'വീണ്ടും സർജറിക്ക് വിധേയമായതിന്റെ കാരണം ഇതാണ്'; പിത്താശയം നീക്കം ചെയ്യുകയാണെന്ന് സൗഭാ​ഗ്യ!

സോഷ്യൽമീഡിയ സജീവമായശേഷം ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെട്ടിട്ടുള്ള താര കുടുംബമാണ് സീരിയൽ സിനിമാ താരം തൗര കല്യാണിന്റേതാണ്. നൃത്തവും അഭിനയവും എല്ലാമായ സജീവമായിട്ടുള്ള താര കല്യാണിന്റെ മകൾ സൗഭാ​ഗ്യയും ഭർത്താവും നടനുമായ അർജുൻ സോമശേഖറും മകൾ സുദർശനയു‌മെല്ലാം മലയാളികൾക്ക് സുപരിചിതരാണ്. താര കല്യാണിനെപ്പോലെ സിനിമയിലോ സീരിയലിലോ സൗഭാ​ഗ്യ അഭിനയിച്ചിട്ടില്ല. ടിക്ക് ടോക്ക് ഉണ്ടായിരുന്ന സമയത്താണ് നർമ്മം കലർന്ന വീഡിയോകൾ ചെയ്ത് സൗഭാ​ഗ്യ സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. അമ്മ താര കല്യാണിന്റെ പേരോ പ്രശസ്തിയോ ഉപയോ​ഗിച്ചായിരുന്നില്ല സൗഭാ​ഗ്യ ആരാധകരെ സമ്പാദിച്ചത്.

ടിക്ക് ടോക്ക് ബാൻ ചെയ്ത ശേഷം ഇൻ‌സ്റ്റ​ഗ്രാമിലൂടെയും സൗഭാ​ഗ്യ സജീവമായി. അമ്മയെപ്പോലെ മനോഹരമായി നൃത്തം ചെയ്യുന്ന സൗഭാ​ഗ്യ ഭർത്താവ് അർജുനൊപ്പവും അമ്മ താരാ കല്യാണിനൊപ്പവും നൃത്തം ചെയ്യുന്ന വീഡിയോകൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. നാളുകളായി അർജുനുമായി സൗഹൃദം സൂക്ഷിച്ചിരുന്ന സൗഭാ​​ഗ്യ പിന്നീട് അർജുനുമായി പ്രണയത്തിലാവുകയും 2020ൽ വിവാഹിതരാവുകയുമായിരുന്നു. സൗഭാ​ഗ്യയുമായുള്ള വിവാഹശേഷമാണ് അർജുൻ അഭിനയത്തിലേക്ക് ചുവടുവെച്ചത്. തുടക്കം ചക്കപ്പഴം എന്ന ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഹാസ്യ പരമ്പരയിലൂടെയായിരുന്നു.

പ്രസവശേഷം വീണ്ടും സർജറി

ശിവൻ എന്ന കഥാപാത്രത്തെയാണ് സീരിയലിൽ അർജുൻ അവതരിപ്പിച്ചത്. അർജുൻ അവതരിപ്പിച്ചിരുന്ന ശിവന് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. നൂറിലധികം എപ്പിസോഡുകൾ പിന്നിട്ടപ്പോൾ അർജുൻ സ്വകാര്യ ജീവിതവും അഭിനയവും ഒരുമിച്ച് കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടുകൾ കാരണം ചക്കപ്പഴത്തിൽ നിന്നും പിന്മാറി. താര കല്യാണിന്റെ ഡാൻസ് സ്കൂൾ നോക്കി നടത്തുന്നത് സൗഭാ​ഗ്യയും അർജുനും ചേർന്നാണ്. ഇക്കഴിഞ്ഞ നവംബറിലാണ് അർജുനും സൗഭാ​ഗ്യയ്ക്കും പെൺകുഞ്ഞ് പിറന്നത്. സുദർശന എന്നാണ് താരദമ്പതികൾ മകൾക്ക് പേരിട്ടിരിക്കുന്നത്. സോഷ്യൽമീ‍ഡിയയിൽ സജീവമായ താരങ്ങൾ കുഞ്ഞിനെ എടുത്ത് നൃത്തം ചെയ്യുന്ന വീഡിയോകളും മറ്റും സോഷ്യൽമീഡിയയിൽ പങ്കുവെച്ചപ്പോൾ വ്യാപക വിമർശനമാണ് ഇരുവർക്കും നേരെ ഉണ്ടായത്. ദിവസങ്ങൽ മാത്രം പ്രായമുള്ള കുഞ്ഞിനെ കൈയ്യിൽ വെച്ച് സാഹസം കാണിക്കുന്നുവെന്നാണ് വിമർശകരിൽ ഏറെയും പറഞ്ഞത്.

