്ങളാണ് നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പ്രതികരണങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയുമൊക്കെയായി തുടര്‍ന്നുവായിക്കാം.

    മമ്മൂട്ടിയും മോഹന്‍ലാലും ലോക്കലായാല്‍ മറ്റുള്ളവരുടെ കാര്യമോ? താരജാഡകളില്ലാതെ ഒന്നാണ് നമ്മള്‍! കാണൂ!മമ്മൂട്ടിയും മോഹന്‍ലാലും ലോക്കലായാല്‍ മറ്റുള്ളവരുടെ കാര്യമോ? താരജാഡകളില്ലാതെ ഒന്നാണ് നമ്മള്‍! കാണൂ!

    താരരാജാക്കന്‍മാരുടെ ആധിപത്യം

    താരരാജാക്കന്‍മാരുടെ ആധിപത്യം

    പതിവില്‍ നിന്നും വ്യത്യസ്തമായ കലാപ്രകടനങ്ങളുമായെത്താനായാണ് മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ശ്രമിച്ചത്. എന്നാല്‍ താരരാജാക്കന്‍മാരുടെ കോപ്രായങ്ങള്‍ കൂടിപ്പോയെന്നുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. സ്‌കിറ്റിലായാലും നൃത്തത്തിലായാലും പറ്റുന്നത് ചെയ്താല്‍ പോരെയെന്ന വിമര്‍ശനവും ഉയര്‍ന്നുവന്നിട്ടുണ്ട്. പതിവ് പോലെ തന്നെ ഇത്തവണത്തെ ഷോയിലും താരരാജാക്കന്‍മാര്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നുവെന്നാണ് പ്രധാന വിമര്‍ശനം.

    ഒന്നും ചെയ്യാനാവാതെ യുവതാരങ്ങള്‍

    ഒന്നും ചെയ്യാനാവാതെ യുവതാരങ്ങള്‍

    യുവതാരങ്ങളില്‍ പലരും പരിപാടിയിലേക്കെത്തിയിട്ടും ഒന്നും ചെയ്യാനാവാതെ ഇരിക്കുന്ന കാഴ്ചകളായിരുന്നു. വിവാദങ്ങളും ആരോപണങ്ങളുമൊക്കെയായി നഷ്ടമായ പ്രതിച്ഛായ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു താരസംഘടന. എന്നാല്‍ യുവതാരങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കിയിരുന്നില്ലെന്നും അവരുടെ കലാപ്രകടനങ്ങള്‍ക്കും കൂടി പ്രാധാന്യം നല്‍കേണ്ടതാണെന്നും പ്രേക്ഷകര്‍ പറയുന്നു.

     സെല്‍ഫ് ട്രോളും വിമര്‍ശനത്തിനുള്ള മറുപടിയും

    സെല്‍ഫ് ട്രോളും മറുപടിയും

    സ്വയം ട്രോളിയും സംഘടനയ്ക്കും താരങ്ങള്‍ക്കുമെതിരെയുമൊക്കെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയുമൊക്കെ പരിപാടിയിലുണ്ടായിരുന്നു. സംഘടനയുടെ നിലപാടിനെതിരെ പരസ്യ പ്രതികരണവുമായി അഭിനേത്രികള്‍ രംഗത്തെത്തിയിരുന്നു. അത്തരത്തില്‍ മുന്‍പ് ഉയര്‍ന്നുന്ന പല വിമര്‍ശനങ്ങളുടേയും മുനയൊടിക്കുന്ന തരത്തിലുള്ള മറുപടികളായിരുന്നു സ്‌കിറ്റുകളില്‍ നിറഞ്ഞുനിന്നത്. മോഹന്‍ലാല്‍ തന്നെയായിരുന്നു കൗണ്ടറുകളുമായെത്തിയത്.

