വൈറസ് വേണ്ടെന്ന് വെച്ചത് കാളിദാസിന് പറ്റിയ് അബദ്ധം! താരപുത്രനെ പൊങ്കാല ഇട്ട് ട്രോളന്മാര്‍!
2018 ല്‍ മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത് ഒരുപാട് താരപുത്രന്മരായിരുന്നു. അക്കൂട്ടത്തില്‍ കാളിദാസ് ജയറാമായിരുന്നു ട്രോളന്മാരുടെ ഇര. ബാലതാരമായി വെള്ളിത്തിരയിലെത്തിയ കാളിദാസ് മലയാളത്തില്‍ നായകനായി അഭിനയിച്ച ചിത്രമായിരുന്നു പൂമരം. സിനിമ പ്രഖ്യാപിച്ചത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞത് റിലീസ് വൈകിയതിന്റെ പേരിലായിരുന്നു. ചിത്രീകരണം ആരംഭിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു കഴിഞ്ഞ മാര്‍ച്ചില്‍ പൂമരം എത്തിയത്.
പൂമരം റിലീസ് വൈകുന്നതിന്റെ പേരില്‍ നിരന്തരം കാളിദാസിന് ട്രോളന്മാരുടെ പൊങ്കാലയായിരുന്നു. ശേഷം വേറെ സിനിമകളില്‍ അഭിനയിച്ച് ആ കുറവ് പരിഹരിച്ചെങ്കിലും താരപുത്രനെ വിടാതെ ട്രോളന്മാര്‍ വീണ്ടുമെത്തിയിരിക്കുകയാണ്. ഇത്തവണ ആഷിക് അബുവിന്റെ സംവിധാനത്തിലെത്തിയ വൈറസ് തിയറ്ററുകളിലേക്ക് എത്തിയതോടെയായിരുന്നു കാളിദാസിന് പഴി കേള്‍ക്കേണ്ടി വന്നിരിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചയും ഇതാണ്.

സിനിമയിലേക്ക് എത്തിയ കാളിദാസ്
മലയാളത്തിലെ മുന്‍നിര നായകന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നിങ്ങനെയുള്ള താരങ്ങളുടെ എല്ലാം ആണ്‍മക്കള്‍ സിനിമയിലേക്ക് എത്തിയിരുന്നു. കാളിദാസ് ചെറുപ്പത്തില്‍ സിനിമയില്‍ അഭിനയിച്ചിരുന്നെങ്കിലും നായകനായി എത്തിയത് ഈ വര്‍ഷങ്ങളിലായിരുന്നു. പൂമരത്തിന് ശേഷം കൈനിറയെ സിനിമകളുമായി തിരക്കിലാണ് കാളിദാസ്. അതിനിടെയാണ് ആഷിക് അബുവിന്റെ വൈറസ് എന്ന ചിത്രം പ്രഖ്യാപിക്കുന്നത്. ചിത്രത്തില്‍ കാളിദാസും അഭിനയിക്കുന്നുണ്ടെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അധികം വൈകാതെ വൈറസില്‍ നിന്ന് കാളിദാസ് പിന്മാറിയതായി വാര്‍ത്തകള്‍ വന്നു.

വൈറസ് ഉപേക്ഷിച്ച് കാളിദാസ്
വൈറസില്‍ നിന്നും താന്‍ പിന്മാറിയെന്ന വാര്‍ത്ത കാളിദാസ് സ്ഥിതികരിച്ചിരുന്നു. ചിത്രത്തില്‍ നിന്നും താന്‍ പിന്മാറിയെന്നും അതിനെ കുറിച്ച് കൂടുതലൊന്നും പറയാന്‍ ഇല്ലെന്നുമായിരുന്നു ഒരു അഭിമുഖത്തില്‍ കാളിദാസ് വ്യക്തമാക്കിയത്. മറ്റ് സിനിമകളുടെ ഡേറ്റ് പ്രശ്‌നമുള്ളത് കൊണ്ടാണ് കാളിദാസ് പിന്മാറിയതെന്നായിരുന്നു സൂചന. താരപുത്രന് പകരം ശ്രീനാഥ് ഭാസി ആ കഥാപാത്രം ചെയ്യുമെന്നും പിന്നാലെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒടുവില്‍ ശ്രീനാഥ് ഭാസി തന്നെ ആ കഥാപാത്രം അവതരിപ്പിച്ചു.

തിയറ്ററുകളിലേക്കെത്തിയ വൈറസ്
കഴിഞ്ഞ വര്‍ഷം കേരളത്തെ പിടിച്ചുലച്ച നിപ്പയെ ആസ്പദമാക്കിയാണ് ആഷിക് അബുവിന്റെ സംവിധാനത്തില്‍ വൈറസ് എന്ന ചിത്രം പിറന്നത്. ഈദിന് മുന്നോടിയായി ജൂണ്‍ ഏഴിന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രം കണ്ടതിന് ശേഷം ആരാധകര്‍ ആദ്യം അന്വേഷിച്ചത് കാളിദാസിനെ കുറിച്ചാണ്. വൈറസിലെ ആ കഥാപാത്രം കാളിഗാസ് എന്ത് കൊണ്ടാണ് ഉപേക്ഷിച്ചതെന്നാണ് പലരും ചോദ്യമുന്നയിച്ചത്. കാരണം ചിത്രത്തില്‍ ഏറ്റവുമധികം പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ കഥാപാത്രം ശ്രീനാഥ് ഭാസി അവതരിപ്പിച്ച വേഷമായിരുന്നു. മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിയായ ഡോ.ആബിദ് എന്ന കഥാപാത്രത്തെയാണ് ശ്രീനാഥ് അവിസ്മരണിയമാക്കിയത്. ഇത്രയും നല്ല വേഷം കിട്ടിയിട്ടും അതുപേക്ഷിച്ച കാളിദാസിന് വമര്‍ശനവുമായി ട്രോളന്മാരും എത്തിയിരിക്കുകയാണ്.

വിമര്‍ശന പെരുമഴ
വൈറസ് ഉപേക്ഷിച്ചതിന് ശേഷം ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി, മിഥുന്‍ മാനുവല്‍ തോമസിന്റെ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നീ ചിത്രങ്ങളിലായിരുന്നു കാളിദാസ് അഭിനയിച്ചത്. ഈ രണ്ട് ചിത്രങ്ങളും പ്രതീക്ഷിച്ച പോലെ വിജയിച്ചിരുന്നില്ല. ഇതോടെ വൈറസില്‍ മുഴുനീളം നിറഞ്ഞ് നില്‍ക്കുന്ന ആബിദിനെ ഒഴിവാക്കേണ്ടത് ഇല്ലായിരുന്നു എന്ന് വിമര്‍ശിച്ച് പ്രേക്ഷകര്‍ എത്തിയിരിക്കുകയാണ്. സന്തോശ് ശിവന്റെ സംവിധാനത്തിലെത്തുന്ന ജാക്ക് ആന്‍ഡ് ജില്‍ ആണ് കാളിദാസിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം. ഇതല്ലാതെ വേറയെും സിനിമകളുടെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











