'ഇവളുടെ പല്ല് ഒരു കുറവല്ല, മരണം വരെ കൂടെ ഉണ്ടാവും, ക്യാഷ് കൊടുത്ത് കൊണ്ടുവന്നതാണോ എന്ന ചോദ്യമുണ്ട്'; ലയന!
ടിക്ക് ടോക്ക് റീൽസ് വീഡിയോകളിലൂടെ ശ്രദ്ധനേടിയ സോഷ്യൽമീഡിയ സെലിബ്രിറ്റിയാണ് ലയന എസ് കുറുപ്പ്. പല്ല് ഉന്തി നിൽക്കുന്നതിന്റെ പേരിൽ നെഗറ്റീവ് കമന്റുകൾ കേട്ട് മടുത്ത ലയന ഇപ്പോൾ തന്റെ സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിക്കുകയാണ്.
പല്ലുന്തിയെന്നും പല്ലിച്ചിയെന്നും തുടങ്ങി കേട്ടുകേൾവി പോലും ഇല്ലാത്ത വാക്കുകൾ പോലും വിളിച്ച് പലരും ലയനയെ അപമാനിച്ചിട്ടുണ്ട്. തുടക്കത്തിൽ മുഖത്തിന്റെ പകുതി മാത്രമാണ് വീഡിയോകളിലൂടെ ലയന വെളിപ്പെടുത്തിയിരുന്നത്.
പിന്നീട് പതിയ ധൈര്യം സംഭരിച്ചാണ് മുഖം മുഴുവൻ കാണിക്കാമെന്ന തീരുമാനത്തിലേക്ക് ലയന എത്തിയത്. അടുത്ത സുഹൃത്തുക്കളിൽ ചിലരിൽ നിന്ന് വരെ പരിഹാസം കേൾക്കേണ്ടി വന്നിരുന്നു ലയനയ്ക്ക്. ഇന്ന് പരിഹാസങ്ങളെ എല്ലാം മറികടന്ന് അറിയപ്പെടുന്ന ഒരു മോഡലായി മാറി കഴിഞ്ഞ് ലയന.

തന്നെ കളിയാക്കുന്നവർക്കുള്ള മറുപടി എന്നോണം അടുത്തിടെ ലയന ചെയ്ത ബ്രൈഡൽ ഷൂട്ട് വൈറലായിരുന്നു. ചുവന്ന ലെഹങ്കയും ബ്രൈഡല്‍ മേക്കപ്പുമൊക്കെയായി ഒരു കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങിയ ലയന പലർക്കും മുന്നോട്ട് ജീവിക്കാനുള്ള ആത്മവിശ്വാസം കൂടിയാണ് പകർന്ന് നൽകിയത്.
എവിടെ പോയാലും തന്നെ ഒരു അത്ഭുത ജീവിയെ നോക്കുന്നതുപോലെയാണ് പലരും നോക്കുന്നതെന്നും കുട്ടികൾ പോലും കളിയാക്കിയ അവസരങ്ങൾ ഒരുപാടുണ്ടായിട്ടുണ്ടെന്നും ലയന പറയുന്നു. തനിക്ക് മറ്റുളളവരുടെ സഹതാപം കിട്ടിയിട്ട് ഒന്നും ചെയ്യാനില്ലെന്നും ജന്മനാ ഉള്ള പ്രശ്നമാണെന്നും അല്ലാതെ താൻ ഉണ്ടാക്കിയെടുത്ത പ്രശ്നമല്ല തന്റെ പല്ലുകൾക്കുള്ളതെന്നും ലയന പറയുന്നു.
ഇപ്പോള്‍ ചികിത്സ നടക്കുന്നുണ്ടെന്നും ഇതിനോടകം രണ്ട് സർജറി കഴിഞ്ഞുവെന്നുമാണ് ലയന പറയാറുള്ളത്. സോഷ്യൽമീഡിയയിൽ ലയന വളരെ സജീവമാണ്. അടുത്തിടെയായി ഒരു യുവാവിനൊപ്പമുള്ള നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ലയന പങ്കുവെക്കുന്നുണ്ട്.
പൊതുവെ കപ്പിൾ ഫോട്ടോഷൂട്ട് ചെയ്യാറില്ലാത്ത ലയന ഹാഷ്മി എന്ന ചെറുപ്പക്കാരനൊപ്പം കപ്പിൾ ഫോട്ടോഷൂട്ട് തരത്തിലുള്ള ചിത്രങ്ങൾ പങ്കുവെക്കാൻ തുടങ്ങിയതോടെ ലയന പ്രണയത്തിലാണെന്ന തരത്തിൽ പ്രചരിക്കാൻ തുടങ്ങി. എന്നാൽ താനും ഹാഷ്മിയും തമ്മിലുള്ള ബന്ധം എന്താണെന്നുന്നള്ളത് വെളിപ്പെടുത്തിയിരക്കുകയാണ് ഇപ്പോൾ ലയന ബിഹൈൻവുഡ്സിന് നൽകിയിരിക്കുന്ന അഭിമുഖത്തിൽ.