    മോഹന്‍ലാലിന്റെ ചാനല്‍

    മോഹന്‍ലാലിന്റെ ചാനല്‍

    മോഹന്‍ലാല്‍ ചാനല്‍ തുടങ്ങാന്‍ പോവുകയാണെന്നും അതിനായി അവാര്‍ഡ് പരിപാടി നടത്തുന്നതുമൊക്കെയായിരുന്നു ഒരു സ്‌കിറ്റില്‍.
    മോഹന്‍ലാല്‍ വരണമെങ്കില്‍ ആന്റണി പെരുമ്പാവൂര്‍ വരണമെന്നും ഇതൊന്നും അറിയില്ലെങ്കില്‍ താനൊക്കെ എവിടത്തെ നിര്‍മ്മാതാവാണെന്നുമൊക്കെ താരം ചോദിക്കുന്നുമുണ്ട്. സിനിമാലോകത്തെ പരസ്യമായ രഹസ്യങ്ങളിലൊന്നു കൂടിയാണിത്. നായികമാരെ കണ്ടാല്‍ അദ്ദേഹത്തെ പൂട്ടിയിടണമെന്നും അല്ലെങ്കില്‍ എല്ലാവരെയും വിളിച്ച് ബിഗ് ബോസ് തുടങ്ങുമെന്നുമായിരുന്നു മറ്റൊരു വിമര്‍ശനം. മമ്മൂട്ടിയെ കിട്ടാന്‍ പാടാണെന്നും ആര് പോകും അവര്‍ക്ക് പിന്നിലെന്നും മോഹന്‍ലാല്‍ ചോദിക്കുന്നതും സ്‌കിറ്റിലുണ്ടായിരുന്നു.

     സ്‌കിറ്റിലെ വാക്കുകളും പ്രയോഗവും

    സ്‌കിറ്റിലെ വാക്കുകളും പ്രയോഗവും

    മാമുക്കോയയും സംഘവും അവതരിപ്പിച്ച സ്‌കിറ്റില്‍ ഉപയോഗിച്ച വാക്കുകളും പ്രയോഗവുമൊക്കെ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നുവെന്ന വിമര്‍ശനവും പ്രേക്ഷകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി താന്‍ ഈ പ്രൊഡക്ടാണ് ഉപയോഗിക്കുന്നതെന്നും ഇതുവരെ കുഴപ്പമൊന്നുമില്ലെന്നുമായിരുന്നു ഭാര്യയെക്കുറിച്ചുള്ള കമന്റ്. ഉപയോഗിക്കാന്‍ അവസരം കിട്ടിയില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ കമന്റ്.

    താരങ്ങളുടെ പാട്ട്

    താരങ്ങളുടെ പാട്ട്

    അഭിനയം മാത്രമല്ല ആലാപനത്തിലും തങ്ങള്‍ മോശക്കാരല്ലെന്ന് വ്യക്തമാക്കുന്ന പ്രകടനവുമായാണ് താരങ്ങളെത്തിയത്. മധു ബാലകൃഷ്ണന്‍, ജ്യോത്സന, റിമി ടോമി എന്നിവര്‍ക്കൊപ്പമായിരുന്നു താരങ്ങള്‍ പാട്ടുകളുമായെത്തിയത്. ആസ്വാദകര്‍ക്ക് എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളുമായാണ് താരങ്ങളായെത്തിയത്. മോഹന്‍ലാല്‍, ബിജു മേനോന്‍, ഷാജോണ്‍ തുടങ്ങിയവരായിരുന്നു ഗാനങ്ങളുമായെത്തിയത്.

