'ആഷി ​ഗേയല്ല അവന് ലേഡീസിനോട് തന്നെയാണ് താൽപര്യം, മറ്റൊരു ജീവിതം നോക്കാൻ ഞാൻ തന്നെ ആഷിയോട് പറഞ്ഞിട്ടുണ്ട്'

റീല്‍സ് വീഡിയോകളിലൂടെ ശ്രദ്ധേയനാണ് മലപ്പുറംകാരനായ ജാസില്‍ ജാസിയും പങ്കാളിയായ സുഹൃത്ത് ആഷിയും. പെണ്ണഴകിൽ വീഡിയോയുമായെത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ മുഹമ്മദ് ജാസിൽ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത് ടിക്ടോക് കാലത്താണ്. പലപ്പോഴും ജാസിലിന്റെ വീഡിയോകള്‍ക്ക് മോശം കമന്റുകളാണ് ലഭിക്കുന്നത്. ബ്യൂട്ടി ടിപ്സ് വീഡിയോയുമായി എത്തിയെങ്കിലും ആരാധകരും കാഴ്ചക്കാരും കൂടുതൽ ഉണ്ടായത് ഒരു അറബി വീഡിയോ വഴിയാണ്.

അറബി മോഡലില്‍ തലയില്‍ കെട്ട് കെട്ടുന്ന വീഡിയോ ഏകദേശം ഒരുകോടിയിലേറെ പേര്‍ കണ്ടു. ആഷിക്കൊപ്പം ദുബായിൽ സെറ്റിൽഡാണ് ജാസിൽ. സ്വന്തമായി ഒരു പെർഫ്യൂം ഷോപ്പ് നടത്തുകയാണ് ജാസിൽ. ഇപ്പോഴിതാ താനും ആഷിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും സോഷ്യൽമീഡിയ വഴി വരുന്ന മോശം കമന്റുകളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ജാസിൽ. മൂവി വേൾഡ് മീഡിയ മിഡിലീസ്റ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജാസിൽ.

Muhammed Jasil

ഞാൻ ലേസർ ട്രീറ്റ്മെന്റ് ചെയ്ത് തുടങ്ങി. ഹോർമോൺ ട്രീറ്റ്മെന്റ് ചെയ്തിരുന്നപ്പോൾ അമിതമായി ദേഷ്യം വരുമായിരുന്നു. ലേസർ ട്രീറ്റ്മെന്റ് ചെയ്തപ്പോൾ തന്നെ ട്രാൻസ് കമ്യൂണിറ്റിയിലുള്ളവരോട് എനിക്കുള്ള ബഹുമാനം കൂടി. അത്രത്തോളം വേദന സഹിച്ചാണ് പൂർണതയുള്ള സ്ത്രീയായി അവർ മാറുന്നത്. അതുകൊണ്ട് അവരെ ബഹുമാനിക്കണം.

നിരവധി സർജറികൾ ചെയ്യുമ്പോൾ അവർ ഒരുപാട് വേദന അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ട്രാൻസ്ജെന്റേഴ്സിന്റെ കമന്റ് ബോക്സിൽ വരുന്ന പല പേര് വിളിച്ചുള്ള കമന്റുകൾ കാണുമ്പോൾ എനിക്ക് വിഷമം തോന്നാറുണ്ട്. ജനങ്ങളിൽ പലർക്കും ട്രാൻസ്ജെന്റേഴ്സ് അനുഭവിക്കുന്ന വേദനകൾ അറിയില്ല. ട്രാൻസ് കമ്യൂണിറ്റി അം​ഗമായിരുന്ന മരിച്ചുപോയ അനന്യയായിരുന്നു എന്റെ ഇൻസ്പിരേഷൻ.

അവൾ ആത്മഹത്യ ചെയ്തുവെന്നത് എനിക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. അതുപോലെ കുടുംബം ഒഴിവാക്കി ട്രാൻസ് കമ്യൂണിറ്റിയിലുള്ളവർ പോകണമെന്ന് ഞാൻ പറയില്ല. കാരണം പറഞ്ഞ് മനസിലാക്കിയാൽ മതിയല്ലോ. ഞാൻ പെർഫ്യൂം ഷോപ്പ് നടത്തുകയാണ്. എനിക്ക് പ്രമോഷന് വരുന്ന പ്രൊഡക്ടുകളെല്ലാം ഞാൻ ഉപയോ​ഗിച്ച് സാറ്റിസ്ഫൈഡായാൽ മാത്രമെ പ്രമോഷൻ ചെയ്യാറുള്ളു. സ്റ്റാമിന സേവറും കോഫി പൗഡറുമെല്ലാം അങ്ങനെ തന്നെയാണ്.

