രായപ്പനെന്ന് പരിഹസിച്ച പൃഥ്വിയെ പ്രണയിക്കാന്‍ ഐശ്വര്യ ലക്ഷ്മി! രാജുവേട്ടാ എന്നും വിളിച്ചു! കാണൂ!

Recommended Video

രാജപ്പൻ എന്ന് വിളിച്ച ഐഷു ഒടുവിൽ രാജുവേട്ടന്റെ നായിക | filmibeat Malayalam

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന താരങ്ങളാണ് കൂടുതല്‍ പേരും. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ പലരും തുറന്നുപറയാറുണ്ട്. ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. സ്വന്തം ചിത്രങ്ങളുടെ കാര്യം മാത്രമല്ല മറ്റ് താരങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളുമൊക്കെ പലരും പങ്കുവെക്കാറുമുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായി അന്യോന്യം പിന്തുണച്ചും ശക്തമായ പോത്സാഹിപ്പിച്ചുമാണ് താരങ്ങള്‍ മുന്നേറുന്നത്. യുവഅഭിനേത്രികളില്‍ ശ്രദ്ധേയായ ഐശ്വര്യ ലക്ഷ്മി നേരത്തെ പൃഥ്വിയെ രായപ്പനെന്ന് വിളിച്ച് പരിഹസിച്ചിരുന്നു. സ്‌ക്രീന്‍ ഷോട്ട് സഹിതമായിരുന്നു ആ സന്ദേശം പ്രചരിച്ചത്. ആ പോസ്റ്റില്‍ താന്‍ ഖേദിക്കുന്നുവെന്ന് വ്യക്തമാക്കി താരം പിന്നീട് രംഗത്തെത്തിയിരുന്നു.

സോഷ്യല്‍ മീഡിയയുടെ വരവോട് കൂടി സിനിമയുടെ പ്രമോഷന്‍ രീതികളും മാറിയിരിക്കുകയാണ്. പ്രഖ്യാപനവും ട്രെയിലറും ടീസറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുമുണ്ട്. താരങ്ങള്‍ ക്ഷമാപണം അറിയിച്ച് രംഗത്തെത്തിയാല്‍ പോലും ആരാധകര്‍ ക്ഷമിക്കാതിരിക്കുന്ന സാഹചര്യം വരെ ഉണ്ടാവാറുണ്ട്. അന്ന് പറ്റിപ്പോയ തെറ്റിനെക്കുറിച്ച് താരം വിശദീകരണവുമായി എത്തിയതോടെ എല്ലാവരും അത് മറന്നതായിരുന്നു. എന്നാല്‍ പുതിയ സിനിമയില്‍ പൃഥ്വിയുടെ നായികയായി എത്തുന്നത് ഐശുവാണെന്നറിഞ്ഞതോടെ വീണ്ടും സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുകയാണ്. പൃഥ്വിക്കായി കാലം കാത്തുവെച്ച മധുരപ്രതികാരമാണിതെന്നുമായിരുന്നു ആരാധകരുടെ കണ്ടെത്തല്‍. ഇതേക്കുറിച്ച് വിശദമായറിയാന്‍ തുടര്‍ന്നുവായിക്കൂ.

രായപ്പന്‍ പരാമര്‍ശം

രായപ്പന്‍ പരാമര്‍ശം

സിനിമയില്‍ അരങ്ങേറിയ കാലം മുതല്‍ക്കേ പൃഥ്വിരാജ് വിമര്‍ശകരുടേയും ട്രോളര്‍മാരുടേയും ഇരയാണ്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പലരും താരപുത്രനെ വിമര്‍ശിച്ചത്. അഹങ്കാരി, തന്റേടി, ധിക്കാരി, ധാര്‍ഷ്ട്യക്കാരന്‍ തുടങ്ങിയ പ്രയോഗങ്ങളായിരുന്നു അന്ന് പ്രയോഗിച്ചിരുന്നത്. രായപ്പനെന്നും അദ്ദേഹത്തെ പരിഹസിക്കുന്നവര്‍ വിളിക്കാറുണ്ട്. രസകരമായ ട്രോളുകള്‍ താനും ആസ്വദിക്കാറുണ്ടെന്നും ആരെയും മുറിവേല്‍പ്പിക്കാത്ത തരത്തിലുള്ള തമാശകള്‍ നല്ലതാണെന്നും അവരുടെ ക്രിയേറ്റിവിറ്റിയെ അഭിനന്ദിക്കുന്നുവെന്നുമായിരുന്നു താരം പറഞ്ഞത്. നേരത്തെ പൃഥ്വിയെ ഐശുവും രായപ്പനെന്ന് വിളിച്ചിരുന്നു.

