'വിവാഹം കഴിക്കാത്തവർ ഉമ്മ വെക്കുന്നു, ഇത് മാതാപിതാക്കൾക്ക് പേരുദോഷം അല്ലേ?'; അമൃതയ്ക്കും ​ഗോപിക്കും വിമർശനം!

സോഷ്യൽ മീഡിയ ബുള്ളിയിങും പരിഹാസ കമന്റുകളും സ്ഥിരം ലക്ഷ്യം അനുഭവിക്കുന്ന ഒരാളാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും പങ്കാളിയും ​ഗായികയുമായ അമൃത സുരേഷും. ഇവരുടെ സോഷ്യൽമീഡിയ പോസ്റ്റുകളും വീഡിയോകളും നിറയെ പരിഹാസ കമന്റുകളാണ്.

ഒരു തവണ വിവാ​ഹം കഴിക്കുകയും ശേഷം ഭാര്യയെ ഉപേക്ഷിച്ച് അഭയ ഹിരൺമയിക്കൊപ്പം പതിനാല് വർഷത്തോളം ലിവിങ് ടു​ഗെതർ ജീവിതം നയിക്കുകയും ചെയ്ത ​ഗോപി സുന്ദർ അമൃതയുമായി പ്രണയത്തിലായതാണ് പലരേയും ചൊടിപ്പിച്ചത്.

ഇരുവരും പ്രണയം പരസ്യപ്പെടുത്തിയ അന്ന് മുതൽ വലിയ രീതിയിലുള്ള വിമർശനം ഇവർക്കെതിരെ വരുന്നുണ്ട്. എന്നാൽ മറ്റ് സെലിബ്രിറ്റികളെ അപേക്ഷിച്ച് എന്തിനും കൃത്യമായി മറുപടി കൊടുക്കാറുള്ള സ്വഭാവമാണ് ഗോപി സുന്ദറിന്റേത്. സഹികെട്ട് കഴിയുമ്പോഴാണ് ​ഗോപി സുന്ദർ പ്രതികരിക്കാറുള്ളത്.

ഇപ്പോഴിത തന്റെ പ്രണയിനി അമൃതയ്ക്കൊപ്പമുള്ള ഒരു പ്രണയം നിറഞ്ഞ വീഡിയോ കഴിഞ്ഞ ദിവസം ​ഗോപി സുന്ദർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.

വിവാഹം കഴിക്കാത്തവർ ഉമ്മ വെക്കുന്നു

ദുബായിൽ നിന്നും പകർത്തിയതാണ് വീഡിയോ. അമൃതയുടെ ചുണ്ടിൽ ചുംബിച്ച ശേഷം ഇരുവരും ഒരുമിച്ച് കൈകോർത്ത് ഓടി വരുന്നതാണ് വീഡിയോയിൽ കാണുന്നത്. അമൃത ഒരു ഷോയ്ക്ക് വേണ്ടിയാണ് ദുബായിലേക്ക് പോയത്. അമൃതയ്ക്ക് പിന്നാലെയാണ് ​ഗോപി സുന്ദറും ദുബായിലെത്തിയത്.

ലവ് ഓഫ് മൈ ലൈഫ് എന്ന തലക്കെട്ടോടെയാണ് അമൃതയ്ക്കൊപ്പമുള്ള പ്രണയാർദ്രമായ വീഡിയോ ​ഗോപി സുന്ദർ പങ്കുവെച്ചത്. റീൽസ് വീഡിയോ വൈറലായതോടെ കമന്റുകൾ കൂമ്പാരമായി.

ഇത് മാതാപിതാക്കൾക്ക് പേരുദോഷം അല്ലേ?

ഗോപിയേയും അമൃതയേയും അനുകൂലിച്ചും പ്രതികൂലിച്ചുമാണ് കമന്റുകൾ വരുന്നത്. 'പ്രണയം അത് നമ്മുടെ ചോയിസാണ്. മറ്റുള്ളതൊന്നും വിഷയമാക്കേണ്ടതില്ല, എത്രനാൾ കാണുമോ എന്തോ?, വിവാഹം കഴിക്കാത്ത ഇവർ ഇങ്ങനെ കെട്ടിപിടിച്ചും ഉമ്മ വെച്ചും ഫോട്ടോസും വീഡിയോസും പോസ്റ്റ് ചെയ്യുമ്പോൾ മാതാപിതാക്കൾ ഇത് കാണില്ലേ?.'