താൻ വിവാഹിതയായി എന്ന തരത്തിൽ വരെ പ്രചാരണമുണ്ടെന്നും ലയന പറയുന്നു. 'ഫോട്ടോഷൂട്ട് ചെയ്തതിന് ശേഷം പലരും ചോദിക്കുന്നത് നിങ്ങളുടെ കല്യാണം കഴിഞ്ഞോ?, ഒരുമിച്ചാണോ താമസം എന്നൊക്കെയാണ്. പിന്നെ ഹാഷ്മിയുടെ ലുക്ക് കണ്ട് പലരും പറയുന്നത് ഞാൻ കാശ് കൊടുത്ത് എവിടെ നിന്നോ ഹാഷ്മിയെ കൊണ്ടുവന്നതാണ് എന്നാണ്.'
'ഹാഷ്മി മലയാളിയാണെന്നത് പലരും വിശ്വസിച്ചിട്ടില്ല. പക്ഷെ ഹാഷ്മി കൊച്ചിക്കാരനാണ്', ലയന പറയുന്നു. എന്നെ കാശ് കൊടുത്ത് കൊണ്ടുവന്നതുകൊണ്ട് എനിക്ക് താൽപര്യമില്ലാത്തതിനാൽ ഞാൻ ഫോട്ടോയിലൊന്നും ചിരിക്കുന്നില്ലെന്നാണ് ചിലർ പറയുന്നതെന്നാണ് ഹാഷ്മി പറയുന്നത്. താൻ പൊതുവെ ഇങ്ങനെയാണെന്നും ചിരിക്കുന്നത് വളരെ കുറവാണെന്നും ഹാഷ്മി കൂട്ടിച്ചേർത്തു.
'ഹാഷ്മിക്ക് ആരാധകർ കൂടുതൽ സ്ത്രീകളാണ്. ലവ് ലെറ്ററും ഡയറി മിൽക്കും കൊറിയറായി വരും. ഞങ്ങൾ ഒരുമിക്കണമെന്നും ഞങ്ങൾ വേർപിരിയണമെന്നും ആഗ്രഹിക്കുന്നവർ നിരവധിയാണ്. പല്ലിന്റെ രൂപം മാറ്റുന്നതിന് വേണ്ടി ഞാൻ ട്രീറ്റ്മെന്റിലാണ്. ഞാൻ ഈ ലുക്കിൽ ജീവിക്കാൻ തയ്യാറാണ്. പക്ഷെ വീട്ടുകാരുടെ വിഷമം കാണാൻ വയ്യ.'
'അവരാണ് ചോദ്യങ്ങൾ ഏറെയും കേൾക്കേണ്ടി വരിക. പിന്നെ ഞാനും ഹാഷ്മിയും പ്രണയത്തിലല്ല. ഞങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണ്. പിന്നെ ഞങ്ങൾ ഒരുമിച്ച് ഒരു മോഡലിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്. സിഇഒ ഹാഷ്മിയും മാനേജർ ഞാനുമാണ്. മോഡലിങിലേക്ക് എത്തിപ്പെടുന്നത് എങ്ങനെയെന്ന് അറിയാത്തവർക്ക് സപ്പോർട്ടായിട്ടാണ് ഈ കമ്പനി ആരംഭിച്ചിരിക്കുന്നതെന്നും', ലയ പറയുന്നു.
'ഒരു ഫാഷൻ ഷോയിൽ എന്റെ ഷോ സ്റ്റോപ്പറായിരുന്നു ലയ. അവിടെ വെച്ചാണ് ലയയെ ആദ്യം കണ്ടത്. എവിടെപ്പോയാലും ലയ എനിക്കൊപ്പം ഉള്ളതുകൊണ്ടാണ് പലരും ഞാനും ലയയും കപ്പിളാണെന്ന് തെറ്റിദ്ധരിച്ചിക്കുന്നത്. ലയയുടെ റിലേറ്റീവ്സ് പോലും ഞങ്ങളുടെ കല്യാണം കഴിഞ്ഞുവെന്നാണ് കരുതിയിരിക്കുന്നത്. പക്ഷെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ്. ലയയുടെ പല്ല് ഒരു കുറവായി എനിക്ക് തോന്നിയിട്ടില്ല. എന്റെ മരണം വരെ ലയ കൂടെ ഉണ്ടാവുമെന്ന് ഉറപ്പുണ്ടെന്നും', ഹാഷ്മി കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