ക്ഷമാപണം നടത്തി

ക്ഷമാപണം നടത്തി

ഫാനിസം കൂടിപ്പോയി കൂട്ടുകാര്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ സമയം ചെലഴക്കുന്നതിനിടയിലാണ് അങ്ങനെയൊരു കമന്റ് പോസ്റ്റ് ചെയ്തതെന്ന് ഐശു വ്യക്തമാക്കിയിരുന്നു. ഇന്നത് വായിക്കരുമ്പോള്‍ തനിക്ക് തന്നെ നാണക്കേട് തോന്നുന്നുവെന്നും 6 വര്‍ഷം മുന്‍പ് ഫാനിസത്തിന്റെ പേരില്‍ ചെയ്‌തൊരു കാര്യം വെച്ച് തന്നെ വെറുക്കരുതെന്നുമായിരുന്നു താരം പറഞ്ഞത്. അദ്ദേഹത്തിന്റെ ആരാധികയാണ് താനെന്നും അറിയാതെ സംഭവിച്ച തെറ്റ് നിങ്ങളെ വിഷമിപ്പിച്ചുവെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു അന്ന് താരം കുറിച്ചത്.

ഹിറ്റ് നായിക

ഹിറ്റ് നായിക

മലയാള സിനിമയിലെ തന്നെ ഹിറ്റ് നായികമാരിലൊരാളാണ് ഐശ്വര്യ ലക്ഷ്മി. അരങ്ങേറ്റ ചിത്രം മുതലിങ്ങോട്ട് തൊട്ടതെല്ലാം പൊന്നാക്കിയാണ് ഈ താരം മുന്നേറുന്നത്. നിവിന്‍ പോളി ചിത്രമായ ഞണ്ടുഖലുടെ നാട്ടില്‍ ഒരിടവേളയിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. മായാനദി, വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണ്ണിമിയും തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ നായികയും ഐശുവായിരുന്നു. കാളിദാസ് ജയറാം നായകനായെത്തിയ മിഥുന്‍ മാനുവല്‍ തോമസ് ചിത്രമായ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവാണ് താരത്തിന്റേതായി പുറത്തിറങ്ങുന്ന അടുത്ത സിനിമ. ഐശു ഉള്ളതിനാല്‍ ഒന്നും പേടിക്കാനില്ലെന്നും സിനിമ ഹിറ്റായിക്കോളുമെന്നുള്ള വിശ്വാസത്തിലാണ് താനെന്നുമായിരുന്നു താരപുത്രന്‍ പറഞ്ഞത്.

 രാജുവേട്ടന്‍ എന്ന് വിളിച്ചു

രാജുവേട്ടന്‍ എന്ന് വിളിച്ചു

മലയാളത്തിലെ ഒട്ടുമിക്ക സിനിമാപ്രവര്‍ത്തകും ബ്രദേഴ്‌സ് ഡേയുടെ പൂജ ചടങ്ങിലേക്ക് എത്തിയിരുന്നു. പൃഥ്വിരാജിന് പിന്നാലെ സംവിധായകനായി അരങ്ങേറുകയാണ് ഷാജോണ്‍. ലൂസിഫറിന് ശേഷം പൃഥ്വിരാജ് അഭിനേതാവായി എത്തുകയാണ്. ലൂസിഫറില്‍ മോഹന്‍ലാലിന്‍രെ വലംകൈയ്യായ അലോഷി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഷാജോണായിരുന്നു. പ്രയാഗ മാര്‍ട്ടിന്‍, ഐമ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പൂജ ചടങ്ങിനെത്തിയ ഐശു പൃഥ്വിയെ രാജുവേട്ടനെന്നായിരുന്നു സംബോധന ചെയ്തത്. നിറപുഞ്ചിരിയോടെയാണ് പൃഥ്വി തന്റെ നായികയെ സ്വീകരിച്ചത്.

ഷാജോണിന്റെ സംവിധാനം

ഷാജോണിന്റെ സംവിധാനം

അഭിനേതാക്കളില്‍ പലരും സംവിധായകരായി തുടക്കം കുറിക്കുന്ന സമയം കൂടിയാണിത്. നടനായി നമ്മെ വിസ്മയിപ്പിച്ച പലരും ഇനി സംവിധായകന്റെ വേഷത്തില്‍ എത്തുകയാണ്. ലൂസിഫറുമായി പൃഥ്വി എത്തുമ്പോഴും അത്തരത്തിലൊരു സ്വപ്നമാണ് പൂവണിയുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ബ്രദേഴ്‌സ് ഡേ നിര്‍മ്മിക്കുന്നത്.

പൃഥ്വിയുടെ പിന്തുണ

പൃഥ്വിയുടെ പിന്തുണ

നല്ലൊരു തിരക്കഥയുമായി തനിക്കരികിലേക്കെത്തിയ ഷാജോണിനോട് ഇത് ചേട്ടന്‍ തന്നെ സംവിധാനം ചെയ്താല്‍ മതിയെന്ന് പറഞ്ഞ് പോത്സാഹിപ്പിച്ചത് പൃഥ്വിയായിരുന്നു. ഈ സിനിമ സംവിധാനം ചെയ്യാനായി ഒരാളെ നിര്‍ദേശിക്കണമെന്നും ഷാജോണ്‍ അന്ന് താരത്തോട് ആവശ്യപ്പെട്ടിരുന്നു. നായകനായി ്അഭിനയിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഷാജോണിന്റെ കഥ പറച്ചില്‍ ഇഷ്ടപ്പെട്ടതോടെയാണ് ഈ സിനിമ ചേട്ടന്‍ തന്നെ സംവിധാനം ചെയ്താല്‍ മതിയെന്നും നിര്‍ദേശിച്ചത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X