നമ്മൾ സ്നേഹിക്കുന്നയാളുകൾ നമ്മളെ വിട്ടുപോകുന്നതാണ് എനിക്ക് ഏറ്റവും സങ്കടം. അത് ഏത് തരത്തിലുള്ള സ്നേഹബന്ധമാണെങ്കിലും അങ്ങനെ തന്നെയാണ്. ഞാൻ‌ ബി​ഗ് ബോസിൽ പോകണമെന്ന് ഏറ്റവും കൂടുതൽ ആ​ഗ്രഹിക്കുന്നത് ആഷിയാണ്.

അങ്ങനെയെങ്കിലും കുറച്ച് സമാ​ധാനം കിട്ടട്ടേയെന്ന മനോഭാവമാണ്. പക്ഷെ എത്ര വഴക്ക് കൂടിയാലും ഞങ്ങൾ‌ക്ക് പിരിഞ്ഞിരിക്കാൻ ആവില്ല. ഞങ്ങളുടെ ലൈഫ് ഞങ്ങൾ എ‍ഞ്ചോയ് ചെയ്യുന്നുണ്ട്. പലരും പലതും പറയാറുണ്ട്.

Muhammed Jasil

ആളുകൾക്ക് ഞങ്ങളുടെ സെക്സ് ലൈഫിനെ കുറിച്ചാണ് അറിയേണ്ടത്. എനിക്ക് മോശം കമന്റിടുന്നവരിൽ ഭൂരിഭാ​ഗവും പുരുഷന്മാർ. കൗൺസിലിങ് ചെയ്ത് നോക്കാൻ പലരും എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷെ അതുകൊണ്ട് ഒന്നും മാറുന്നതല്ല. ഞാൻ അഭിനയിച്ച് ജീവിക്കുന്നതല്ല. എന്ത് ചെയ്താലും ഒരിക്കൽ നമ്മുടെ സ്വത്വം പുറത്ത് വരും.

ഞാൻ ഒരിക്കൽ വിവാഹം കഴിച്ചതാണ്. പക്ഷെ അതൊരു വലിയ ഫ്ലോപ്പായിരുന്നു. അതിനുശേഷമാണ് എന്റെ ഐഡന്റിറ്റി ഞാൻ റിവീൽ ചെയ്തത്. എന്നെ വിവാഹം ചെയ്ത പെൺകുട്ടി തന്നെ എന്നോട് ചോദിച്ചിട്ടുണ്ട് വീഡിയോകൾ കാണുമ്പോൾ സ്ത്രീകൾ പെരുമാറുന്നത് പോലെ തോന്നിയിട്ടുണ്ടെന്ന്.

ഞാൻ രണ്ട് ചേച്ചിമാരുടെ സഹോദരനായിരുന്നതുകൊണ്ട് അത്തരത്തിൽ ചില പെരുമാറ്റങ്ങൾ ഉണ്ടെന്ന് ഞാൻ മറുപടി പറയുകയും ചെയ്തിരുന്നു. പിന്നെ പോകെ പോകെ എനിക്ക് ആ വിവാഹ ജീവിതം ഒട്ടും പറ്റാതെയായതോടെ രണ്ടുപേരും തീരുമാനിച്ച് പിരിഞ്ഞു. എന്റെ വീട്ടുകാരോടൊക്കെ ആ കുട്ടിക്ക് നല്ല സ്നേഹമായിരുന്നു.

ആഷി ​ഗേയല്ല. ആഷിക്ക് ലേഡീസിനോടാണ് താൽപര്യം. ആഷി എന്റെ നല്ല സുഹൃത്താണ്. പക്ഷെ എന്റെ ജീവിതം അറിഞ്ഞപ്പോൾ എനിക്കൊപ്പം നിൽക്കുകയായിരുന്നു. മറ്റൊരു ജീവിതം നോക്കാൻ ഞാൻ തന്നെ ആഷിയോട് പറഞ്ഞിട്ടുണ്ട്.

പക്ഷെ ഇപ്പോൾ രണ്ടുപേർക്കും പിരിയാൻ പറ്റാത്ത അവസ്ഥയാണ്. എന്നെ ഒഴിവാക്കാൻ പറഞ്ഞ് നിരവധി പെൺകുട്ടികൾ ആഷിക്ക് മെസേജ് ചെയ്യാറുണ്ടെന്നും ജാസിൽ പറഞ്ഞു. ജാസി വിടാത്തതുകൊണ്ടല്ല താൻ ജാസിയെ വിട്ട് പോകാത്തതെന്ന് ആഷിയും അഭിമുഖത്തിനിടെ വ്യക്തമാക്കി.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X