twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവാര്‍ഡ് കിട്ടില്ലെന്നുറപ്പായപ്പോള്‍ മോഹന്‍ലാല്‍ കളംമാറ്റി! വിശാലമനസ്കതയല്ല വ്യാമോഹമെന്നും വിമര്‍ശനം

    |

    49ാമത് സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനമായിരുന്നു ബുധനാഴ്ച നടന്നത്. കുമാര്‍ സാഹ്നിയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് ഇത്തവണ പുരസ്‌കാര ജേതാക്കളെ കണ്ടെത്തിയത്. ആരൊക്കെയായിരിക്കും ഇത്തവണ അവാര്‍ഡില്‍ മുത്തമിടുന്നതെന്നറിയാനായി കാത്തിരിക്കുകയായിരുന്നു സിനിമാപ്രേമികള്‍. ജോജു ജോര്‍ജും ജയസൂര്യയും സൗബിനുമൊക്കെ പുരസ്‌കാരം നേടുമെന്ന തരത്തിലുള്ള വിലയിരുത്തല്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. അപ്രതീക്ഷിതമെന്ന് പറയാവുന്ന അധികം പ്രഖ്യാപനങ്ങളൊന്നും ഇത്തവണയുണ്ടായിരുന്നില്ല. മികച്ച ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോഴായിരുന്നു അതേതാണ് സിനിമയെന്ന് പലരും ചോദിച്ചത്.

    കായംകുളം കൊച്ചുണ്ണി, ഒടിയന്‍ ഈ രണ്ട് സിനിമകളിലെ പ്രകടനത്തിലൂടെ മോഹന്‍ലാലും ഇത്തവണ മികച്ച നടനാവാന്‍ മത്സരിക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു തുടക്കത്തില്‍ പുറത്തുവന്നത്. അദ്ദേഹത്തിനാണ് പുരസ്‌കാരമെങ്കില്‍ അത് ജോജുവിനോട് ചെയ്യുന്ന പാപമായിരിക്കുമെന്നായിരുന്നു ആരാധകരുടെ വാദം. ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടയിലാണ് മോഹന്‍ലാല്‍ ലിസ്റ്റിലില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. മോഹന്‍ലാലും മഞ്ജു വാര്യരും ഇത്തവണത്തെ പുരസ്‌കാര മത്സരത്തില്‍ ഇല്ലായിരുന്നുവെന്ന റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് അതിന് പിന്നിലെ കാരണം തിരക്കി ആരാധകരെത്തിയത്. കൃത്രിമത്വം നിറഞ്ഞ അഭിനയമായിരുന്നു ആമിയിലേതെന്നായിരുന്നു ജൂറിയുടെ കണ്ടെത്തല്‍. മോഹന്‍ലാല്‍ സ്വമേധയാ മത്സരത്തില്‍ നിന്നും മാറുകയായിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

    മോഹന്‍ലാല്‍ പിന്‍വാങ്ങി

    മോഹന്‍ലാല്‍ പിന്‍വാങ്ങി

    പുരസ്‌കാരത്തിനായി തന്നെ പരിഗണിക്കേണ്ടെന്നും യുവതാരനിരയ്ക്ക് പ്രാധാന്യം നല്‍കാനുമാണ് മോഹന്‍ലാല്‍ നിര്‍ദേശിച്ചതെന്നും നിര്‍ബന്ധപൂര്‍വ്വം അദ്ദേഹം നോമിനേഷന്‍ പിന്‍വലിപ്പിക്കുകയായിരുന്നുവെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. വിഎ ശ്രീകുമാര്‍ മേനോന്‍ ചിത്രമായ ഒടിയന്‍ മാണിക്കനായുള്ള പകര്‍ന്നാട്ടത്തിലൂടെയാണ് അദ്ദേഹം ഈ ലിസ്റ്റില്‍ ഇടംപിടിച്ചത്. റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയെന്ന അതിഥിയായും താരമെത്തിയിരുന്നു. ഈ രണ്ട് സിനിമകളിലെ പ്രകടനത്തിലൂടെയാണ് അദ്ദേഹമെത്തിയത്.

