'നിത്യയെ ആദ്യമായി കണ്ടതും ഇഷ്ടം പറഞ്ഞതും ആ സെറ്റിൽ വെച്ച്, സിനിമ കണ്ടപ്പോൾ ആ ഓർമകൾ വന്നു'; സന്തോഷ് വർക്കി

താരങ്ങളോട് ക്രഷും ആരാധനയും പ്രണയവുമെല്ലാം പ്രേക്ഷകന് തോന്നുക സ്വഭാവികമാണ്. ആരാധന മൂക്കുമ്പോഴാണ് പലരും താരങ്ങളെ കാണാനായി അവരുടെ വീട്ട് പടിക്കലും ലൊക്കേഷനിലുമൊക്കെ ചെല്ലുന്നത്. എന്നാൽ ആരാധന പരിതിവിടുകയോ അസ്വസ്ഥതയായി തോന്നുയോ ചെയ്താൽ താരങ്ങൾ അതിന് തടയിടും.

എത്ര വലിയ താരങ്ങളാണെങ്കിലും വ്യക്ത സ്വാതന്ത്ര്യം എന്നൊന്ന് ഉള്ളതുകൊണ്ട് തന്നെ അവരെ നിർബന്ധിക്കാൻ എത്ര വലിയ ഫാനായാലും അവകാശമില്ല. ആരാധന അതിരുകടന്ന് പ്രണയത്തിലേക്ക് വഴിമാറുകയും അതിന്റെ പേരിൽ പ്രണയാഭ്യർഥന നടത്തി വാർത്തകളിൽ ഇടം നേടുകയും ചെയ്ത റിവ്യൂവറാണ് ആറാട്ടണ്ണനെന്ന് സോഷ്യൽമീഡിയ വിളിക്കുന്ന സന്തോഷ് വർക്കി.

നിത്യാ മേനോൻ

മോഹൻലാൽ സിനിമ ആറാട്ടിന്റെ തിയേറ്റർ റിവ്യു പറഞ്ഞപ്പോൾ മുതലാണ് സന്തോഷ് വർക്കിയെ സോഷ്യൽമീ‍ഡിയ ശ്രദ്ധിച്ച് തുടങ്ങിയത്. ശേഷമാണ് അദ്ദേഹം തനിക്ക് നിത്യാ മേനോനോട് കടുത്ത പ്രണയമാണെന്ന് വെളിപ്പെടുത്തിയത്. തന്നെ കാണാനായി നിരന്തരം ലൊക്കേഷനിൽ വരികയും വീട്ടിലേക്ക് ഫോൺ വിളിക്കുകയും ചെയ്യുമായിരുന്നു സന്തോഷ് വർക്കിയെന്ന് പിന്നീട് നിത്യാ മേനോൻ ചില അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

എത്ര തവണ നമ്പറുകൾ മാറ്റിയാലും പിന്നേയും വിളിച്ചുകൊണ്ടിരിക്കുമായിരുന്നുവെന്നും നിത്യാ മേനോൻ പറഞ്ഞിട്ടുണ്ട്. ഒരു സിനിമാ പ്രേമിയായതുകൊണ്ട് തന്നെ എല്ലാ സിനിമയും തിയേറ്ററിൽ പോയി കാണാറുമുണ്ട് സന്തോഷ് വർക്കി.

ഇപ്പോഴിത നിത്യാ മേനോന്റെ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കോളാമ്പി തിയേറ്ററിൽ പോയി കണ്ട ശേഷം ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കി പറഞ്ഞ ചില കാര്യങ്ങളാണ് വൈറാലകുന്നത്. താൻ നിത്യ മേനോനെ ആദ്യമായി കണ്ടത് കോളാമ്പി സിനിമയുടെ സെറ്റിൽ വെച്ചാണെന്നാണ് സന്തോഷ് വർക്കി പറയുന്നത്.

