'ചില താരങ്ങൾ നഗ്ന‌ത പ്രദർശിപ്പിക്കുന്ന റോളിൽ ഹാപ്പിയാണ്, നിത്യ മേനോൻ ദെവത്തിന് നന്ദി പറഞ്ഞു'; സന്തോഷ് വർക്കി!

സോഷ്യൽമീഡിയ വന്നതോടെ ചില പ്രകടനങ്ങളിലൂടെ ഡാൻസിലൂടെ ഡയലോ​ഗിലൂടെ വൈറലായി മാറിയ നിരവധി പേരുണ്ട്. അവർക്കും ജനങ്ങൾക്കിടയിൽ നിന്നും സെലിബ്രിറ്റികൾക്ക് ലഭിക്കുന്ന പിന്തുണയാണ് ലഭിക്കുന്നത്. അക്കൂട്ടത്തിൽ മോഹ​ൻലാൽ ചിത്രം ആറാട്ടിന്റെ റിവ്യു പറഞ്ഞ് താരമായ സോഷ്യൽമീഡിയ സെലിബ്രിറ്റിയാണ് സന്തോഷ് വർക്കി.

ആറാട്ട് സിനിമയെ കുറിച്ച് റിവ്യു പറഞ്ഞപ്പോൾ ലാലേട്ടൻ ആറാടുകയാണെന്ന പഞ്ച് ഡയലോ​ഗ് പറഞ്ഞാണ് സന്തോഷ് വർക്കി സോഷ്യൽമീഡിയയിൽ വൈറൽ താരമായത്.

പിന്നീട് നടി നിത്യ മേനോനോടുള്ള പ്രണയം പരസ്യപ്പെടുത്തിയും സന്തോഷ് വർക്കി ചർച്ചയായി. ആറാട്ടിന്റെ റിവ്യു പറഞ്ഞശേഷം നിരന്തരമായി റിലീസ് ചെയ്യുന്ന സിനിമകളുടെയെല്ലാം ഫസ്റ്റ് ഷോ കണ്ട് അഭിപ്രായം പറയാറുണ്ട് സന്തോഷ് വർക്കി.

താന്‍ മോഹന്‍ലാലിനേക്കാള്‍ കൂടുതല്‍ ആരാധിച്ചിരുന്നത് നടി നിത്യ മേനോനെയാണെന്ന് സന്തോഷ് വർക്കി വെളിപ്പെടുത്തിയത് വൈറലായിരുന്നു. നിത്യ മേനോനെ തനിക്ക് കല്യാണം കഴിക്കാന്‍ ഇഷ്ടമായിരുന്നുവെന്നും ഒരു കാലത്ത് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ചത് നിത്യയെ ആയിരുന്നുവെന്നും സന്തോഷ് വർക്കി പറഞ്ഞിരുന്നു.

ചില താരങ്ങൾ നഗ്ന‌ത പ്രദർശിപ്പിക്കുന്ന റോളുകളിൽ ഹാപ്പിയാണ്

ഇപ്പോഴിത വീണ്ടും നിത്യ മേനോനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് സന്തോഷ് വർക്കി. നിത്യ മേനോൻ ന​ഗ്നത പ്രദർശിപ്പിച്ച് സിനിമകളിൽ അഭിനയിക്കുന്നതിനോടുള്ള വിയോജിപ്പും ഫിൽ‌മിബീറ്റ് മലയാളത്തിനോട് സംസാരിക്കവെ സന്തോഷ് വർക്കി വ്യക്തമാക്കി.

'സ്ത്രീകളുടെ വസ്ത്രധാരണം എനിക്ക് വിഷയമുള്ള കാര്യമല്ല. ഇതിന്റെ അപ്പുറത്തുള്ള കാര്യങ്ങൾ സ്മാർട്ട് ഫോൺ ഉണ്ടെങ്കിൽ ആർക്കും കാണാം. പക്ഷെ സ്ത്രീകൾ വസ്ത്രത്തിൽ കുറച്ചൊക്കെ ശ്രദ്ധിക്കുന്നത് നല്ലതാണ്. എക്സ്പോസ് ചെയ്ത് ധരിക്കാതെ ഡീസന്റ് ഡ‍്രസ്സിടുന്നതാണ് നല്ലത്.'

നിത്യ മേനോൻ ദെവത്തിന് നന്ദി വരെ പറഞ്ഞു

'ആളുകൾക്ക് പ്രവോക്കേഷൻ, ടെംമ്റ്റേഷൻ എന്നിവ ഉണ്ടാക്കേണ്ട കാര്യമില്ലല്ലോ. കഥാപാത്രവും കഥയും ഡിമാന്റ് ചെയ്യുമ്പോൾ ചിലപ്പോൾ‌ ന​ഗ്നത സിനിമകളിൽ കാണിക്കേണ്ടി വരും. പക്ഷെ അത് ഇല്ലാതെയും നല്ല സിനിമകൾ ചെയ്യാം. മമ്മൂട്ടിയൊന്നും ന​ഗ്നത കാണിക്കുന്ന സിനിമകൾ ചെയ്തിട്ടില്ല. ഹോളിവുഡ് സിനിമകൾ കാണാറുണ്ട്.'