    വിശാലമനസ്‌കതയ്ക്ക് കൈയ്യടി

    വിശാലമനസ്‌കതയ്ക്ക് കൈയ്യടി

    മോഹന്‍ലാലിന്റെ വിശാലമനസ്‌കതയ്ക്കും അദ്ദേഹത്തിന്റെ തീരുമാനത്തിനും പിന്തുണ പ്രഖ്യാപിച്ചാണ് ആരാധകരെത്തിയത്. യുവതലമുറയെ ഇത്രയും നന്നായി പോത്സാഹിപ്പിക്കുന്ന മറ്റൊരു താരമുണ്ടോയെന്ന തരത്തിലായിരുന്നു പലരുടേയും ചോദ്യം. അവാര്‍ഡിനും അംഗീകരിക്കാത്തിനുമായി തല്ല്കൂടുന്നവരില്‍ നിന്നും വ്യത്യസ്തനാണ് താനെന്ന് തെളിയിച്ച ഏട്ടനെ പ്രകീര്‍ത്തിച്ച് ഫാന്‍സ് ഒന്നടങ്കമെത്തിയിരുന്നു. ആ തീരുമാനത്തില്‍ നിരാശയുണ്ടായിരുന്നുവെങ്കിലും അതംഗീകരിക്കുകയായിരുന്നു അവര്‍.

    യുവതാരങ്ങള്‍ക്ക് പിന്തുണ

    യുവതാരങ്ങള്‍ക്ക് പിന്തുണ

    മോഹന്‍ലാലിനൊപ്പം അഭിനയിക്കുകയെന്ന വലിയ സ്വപ്‌നം മനസ്സില്‍ കൊണ്ടുനടക്കുന്ന നിരവധി താരങ്ങളുണ്ട് മലയാളത്തില്‍. യുവതാരനിരയില്‍ പലരും അദ്ദേഹത്തോടുള്ള ഇഷ്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുമുണ്ട്. അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങളും പലരും പങ്കുവെക്കാറുണ്ട്. വളര്‍ന്നുവരുന്നവരെ പോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് അദ്ദേഹം ഈ തീരുമാനമെടുത്തതെന്നാണ് ആരാധകര്‍ വാദിക്കുന്നത്. എന്നാല്‍ ആ തീരുമാനത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.

     റെക്കോര്‍ഡ് താരത്തിന് സ്വന്തം

    റെക്കോര്‍ഡ് താരത്തിന് സ്വന്തം

    കൂടുതല്‍ തവണ സംസ്ഥാന മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയ നടനെന്നുള്ള ബഹുമതി മോഹന്‍ലാലിന് സ്വന്തമാണ്. 6 തവണയാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. ടിപി ബാലഗോപാലന്‍ എംഎ(1986), അഭിമന്യു, കിലുക്കം, ഉള്ളടക്കം(1991), സ്ഫടികം, കാലാപാനി(1995) വാനപ്രസ്ഥം(1999) തന്മാത്ര(2005), പരദേശി(2007) തുടങ്ങിയ സിനിമകളിലൂടെയാണ് മോഹന്‍ലാലിനെത്തേടി മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്‍രെ പുരസ്‌കാരമെത്തിയത്.

    കിട്ടില്ലെന്ന് മനസ്സിലായപ്പോള്‍

    കിട്ടില്ലെന്ന് മനസ്സിലായപ്പോള്‍

    യുവതാരങ്ങള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായാണ് മോഹന്‍ലാല്‍ ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നാണ് വിമര്‍ശകരുടെ വാദം. അസാമാന്യ പ്രകടനങ്ങളുമായാണ് പല താരങ്ങളും എത്തിയത്. യുവതാരനിര തിളങ്ങി നിന്നൊരു വര്‍ഷം കൂടിയാണ് കടന്നുപോവുന്നത്. ഇത്തവണത്തെ പുരസ്‌കാരത്തിലും അവരായിരുന്നു തിളങ്ങിയതും. ജൂനിയര്‍ സീനിയര്‍ മത്സരത്തിനിടയിലായിരുന്നു ഈ നേട്ടം.

    ട്രോളര്‍മാരുടെ പരിഹാസം

    ട്രോളര്‍മാരുടെ പരിഹാസം

    സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ച് അധികസമയം കഴിയുന്നതിനിടയില്‍ത്തന്നെ ട്രോളര്‍മാരും സജീവമായിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ട്രോളുകള്‍ വൈറലായി മാറിയത്. വിട്ടുകൊടുത്ത് ഹീറോയായി മാറിയിരിക്കുകയാണ് ഏട്ടനെന്നായിരുന്നു ഒരുവിഭാഗത്തിന്റെ വാദം. എന്നാല്‍ കിട്ടാത്ത മുന്തിരി പുളിക്കുമെന്നായിരുന്നു മറുവിഭാഗത്തിന്റെ വിമര്‍ശനം. ട്രോളുകളുടെ പെരുമഴയായിരുന്നു കഴിഞ്ഞത്.

    English summary
    Social Media comments about Mohanlal's decision
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X