'സന്തോഷ് പണ്ഡിറ്റ് ഉത്തർപ്രദേശുകാരനോ..? ഇത്രയുംനാൾ മലയാളികളെ കബിളിപ്പിച്ചോ..?'; താരം പറഞ്ഞ മറുപടി ഇങ്ങനെ!

കൃഷ്‌ണനും രാധയും എന്ന ചിത്രത്തിലൂടെ മലയാളികളെ ഞെട്ടിക്കുകയും പിന്നീട് ഏറെ ചിരിപ്പിക്കുകയും ചെയ്‌ത താരമാണ് സന്തോഷ് പണ്ഡിറ്റ്. നിരവധി ട്രോളുകൾക്കും പരിഹാസങ്ങൾക്കും വിധേയനായ വ്യക്തി കൂടിയാണ് ഇദ്ദേഹം. വിവിധ സാമൂഹിക സന്നദ്ധ സേവനങ്ങളിൽ സജീവമാണ്.

ഒരു സമയത്ത് സന്തോഷ് പണ്ഡിറ്റിനെ പരിഹാസിക്കാൻ വേണ്ടി മാത്രം അദ്ദേഹത്തിന്റെ സിനിമകളും പാട്ടുകളും മലയാളികൾ കണ്ടിരുന്നു. അന്നും ഒറ്റയ്ക്ക് നിന്ന് പോരാടി മുടക്ക് മുതലും ഇരട്ടിയും സന്തോഷ് പണ്ഡിറ്റ് സമ്പാദിച്ചു. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്ന സന്തോഷ് പണ്ഡിറ്റിന്റെ ചിത്രം ഒരിടയ്​ക്ക് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബസിൽ ആരുംതിരിച്ചറിയാതെ സന്നദ്ധസേവനത്തിനായി യാത്ര ചെയ്യുന്ന സന്തോഷ് പണ്ഡിറ്റിന്റെ ചിത്രം ബസിലെ കണ്ടക്ടറായിരുന്നു സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. തന്നെ പരിഹസിക്കാൻ ആര് ശ്രമിച്ചാലും വ്യക്തവും കൃത്യവുമായ മറുപടി നനൽകിയെ സന്തോഷ് പണ്ഡിറ്റ് മടങ്ങാറുള്ളു.

Santhosh Pandit

കൃഷ്ണനും രാധയും സിനിമയുടെ പ്രമോഷൻ സമയത്ത് ​ഗൂഗിളി ന്റെ സെർച്ച്‌ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തായിരുന്നു പണ്ഡിറ്റെന്ന് റിപ്പോർ‌ട്ടുകൾ ഉണ്ടായിരുന്നു. സിനിമ റിലീസ് ആയപ്പോൾ ആൾക്കാർ തെറി വിളിക്കാനാണെങ്കിലും പൈസ കൊടുത്ത് തീയേറ്ററിൽ കേറി കൃഷ്ണനും രാധയും കണ്ടു. പിന്നെയും നിരവധി സന്തോഷ് പണ്ഡിറ്റ് സിനിമകളുണ്ടായി.

പതിയെ ചാനലുകൾ സന്തോഷിനെ അതിഥിയായി കൊണ്ട് വന്ന് പരിപാടികൾ ചെയ്തു. ആർക്ക് വേണമെങ്കിലും സിനിമ പിടിച്ച് തീയേറ്ററിൽ റിലീസ് ചെയ്യിപ്പിക്കാം എന്ന തോന്നൽ ഉണ്ടാക്കിയത് സന്തോഷ് പണ്ഡിറ്റ് സിനിമകളായിരുന്നു.

ഇന്ന് സന്തോഷ് പണ്ഡിറ്റിനെ പരിഹസിക്കുന്നവരുടെ എണ്ണം നന്നേ കുറഞ്ഞു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു ചാനൽ പരിപാടിയിൽ വിളിച്ച് വരുത്തി അവിടുത്തെ ഒരു കൂട്ടം കലാരാന്മാർ സന്തോഷിനെ അപമാനിച്ചപ്പോൾ മലയാളികൾ പ്രതികരിച്ചത് തന്നെ അതിന് വലിയൊരു ഉദാഹരണമാണ്.

സ്വന്തം സിനിമ അതിശയകരമായി മാർക്കറ്റ് ചെയ്ത് വിജയിപ്പിച്ച ആളെന്ന നിലയിലാണ് ഇപ്പോൾ സോഷ്യൽമീഡിയ അടക്കം അദ്ദേഹത്തെ പുകഴ്ത്തുന്നത്. ഇപ്പോഴിതാ മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ മലയാളിയാണോ എന്ന ചോദ്യത്തിന് സന്തോഷ് പണ്ഡ‍ിറ്റ് നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.

Santhosh Pandit

സന്തോഷ് പണ്ഡിറ്റ് മലയാളിയാണോ എന്നാണ് അവതാരകൻ ആദ്യം ചോദിച്ചത്. എന്നാൽ മൗനമായിരുന്നു സന്തോഷിന്റെ മറുപടി. മലയാളിയാണെന്ന് പറഞ്ഞ് മലയാളികളെ കബിളിപ്പിച്ചുവോ യഥാർഥത്തിൽ സന്തോഷ് പണ്ഡിറ്റ് ഉത്തർപ്രദേശുകാരനല്ലേ എന്നാണ് പിന്നീട് അവതാരകൻ ചോദിച്ചത്.

ഇതല്ലാതെ വേറെ എന്തെങ്കിലും ചോദിക്കൂവെന്നാണ് അപ്പോഴും സന്തോഷ് പണ്ഡിറ്റ് നൽകിയ മറുപടി. ഉത്തർപ്രദേശുകാരനായിട്ടും പ്രശസ്തിക്ക് വേണ്ടിയും സിനിമയ്ക്ക് വളക്കൂറുള്ള മണ്ണ് കേരളമാണെന്ന് തിരിച്ചറിഞ്ഞിട്ടും മാത്രം കേരളത്തിൽ വന്നതല്ലേയെന്ന് അവതാരകൻ ചോദിച്ചപ്പോഴും സന്തോഷ് പണ്ഡിറ്റ് മൗനം പാലിച്ചു.

ചോദ്യം വീണ്ടും ആവർത്തിക്കപ്പെട്ടപ്പോൾ താരം നൽകിയ മറുപടി ഇങ്ങനെയായിരുന്നു... 'ഞാൻ അന്ന് മുതൽ ഇന്ന് വരെ പറഞ്ഞിട്ടുള്ളത് സിനിമയെ ബിസിനസായി കാണുന്നുവെന്നാണ്. ഞാൻ പെർഫെക്ടാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല.'

'പിന്നെ ഞാൻ എങ്ങനെ മലയാളികളെ കബിളിപ്പിക്കും. ഉത്തർപ്രദേശുകാരനാണോ അല്ലയോ എന്നതിനെ കുറിച്ച് ഇപ്പോൾ സംസാരിക്കാൻ തയ്യാറല്ല. അതുപോലെ തന്നെ സന്തോഷ് മലയാളി ആയാലും ബം​ഗാളി ആയാലും അത് ഈ ലോകത്ത് ഒരാളെയും ബാധിക്കുന്ന വിഷയമല്ലെന്നും', താരം കൂട്ടിച്ചേർത്തു.

Read more about: santhosh pandit
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X