മഷുവിന് മലേഷ്യ, സോനുവിന് ലുലുമാള്‍! ധൈര്യമുണ്ടേല്‍ സോനുവിനെ ട്രിപ്പ് കൊണ്ടു പോകൂ; ബഷിയോട് ആരാധകര്‍

By Desk

സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് ബഷീര്ർ ബഷിയും കുടുംബവും. ബഷീറിന്റേയും ഭാര്യമാരായ സുഹാനയുടേയും മഷൂറയുടേയും വീഡിയോകള്‍ വെെറലായി മാറാറുണ്ട്. ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ബഷീർ ബഷി.

മഷൂറയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ് നല്‍കിയ ബഷീര്‍ ബഷി. മഷൂറയ്ക്കും മകനുമൊപ്പം മലേഷ്യന്‍ ട്രിപ്പാണ് ബഷി ഒരുക്കിയ സര്‍പ്രൈസ്. നവംബര്‍ മൂന്നിനാണ് മഷൂറയുടെ പിറന്നാള്‍. മലേഷ്യല്‍ വച്ച് പിറന്നാള്‍ ആഘോഷിച്ച ശേഷമാകും തിരിച്ച് വരികയെന്നാണ് ഇരുവരും വീഡിയോയിലൂടെ പറയുന്നത്. തങ്ങളെക്കുറിച്ച് നെഗറ്റീവ് കമന്റിടുന്നവര്‍ക്കുള്ള മറുപടിയാണ് ഈ യാത്രയും വീഡിയോയുമെന്നാണ് ബഷീര്‍ ബഷി പറയുന്നത്.

Basheer Bashi

യാത്രയില്‍ ബഷീറിനും മഷൂറയ്ക്കുമൊപ്പം സുഹാനയും കുട്ടികളുമില്ല. ഇതിനെതിരെ നിരവധി പേരാണ് കമന്റിലെത്തിയിരിക്കുന്നത്. ബഷീര്‍ സുഹാനയെ അവഗണിക്കുകയാണെന്നും മഷൂറയോടാണ് ബഷീറിന് ഇഷ്ടം കൂടുതലെന്നുമാണ് അവര്‍ ആരോപിക്കുന്നത്. സുഹാനയേയും മക്കളേയും ഒഴിവാക്കിയുള്ള ഈ യാത്ര അതിന്റെ തെളിവാണെന്നുമാണ് ചിലര്‍ പറയുന്നത്.

'നെഗറ്റീവ് കമന്റ് ഇടട്ടെന്ന് പറഞ്ഞ് നിങ്ങള്‍ ആ പേരില്‍ ട്രിപ്പ് പോകും. മന്ദബുദ്ധി സോനു ഇതെല്ലാം വിശ്വസിക്കും. സോനു ബഷി ഇല്ലാതെ മാറി നിക്കുമല്ലോ അതുപോലെ മഷുവിന് കുറച്ചുദിവസം വീട്ടില്‍ പോയി നിന്നുടെ. സോനുവും പിള്ളേരും ബഷിയും എന്‍ജോയ് ചെയ്യട്ടെ അതെങ്ങനെ മഷു ഇല്ലാതെ ബഷിക് ഉറക്കം വരില്ലല്ലോ. എന്തൊക്കെ പറഞ്ഞാലും ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന ഒരു പെണ്ണും പുരുഷനെ മറ്റൊരുവള്‍ക്ക് പങ്ക് വെക്കാന്‍ കൊടുക്കില്ല. സോനു സമ്മതിച്ചു. ബഷിക്ക് സോനുവിനോട് ആത്മാര്‍ത്ഥ സ്‌നേഹം ആയിരുന്നേല്‍ സോനു ഉള്ളപ്പോള്‍ ആയാള്‍ മറ്റൊരു പെണ്ണിന്റെ സ്‌നേഹം തേടി പോകില്ലായിരുന്നു. കറക്റ്റ് അല്ലേ?' എന്നായിരുന്നു ഒരാളുടെ കമന്റ്.

Basheer Bashi

മഷുവിന് മലേഷ്യ, സോനുവിന് മൂന്നാര്‍,കൊച്ചി ലുലുമാള്‍, ഇത് ഒരു അത്ഭുതംവുമില്ല ധയ്യ്രമുണ്ടെങ്കില്‍ സുഹാനയെയും മക്കളെയും മാത്രം കൂട്ടി ഇത് പോലെ ഒരു ട്രിപ്പ് പോകൂ, ഒരു പെണ്ണും രണ്ട് കുട്ടികളും കരയുന്നത് പടച്ചവന്‍ കാണും, ഇതില്‍ അതിശയിക്കാന്‍ ഒന്നും ഇല്ല,താങ്കള്‍ നല്ലൊരു ഭര്‍ത്താവ് അല്ലെന്നു രണ്ടാമത് കെട്ടിയപ്പോഴേ തെളിയിച്ചതാണ്. പുച്ഛം മാത്രം, ബഷി മഷൂനെയും, കുട്ടിയേയും അവളുടെ വീട്ടിലാക്കി സോനുനെയും, മക്കളെയും കൊണ്ട് ഒരു ടൂര്‍ പോകു. ഞാന്‍ കുറ്റം പറഞ്ഞതല്ലാട്ടോ ഞങ്ങക്കാണ് ഈ അവസ്ഥ എങ്കില്‍ എന്ന് ചിന്തിച്ചു പോയി അതോണ്ട് പറഞ്ഞതാ എന്നിങ്ങനെയാണ് മറ്റ് ചില കമന്റുകള്‍.

ഇവര്‍ക്ക് രണ്ടു പേര്‍ക്കും ഒറ്റയ്ക്ക് പോകാനാണ് താല്‍പര്യം എല്ലാവരും എന്ത് ഓര്‍ക്കും എന്ന് വിചാരിച്ച് ചെയ്തില്ല ഇപ്പോള്‍ ബാഡ് കമന്റ് ഇടുന്നവരെ കുറ്റം പറഞ്ഞ് ഇവരുടെ ആഗ്രഹം സാധിക്കുന്നു എവിടെ ടൂറു പോയാലും അവരും കൂടെ ഉള്ളതുകൊണ്ട് ഇവര്‍ക്ക് ഒരുമിച്ച് കിടന്ന് എന്‍ജോയ് ചെയ്യാന്‍ പറ്റുന്നില്ല ഇപ്പോ ഒറ്റയ്ക്കാവുമ്പോള്‍ അതൊക്കെ നടക്കും പിന്നെ വ്യൂവേഴ്‌സ് പറഞ്ഞാ മതിയല്ലോ എ്ന്നായിരുന്നു മറ്റൊരു കമന്റ്. അതേസമയം വിമര്‍ശനങ്ങള്‍ക്കിടയിലും ബഷീര്‍ ബഷിയേയും കുടുംബത്തേയും പിന്തുണച്ചും നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X