    സ്ത്രീകളെക്കുറിച്ചുള്ള പരാമര്‍ശം

    സ്ത്രീകളെക്കുറിച്ചുള്ള പരാമര്‍ശം

    ഇതുവരെ ഉപയോഗിച്ച ആരും കുറ്റം പറഞ്ഞിട്ടില്ല. ഭാര്യയായ സുജാതയെക്കുറിച്ചുള്ള കമന്റ് ഇങ്ങനെയായിരുന്നു. മാമുക്കോയയും ദേവി ചന്ദനയും സംഘവും അവതരിപ്പിച്ച സ്‌കിറ്റിലായിരുന്നു ഈ പ്രയോഗം. മോഹന്‍ലാല്‍, ഷംന കാസിം, പ്രജോദ്, മിയ, രമേഷ് പിഷാരടി തുടങ്ങി വന്‍താരനിരയാണ് ഈ സ്‌കിറ്റിനായി അണിനിരന്നത്. സുജാത ഐ ടിവി അവാര്‍ഡും താരങ്ങളുടെ പ്രതികരണവും പരിപാടിയുടെ പ്ലാനിങ്ങുമൊക്കെയായിരുന്നു സ്‌കിറ്റിലുണ്ടായിരുന്നത്.

    പിഷാരടിയുടെ അവതരണം

    പിഷാരടിയുടെ അവതരണം

    പിഷാരടിയും മിയയുമായിരുന്നു സുജാത ഐടിവി അവാര്‍ഡ് വിതരണത്തിന്റെ അവതാരകര്‍. വേദിയിലേക്കെത്തുന്നതിന് മുന്‍പ് ബാക്ക്് സ്റ്റേജില്‍ വെച്ച് ജയറാമും പിഷാരടിയും നടത്തിയ അഡജ്‌സറ്റ്‌മെന്റും ചെണ്ടമേളത്തിനിടയില്‍ കോല് നഷ്ടപ്പെടുന്നതുമൊക്കെ ചിരിയുണര്‍ത്തിയെങ്കിലും നിലവാരത്തകര്‍ച്ചയായിരുന്നു നിരാശപ്പെടുത്തിയത്.

    ഇടവേള ബാബുവിന്റെ സാന്നിധ്യം

    ഇടവേള ബാബുവിന്റെ സാന്നിധ്യം

    അമ്മയുടെ സെക്രട്ടറിയായ ഇടവേള ബാബുവിന്റെ ധീരതയെ അഭിനന്ദിക്കുന്ന തരത്തിലുള്ള കമന്റുകളുമായും മോഹന്‍ലാല്‍ എത്തിയിരുന്നു. ഏത് നിമിഷവും പൊട്ടിത്തെറിക്കുന്ന തരത്തിലുള്ള ബോംബുകളുമായാണ് തന്റെ സഹവാസമെന്നും പൊട്ടരുതെന്നും പൊട്ടില്ലെന്നുമാഗ്രഹിച്ചാണ് താന്‍ മുന്നോട്ട് പോവുന്നതെന്നുമായിരുന്നു താരത്തിന്റെ കമന്റ്.

    ടൊവിനോയ്ക്ക് ലഭിച്ച അവാര്‍ഡ്

    ടൊവിനോയ്ക്ക് ലഭിച്ച അവാര്‍ഡ്

    മലയാള സിനിമയിലെ ഇമ്രാന്‍ ഹാഷ്മിയായാണ് ടൊവിനോയ വിശേഷിപ്പിക്കാറുള്ളത്. ലിപ് ലോക്ക് രംഗങ്ങളുടെ പേരിലാണ് താരത്തെ വിമര്‍ശിക്കാറുള്ളത്. മികച്ച ബ്രത്ത് അനലൈസര്‍ക്കുള്ള അവാര്‍ഡാണ് താരത്തിന് നല്‍കിയത്. കൃത്വിമ ശ്വസോച്ഛാസത്തിനുള്ള അവാര്‍ഡ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും നേരിട്ടെത്താന്‍ കഴിയാത്തതില്‍ സങ്കടമുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്. കൃത്രിമ ശ്വസോച്ഛാസം കൊടുക്കാനുള്ള തിരക്കുകളിലാണ് താനെന്നും താരം പറഞ്ഞിരുന്നു.

    English summary
    social media comment against onnanu nammal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X