പിത്താശയ സംബന്ധമായ അസുഖങ്ങൾ മൂലം സർജറി

എന്നാൽ ഇപ്പോൾ സൗഭാ​ഗ്യയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീണ്ടും ഒരു സർജറിക്ക് വേണ്ടിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. സൗഭാ​ഗ്യ തന്നെയാണ് വീണ്ടും സർജറിക്ക് വേണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ച കാര്യം സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിച്ചത്. എന്നാൽ എന്തിനാണ് എന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. പിത്താശയം നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് തന്നെ സർജറിക്ക് വിധേയമാക്കുന്നത് എന്നാണ് സൗഭാ​ഗ്യ വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം താൻ വീണ്ടും ഒരു സർജറിക്ക് വിധേയയാകുന്നുവെന്ന് മാത്രമെ സൗഭാ​ഗ്യ പറഞ്ഞിരുന്നുള്ളൂ... ശേഷം ആരാധകരടക്കം നിരവധി പേർ കാരണം കമന്റുകളിലൂടെ തിരക്കിയിരുന്നു. ഇന്നാണ് സർജറിയെന്നും എല്ലാവരുടേയും പ്രാർഥനയുണ്ടാകണമെന്നും അങ്ങോട്ട് പോകുമ്പോൾ പിത്താശയം ഉണ്ടെന്നും സർജറി കഴിഞ്ഞ് തിരികെ വരുമ്പോൾ പിത്താശയം ഉണ്ടാകില്ലെന്നുമാണ് സൗഭാ​ഗ്യ പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി കുറിച്ചത്.

Recommended Video

അർജുന്റെയും സൗഭാഗ്യയുടെയും സൗഭാഗ്യമായി സുദർശന..എന്താ ഒരു ക്യൂട്ട് ബേബി
പ്രാർഥനകൾ വേണമെന്ന് സൗഭാ​ഗ്യ വെങ്കിടേഷ്

സർജറിക്ക് തയ്യാറായി ഭർത്താവ് അർജുനൊപ്പം നിൽക്കുന്ന ഒരു ചിത്രവും സൗഭാ​ഗ്യ പങ്കുവെച്ചിട്ടുണ്ട്. പിത്തരസം ശേഖരിച്ച് വെച്ച് ആവശ്യാനുസരണം ക്രമാനുഗതമായി ചെറുകുടലിലേക്ക് കടത്തിവിടുന്ന ചെറിയ ഒരു അവയവമാണ് പിത്താശയം അഥവാ പിത്തരസാശയം. മനുഷ്യരിൽ ശസ്ത്രക്രിയ വഴി ഈ അവയവം പലപ്പോഴും നീക്കം ചെയ്യേണ്ടി വരാറുണ്ട്. കോളെസിസ്റ്റക്ടമി എന്നറിയപ്പെടുന്ന ഈ ശസ്ത്രക്രിയ താരതമ്യേന ഗുരുതരമായ ദൂഷ്യഫലങ്ങൾ ഉണ്ടാക്കാറില്ല. അടുത്തിടെ തനിക്കും കു‍ഞ്ഞിനുമടക്കം എല്ലാവർക്കും കൊവിഡ് ബാധിച്ചതിനെ കുറിച്ച് പിന്നീട് അനുഭവപ്പെട്ട ബുദ്ധിമുട്ടുകളെ കുറിച്ചും സൗഭാ​​ഗ്യ യുട്യൂബിൽ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞിരുന്നു.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X