'ആർട്ട് വർക്കാണ് കോളാമ്പി സിനിമ. എല്ലാവർക്കും ഇഷ്ടപ്പെടുന്ന സിനിമയാണ്. ഏസ്തെറ്റിക്ക് അനുഭവമാണ് നൽകുന്നത്. ഇങ്ങനെയുള്ള ആർട്ട് സിനിമകൾ കുറവാണ്. ഞാൻ ഇതിന്റെ ലൊക്കേഷനിൽ‌ പോയിട്ടുണ്ട് ഞാൻ. തിരുവനന്തപുരത്ത് ഷൂട്ട് നടന്നപ്പോൾ. നിത്യാ മേനോൻ നന്നായി പെർഫോം ചെയ്തിട്ടുണ്ട്. വല്യ സിനിമകൾ ചെയ്യുന്നതോടൊപ്പം അവർ ഇത്തരം സിനിമകളും ചെയ്യുന്നുണ്ടല്ലോ.'

നിത്യാ മേനോൻ

'പ്രാണയും നല്ല സിനിമയായിരുന്നു. പാർവതി തിരുവോത്ത്, നിത്യാ മേനോൻ എന്നിവർക്കൊന്നും പണത്തിനോട് ആർത്തിയില്ല. അതുകൊണ്ട് നല്ല നല്ല സിനിമകൾ ചെയ്യും. അതുപോലെ മമ്മൂട്ടിയും ചെയ്യുന്നുണ്ട്. മോഹൻലാൽ ഇതിൽ നിന്നെല്ലാം പഠിക്കണം. നിത്യാ മേനോൻ, പാർവതിയൊക്കെയാണ് ട്രൂ ആർട്ടിസ്റ്റ്. ഈ സിനിമയുടെ സെറ്റിൽ വെച്ചാണ് നിത്യാ മേനോനെ ആദ്യമായി കണ്ടതും ഇഷ്ടം പറഞ്ഞതും.'

'അവർ അത് സ്നേഹപൂർവം റിജക്ടടും ചെയ്ത്. സിനിമ കണ്ടപ്പോൾ അതിന്റെ ഓർമകൾ വന്നു' എന്നാണ് സന്തോഷ് വർക്കി പറഞ്ഞത്. നിത്യാ മേനോൻ റിജക്ട് ചെയ്തതിന്റെ പേരിൽ താൻ ഏറെ അപമാനിതനായിയെന്നും വളരെ സങ്കടപ്പെട്ടുവെന്നും സന്തോഷ് വർക്കി പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

മുപ്പത്തിയഞ്ചുകാരിയായ നിത്യാ മേനോൻ ഇപ്പോഴും അവിവാഹിതയാണ്. നിത്യയുടെ മാതാപിതാക്കൾ മലയാളികളാണെങ്കിലും സെറ്റിൽ ചെയ്തിരിക്കുന്നത് ബാം​ഗ്ലൂരിലാണ്. അവിവാഹിതയായ നിത്യ കന്നട സിനിമയിൽ അഭിനയിച്ചുെകാണ്ടാണ് അഭിനയ രം​ഗത്തേക്ക് എത്തിയത്. മലയാളത്തിലെ ആദ്യ സിനിമ ആകാശ ​ഗോപുരമാണ്.

ഇന്ന് സൗത്ത് ഇന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളും നിത്യ മേനോനാണ്. ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് കോളാമ്പി. രഞ്ജി പണിക്കര്‍, രോഹിണി മൊല്ലട്ടി, ദിലീഷ് പോത്തന്‍, അരിസ്റ്റോ സുരേഷ്, ജി.സുരേഷ് കുമാര്‍, പരേതനായ പി.ബാലചന്ദ്രന്‍, ബൈജു, വിജയ് യേശുദാസ്, മഞ്ജു പിള്ള, സിദ്ധാര്‍ത്ഥ് മേനോന്‍ തുടങ്ങി ഒരു വലിയ താരനിരയാണ് കോളാമ്പിയിൽ നിത്യയ്ക്ക് പുറമെ അഭിനയിച്ചിട്ടുള്ളത്.

More from Filmibeat

Read more about: nithya menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X