'അവർക്കിത് പേര് ദോഷം അല്ലേ. എന്താണ് കല്യാണം കഴിച്ചാൽ.....? പിന്നെ എന്തായാലും പ്രശ്നം ഇല്ലല്ലോ.! ഇങ്ങനൊക്കെ ജീവിക്കുന്നത് കൊണ്ടായിരുന്നോ ആദ്യ വിവാഹം ഡിവോഴ്സ് ആയത്...?.'

അമൃതയ്ക്കും ​ഗോപിക്കും വിമർശനം

എന്നിങ്ങനെ നീളുന്നു കമന്റുകൾ. ചിലർ അമൃതയുടെ വസ്ത്രധാരണത്തേയും കുറ്റപ്പെടുത്തി. അതിൽ ഒരു മോശം കമന്റിന് കുറിക്കുകൊള്ളുന്ന മറുപടിയും ​ഗോപി സുന്ദർ നൽകിയിട്ടുണ്ട്.

'നിങ്ങളുടെ മസ്തിഷ്കത്തിന്റെ പ്രവർത്തനം നിർത്തിവെച്ചശേഷം വിശ്രമിക്കുകയും നിങ്ങളുടെ സ്വന്തം കാര്യങ്ങൾ ആസ്വദിക്കുകയും ചെയ്യുക' എന്നാണ് ​ഗോപി സുന്ദർ ചൊറിയാൻ വന്ന സദാചാരക്കാരന് മറുപടി നൽകിയത്. കൺമണി എന്നാണ് ​ഗോപി സുന്ദർ അമൃതയെ ഓമനിച്ച് വിളിക്കുന്നത്.

ഇരുവരും യാത്രകൾ ഇഷ്‌ടപ്പെടുന്നവർ

മുമ്പ് പലപ്പോഴായി അമൃതയെ ഓമനപ്പേരായ കണ്മണിയെന്ന് വിളിച്ച് ഗോപി അഭിസംബോധന ചെയ്തിട്ടുണ്ട്. ​ഗോപി സുന്ദറിനെ അങ്കൂട്ടൻ എന്നാണ് അമൃത സുരേഷ് വിളിക്കുന്നത്. ഇരുവരും യാത്രകൾ ഇഷ്‌ടപ്പെടുന്നവരുമാണ്.

ഒന്നിച്ചും അല്ലാതെയും ഒട്ടേറെ സ്ഥലങ്ങൾ സന്ദർശിക്കുകയും ആളുകളെ കാണുകയും ചെയ്യുന്ന നിമിഷങ്ങൾ ഇവരുടെ സോഷ്യൽ മീഡിയ പേജുകളിൽ കാണാം.

അടുത്തിടെയാണ് അമൃതയ്ക്ക് ​ഗോൾഡൺ വിസ ലഭിച്ചത്. അധികാരപ്പെട്ടവരിൽ നിന്നും ഗോൾഡൻ വിസ സ്വീകരിക്കുന്ന വീഡിയോയും ചിത്രങ്ങളും അമൃത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

ഇരുവരുടേയും പ്രണയം

പക്ഷെ പരിപാടിയിൽ ഗോപി സുന്ദർ പങ്കെടുത്തില്ലായിരുന്നു. അതേസമയം ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ വന്നതും ഗോപി അമൃതയ്ക്ക് ആശംസകളുമായെത്തിയിരുന്നു. രണ്ട് വീട്ടുകാരുടേയും സമ്മതത്തോടെയാണ് ഇരുവരുടേയും പ്രണയ ബന്ധം മുന്നോട്ട് പോകുന്നത്.

അമൃതയുടെ മകൾ പാപ്പുവും ​ഗോപി സുന്ദറുമായി നല്ല സൗഹൃദത്തിലാണ്. മകളുടെ സമ്മതം കൂടി കിട്ടിയ ശേഷമാണ് ​ഗോപി സുന്ദറുമായി പ്രണയത്തിലായതെന്ന് അമൃത സുരേഷ് പറഞ്ഞിട്ടുണ്ട്.

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X