'അതുപോലെ മലയാളത്തിലും ന്യൂഡിറ്റിയുള്ള സിനിമകളുണ്ടല്ലോ. തന്മാത്രയിലും അങ്ങനൊരു സീനുണ്ടല്ലോ. പല ചിത്രകാരന്മാരും സ്ത്രീകളുടെ ന്യൂഡിറ്റിയാണ് കൂടുതൽ വരയ്ക്കുന്നത്. അതെന്തിനാണ്...? വേറെ എന്തൊക്കെ പ്രകൃതിയിലുണ്ട് അത് വരക്കാമല്ലോ.'

മമ്മൂട്ടി ഇന്നേവരെ അങ്ങനൊരു റോൾ ചെയ്തിട്ടില്ല

'ഹോളിവുഡ് സിനിമയിൽ ന്യൂഡിറ്റി കാണിക്കാം കാരണം അവരുടെ കൾച്ചർ അങ്ങനെയാണ്. പക്ഷെ നമ്മുടെ സംസ്കാരം അതല്ലല്ലോ. തന്മാത്രയിലെ ന്യൂഡ് സീൻ പോലും അവസാനം ഫാമിലി ഓഡിയൻസിനെ ഭയന്ന് അണിയറപ്രവർത്തകർ ഡിലീറ്റ് ചെയ്തു. ചില താരങ്ങൾ നഗ്ന‌ത പ്രദർശിപ്പിക്കുന്ന റോളുകളിൽ ഹാപ്പിയാണ്.'

'പേര് പറയുന്നത് ശരിയാണോയെന്ന് അറിയില്ല. നിത്യ മേനോൻ ബ്രീത്തിലെ റോൾ അഭിനയിച്ച ശേഷം ദൈവത്തിന് നന്ദി പറയുകയാണ് ചെയ്തത്. ബ്രീത്തിലെ ലെസ്ബിയൻ റോൾ ചെയ്യാൻ പറ്റിയതിൽ‌. ഇങ്ങനത്തെ റോളാണോ ചെയ്യേണ്ടത്?. വേറെ എന്തൊക്കെ കഥാപാത്രങ്ങളുണ്ട്. പല നടന്മാർക്കും ഇങ്ങനെത്തെ റോൾ കിട്ടുന്നതും ചെയ്യുന്നതും വലിയ ചലഞ്ചിങ്ങാണ് എന്നുള്ള ചിന്തയാണ്.'

സന്തോഷ് വർക്കിയും നിത്യ മേനോനും

'അത് എന്തിനാണെന്ന് എനിക്ക് മനസിലായിട്ടില്ല. മമ്മൂട്ടി ഇന്നേവരെ അങ്ങനൊരു റോൾ ചെയ്തിട്ടില്ല', സന്തോഷ് വർക്കി പറഞ്ഞു. നിത്യ മേനോനോടുള്ള സന്തോഷ് വർക്കിയുടെ പ്രണയാഭ്യർഥന വൈറലായപ്പോൾ‌ നിത്യ മേനോൻ പ്രതികരിച്ച് എത്തിയിരുന്നു. 'അഞ്ചാറ് വര്‍ഷമായി അയാള്‍ പുറകെയാണ്. ആളുകള്‍ അയാളെ പറ്റി സന്തോഷത്തോടെ കമന്റ് ചെയ്യുന്ന പോലെയല്ല കാര്യങ്ങള്‍.'

'ശരിക്കും ഞാന്‍ ആയതുകൊണ്ട് മാത്രമാണ് ഇങ്ങനെ ഇരിക്കുന്നത്. എനിക്ക് ഇതില്‍ ഒന്നും തന്നെ ഇടപെടാന്‍ താല്‍പ്പര്യമില്ലാത്തത് കൊണ്ടാണ്. എല്ലാവരും എന്നോട് പറഞ്ഞിട്ടുണ്ട് പൊലീസില്‍ പരാതി കൊടുക്കണമെന്നൊക്കെ. പക്ഷെ ഓരോത്തര്‍ക്കും ഓരോത്തരുടെ ജീവിതമാണല്ലോ. എനിക്ക് എന്റെ ജീവിതത്തില്‍ ചെയ്ത് തീര്‍ക്കാന്‍ കുറെ കാര്യങ്ങളുണ്ട്', എന്നാണ് നിത്യ മേനോൻ പ്രതികരിച്ചത്.

More from Filmibeat

Read more about: nithya menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X