നവ്യയ്ക്കിത് മധുരപ്രതികാരമോ? അന്ന് മനം നൊന്തുകരഞ്ഞു! ഇന്ന് ജൂറി അംഗമായി ജേതാക്കളെ കണ്ടെത്തുന്നു!

സിനിമാപ്രേമികളെല്ലാം കാത്തിരിക്കുകയാണ് ഇത്തവണത്തെ പുരസ്‌കാര ജേതാക്കളെക്കുറിച്ചറിയാനായി. പോയവര്‍ഷം വിവിധ വിഭാഗങ്ങളിലായി മികവ് പ്രകടിപ്പിച്ചവരെ കണ്ടെത്തുന്നതിനായുള്ള നടപടികള്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന അവാര്‍ഡിന്റെ ആദ്യഘട്ട സ്‌ക്രീനിംഗ് പൂര്‍ത്തിയായെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പൂര്‍വ്വാധികം ശക്തിയോടെ സീനിയേഴ്‌സ് ആധിപത്യം സ്ഥാപിക്കുകയും ഗംഭീര പ്രകടനവുമായി ജൂനിയേഴ്‌സ് കൈയ്യടി നേടുകയും ചെയ്ത സിനിമകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. മികച്ച നടന്‍, നടി, ചിത്രം, സംവിധായകന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ കടുത്ത മത്സരമാണ് അരങ്ങേറുന്നത്.

കുമാര്‍ സാഹ്നിയാണ് ഇത്തവണത്തെ ജൂറിയുടെ അധ്യക്ഷന്‍. രചനാവിഭാഗം അധ്യക്ഷന്‍ പികെ പോക്കറാണ്. ഷെറി ഗോവിന്ദന്‍, ജോര്‍ത് കിത്തു, ക്യാമറമാന്‍ കെജി ജയന്‍, സംവിധായകനായ വിജയകൃഷ്ണന്‍, സംഗീത സംവിധായകന്‍ ബേണി ഇഗ്നേഷ്യസ് എന്നിവര്‍ക്കൊപ്പം അഭിനേത്രിയായ നവ്യ നായരും ഇത്തവണത്തെ ജൂറിയില്‍ അംഗമാണ്. ജൂറി അംഗമായതിന് പിന്നിലെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം എത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നവ്യ നായരും അംഗമാണ്

നവ്യ നായരും അംഗമാണ്

യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയതാണ് നവ്യ നായര്‍. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. ഏത് തരത്തിലുള്ള കഥാപാത്രത്തെയും തന്നിലേക്ക് ആവാഹിച്ച് മുന്നേറിയ താരം വിവാഹത്തോടെ സിനിമയില്‍ നിന്നും ബൈ പറയുകയായിരുന്നു. ഇന്നും താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇടയ്ക്ക് റിയാലിറ്റി ഷോയിലെ വിധികര്‍ത്താവായി താരമെത്തിയിരുന്നു.

അന്നത്തെ സങ്കടം

അന്നത്തെ സങ്കടം

മുന്‍പ് ജൂറിയുടെ വിധിയെക്കുറിച്ച് അറിഞ്ഞ് സങ്കടപ്പെട്ട അതേ താരം ഇന്ന് ജൂറിയില്‍. എന്തൊരു അത്ഭുതമാണെന്നായിരുന്നു ഒരാളുടെ കമന്റ്. താരത്തിന് പ്രതികാരം ചെയ്യാന്‍ പറ്റിയ സമയാണ് ഇപ്പോഴത്തേതെന്നാണ് മറ്റൊരാള്‍ ചൂണ്ടിക്കാട്ടിയത്. ജൂറി അംഗമാവാന്‍ കഴിഞ്ഞതിന്‍രെ സന്തോഷത്തിലാണ് താരമിപ്പോള്‍. ആദ്യഘട്ട സ്‌ക്രീനിംഗ് ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയെന്നും കടുത്ത മത്സരമാണ് അരങ്ങേറുന്നതെന്നുമായിരുന്നു അംഗങ്ങള്‍ പറഞ്ഞത്.

ആമിയെ പരിഗണിക്കുന്നില്ലേ?

ആമിയെ പരിഗണിക്കുന്നില്ലേ?

കമല്‍ സംവിധാനം ചെയ്ത ആമിയെ ഇത്തവണ മത്സരചിത്രങ്ങളില്‍ ഉള്‍പ്പെടുത്താനാവില്ലെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തുവന്നത്. മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരികളിലൊരാളായ മാധവിക്കുട്ടിയുടെ ജീവിതകഥ പറഞ്ഞ ചിത്രത്തിന് വ്യത്യസ്തമായ പ്രതികരണമായിരുന്നു ലഭിച്ചത്. ആമിയെ പരിഗണിക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ് ചിലര്‍ നവ്യ നായരുടെ പോസ്റ്റില്‍ കമന്റ് ചെയ്തത്.

ആശംസകള്‍

ആശംസകള്‍

ജൂറി അംഗമായി തിരഞ്ഞെടുത്തതിന് ന്യ നായരെ അഭിനന്ദിച്ചും ആരാധകരെത്തിയിട്ടുണ്ട്. ഒരുപാട് സന്തോഷം തോന്നുന്നുവെന്നും ഈ ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിയട്ടെയെന്നുമൊക്കെ ആരാധകര്‍ കുറിച്ചിട്ടുമുണ്ട്. ആരൊക്കെയായിരിക്കും ഇത്തവണ പുരസ്‌കാരം നേടുന്നതെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. മികച്ച നടനായി മോഹന്‍ലാലോ ഫഹദോ എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.

തിരിച്ചുവരവിനായി കാത്തിരിക്കുന്നു

തിരിച്ചുവരവിനായി കാത്തിരിക്കുന്നു

സിനിമയിലേക്കുള്ള നവ്യ നായരുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇടയ്ക്ക് ടെലിവിഷനില്‍ കണ്ടിരുന്നുവെങ്കിലും ഇന്നും ആരാധകര്‍ ചോദിക്കുന്നത് സിനിമയിലെ തിരിച്ചുവരവിനെക്കുറിച്ചാണ്. മികച്ച കഥാപാത്രത്തെ ലഭിച്ചാല്‍ തിരിച്ചെത്തുമെന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നു.

ചിത്രങ്ങള്‍ വൈറലായി

ചിത്രങ്ങള്‍ വൈറലായി

സിനിമയില്‍ സജീവമല്ലെങ്കില്‍ക്കൂടിയും ആരാധകപിന്തുണയില്‍ മുന്നിലുള്ള താരമാണ് നവ്യ നായര്‍. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരമെത്താറുമുണ്ട്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറുന്നത്. അടുത്തിടെ പുത്തന്‍ മേക്കോവറിലുള്ള ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X